Saturday, December 20, 2008

KANCHEEVARAM- latest comedy film from Priyadarsanകാഞ്ചീവരം-അഥവാ കമ്മ്യൂണിസ്റ്റുകാരന്രെ ഭാര്യ


പ്രിയദര്ശ്രന് എടുത്ത പുതിയ സിനിമ കാണണമോ എന്നത് ഒരു വലിയ പ്രശനമായിരുന്നു.
തറ വളിപ്പുകളുടെ മലയാളത്തിലെ മൂത്താശാരിയായ കലാകാരനാണല്ലോ പ്രിയദര്‍ശന്‍.
ബൂയിങ് ബൂയിങ്,താളവട്ടം തുടങി ആണ്‍കുട്ടികള്‍ഇംഗ്ലീഷില്‍ നിര്‍മ്മിച്ച
സിനിമ ഉളുപ്പില്ലാതെ അടിച്ചുമാറ്റി കാശുണ്ടാക്കുന്നതിന്‍റെ
ഇടയിലെപ്പൊഴോ വെച്ച് അയാള്‍ക്കും തോന്നി ഒരു ആര്‍ട്ട് പടം ഉണ്ടാക്കി ഒരു സല്‍പ്പേര് രാമന്‍കുട്ടി ആയാല്‍കൊള്ളാമെന്ന്.

മലയാളത്തില്‍ പ്രിയദര്‍ശന്‍ അങിനെ ചിലവാവില്ലെന്നറിയുന്നതിനാലായിരിക്കണം തന്‍റെ ആര്‍ട്ട് സിനിമ തമിഴിലാക്കാമെന്ന് കരുതിയത്. തമിഴില്‍ കുട്ടികള്‍ വെയിലും സുബ്രമണ്യപുരവും മണ്ണപ്പം പോലെ ചുട്ടെടുക്കുന്ന കാലം.
അവിടെ പ്രിയന്‍റെ പരിപ്പ് വേവുക പ്രയാസം.
ഏതായാലും പ്രീയന്‍റെ ആര്‍ട്ട് കാണുവാന്‍ തന്നെ തീരുമാനിച്ചു.
വിചാരിച്ചപോലെ സംഗതി കോമഡിതന്നെയാണ്.പക്ഷെ വല്ലാതെ റിയലിസ്റ്റിക്കായിപ്പോയോ എന്ന സംശയം ഞാന്‍ മാത്രമല്ല എന്നോടൊപ്പം സിനിമകണ്ട് ഒരു വിദേശിയും സന്ദേഹിക്കുന്ന ശബ്ദം അയാളുടെ പാഴായിപ്പോയ ഒരു കീഴ്ശ്വാസത്തിലൂടെ ഞാനും കേട്ടു.

ചില സിംബോളിക് കളിതമാശകളൊക്കെയുണ്ടെങ്കിലും അത്യന്തികമായി ഇതൊരു വിപ്ലവസിനിമയാണെന്ന് പറയേണ്ടീവരും.കാരണം ഓരോ കമ്മ്യൂണിസ്റ്റുകാരനും സ്വന്തം ഭാര്യ,കുട്ടികള്‍ എന്നിവര്‍ക്കുവേണ്ടിചെയ്യുന്ന കോംപ്രമൈസുകള്‍ എങ്ങിനെ വിപ്ലവത്തെ തകര്‍ക്കുന്നു എന്ന് സിംബോളിക്കായി പ്രിയന്‍ പറയുന്നു.

പറയുന്ന കഥ 1940 കളിലെ ആയതിനാല്‍ 1940ലെ സങ്കേതങളിലൂടെയാണ് അദ്ദേഹം കഥ പറയാന്‍ ശ്രമിക്കുന്നത്. കാന്‍ച്ചീപുരത്തേക്കുള്ള ബസ്സുകളെല്ലാം ഇംഗ്ലീഷ് ബോര്‍ഡ് വെച്ചല്ല ഓടാറ്, എന്ന് സിനിമ കണ്ട് ശേഷം റേഡിയോ ജോക്കികളില്‍ ഇത്തിരി വിവരമുള്ള ക്രിസ് എന്ന ക്രിഷ്ണന്‍ സന്ദെഹിച്ചു.(അതൊക്കെ സായ്പിന്‍ വേണ്ടിയല്ലെ ക്രിസേ,ക്ഷമിച്ചുകള)

നമുക്ക് സിനിമയിലേക്ക് വരാം.


സില്‍ക്ക് സാരികള്‍ നെയ്യുന്നവരുടെ കഥയാണ്, കാന്‍ച്ചീവരം. കാന്ചീപുരമെന്ന തമിള്‍നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ നെയ്ത്ത് തൊഴിലാളിയായ പ്രകാശ് രാജ് നടിക്കുന്ന കഥാപാത്രം തന്‍റെ ഭാര്യക്ക് കൊടുത്ത ഒരു വാഗദാനം പാലിക്കപ്പെടാനായി കള്ളനും ഒറ്റുകാരനും അവസാനം കൊലപാതകിയുമാകുന്നതാണ്,കഥ.

നല്ല കളര്‍ഫിലിം വാങി കറുപ്പില്‍ മുക്കാല്‍ ഭാഗവും ബാക്കിയില്‍ സാരി,പട്ടുനൂല്‍ ,ചുകപ്പ് കൊടി എന്നിവകള്‍ കളറിലുമാക്കിക്കാണിക്കുന്ന കാലഹരണപ്പെട്ട സങ്കേതത്തിലൂടെ കാണിച്ചാണ്,ഇതിലെ കലാപരതയുടെ കാക്കകുയില്‍ ആദ്യമേ കൂവുന്നത്.

നല്ലൊരു നെയ്ത്തുകാരനായ നമ്മുടെ നായകന്‍ മകള്‍ താമരക്ക് അവളുടെ വിവാഹത്തിന്,ഒരു പട്ടുസാരി നല്‍കുമെന്ന് ഭാര്യക്ക് വാക്ക് കൊടുത്തു.അതിനായി താന്‍ കരുതിവെച്ച പണവും കാണിച്ചുകൊടുത്തു.പക്ഷെ കെട്ടിച്ചുവിട്ട പെങളുടെ കെട്ടിയവന്, പുതിയ കച്ചവടം തുടങാന്‍ വേണ്ടിയും പെങളെ അയാളോടോപ്പം അയക്കാനുമായി അയാള്‍ പട്ടുസാരിക്കായി കരുതിവെച്ച പണം നല്‍കേണ്ടി വരുന്നു.

പക്ഷെ ഭാര്യക്ക് കൊടുത്ത വാക്ക് പാലിക്കാനായി അയാള്‍ മറ്റൊരുവഴി കണ്ടെത്തി. വീടിന്നരികില്‍ ഒരു ഷെഡ്ഡിലിരുന്ന് കബനിയില്‍ നിന്നും ആരുംകാണതെ വായില്‍തിരുകി കോണ്ടുവരുന്ന സില്‍ക്ക് നൂലുകള്‍ കൊണ്ട് സാരി നെയ്തുണ്ടാക്കുക. അപ്പോ‍ഴാണ് തൊഴിലാളികളെ സംഘടിപ്പിക്കുവാനായി ഒരു കമ്മ്യൂണിസ്റ്റ് എഴുത്തുകാരന്‍ വന്നെത്തുന്നത്.അയാള്‍ ഉണ്ടാക്കിയ നാടകം,സമരം തുടങിയവയില്‍പ്പെട്ട് നായകന്‍റെ രഹസ്യനെയ്ത്ത് മുടങ്ങിപ്പോകുന്നു.

മകള്‍ താമരയെ കല്യാണം കഴിക്കാനായി കളിക്കൂട്ടുകാരന്‍ പട്ടാളത്തില്‍ നിന്നും എത്തിക്കഴിഞ്ഞു.
സമരം കാരണം കബനി പൂട്ടിയതിനാല്‍ പട്ടുനൂല്‍ കക്കാനും വയ്യ.
പിന്നെയുള്ളവഴി സമരം ഒറ്റുകൊടുത്ത് പണിക്ക് കയറുക തന്നെ.
സിനിമയുടെ പോക്ക് കണ്ടാലറിയാം ഇത്തവണ നൂല്‍ മോഷണത്തിന്‍ നമ്മുടെ നായകന്‍ പിടിക്കപ്പെടുമെന്ന്,അതുതന്നെ സംഭവിച്ചു.
മകളുടെ മുന്‍പില്‍വെച്ച് മര്‍ദ്ദിച്ച് അവശനാക്കി അയാളെ പോലീസ് കൊണ്ടുപോകുന്നു.കിണറ്റില്‍ ചാടിയെങ്കിലും മരിക്കാതെ ശരീരമനങാന്‍ പറ്റാത്ത അവസ്ഥയിലുള്ള മകളെ മുന്‍പ് പ്രേക്ഷകരെ കാണിച്ചു ബോദ്ധ്യപ്പെടുത്തിയ വിഷം കഞ്ഞിയില്‍ കലക്കി പണ്ട് തുലാഭാരത്തില്‍ ശാരദ മക്കളെ കൊന്നപോലെ മകളെകൊന്ന് താന്‍ നെയ്ത് പാതിയാക്കിയ മുക്കാല്‍ സാരികൊണ്ട് ശവം മൂടാന്‍ശ്രമിച്ച് മാനസികനില തെറ്റിയപോലെ പ്രേക്ഷകരെ നോക്കി നായകന്‍ ചിരിക്കനോ കരയാനോ ശ്രമിക്കുന്നിടത്ത് സിനിമ തീരുന്നു.

കോരിചൊരിയുന്ന മഴയത്ത് പോലീസിന്നകബടിയോടെ നായകന്‍ ജയിലില്‍ നിന്നും പരോളില്‍ തന്‍റെ ഗ്രാമമായ കാന്‍ച്ചീപുരത്തേക്ക് വരുബോള്‍ ഫ്ലാഷ് ബാക്ക് എന്ന തേഞ്ഞുപഴകിയ സങ്കേതത്തിലൂടെ കഥയുടെ ഇതള്‍ വിരിഞ്ഞു വിരിഞ്ഞു വരികയാണ്.ബാലുമഹേന്ദ്രയുടെ യാത്ര പോലെയല്ലെങ്കിലും എതാണ്ട് അങിനെയോക്കെ തോന്നിപ്പൊകും.സാരമില്ല സിനിമയല്ലെ.

കോമഡിയനായ പ്രിയദര്‍ശനെയാണല്ലോ നമുക്കറിയുക അതീന് അടിവരയിടുന്ന രംഗങ്ങള്‍ നിരവധി ഈ സിനിമയിലുള്ളതിനാല്‍
മൊത്തത്തില്‍ ചിരിക്ക് വേണ്ടി നമ്മള്‍ കാത്തിരുന്നുപോവും.
അതുവിചാരിച്ച് മുദ്ധ് ഗവ്വ് എന്നതോ കാലാപാനിയിലെ വിശന്നിട്ട് മനുഷ്യനെ തിന്നുന്ന തമാശരംഗമോ ഈ സിനിമയില്‍ പ്രതീക്ഷിക്കരുത്.
ഇത് ആര്‍ട്ട് കോമഡിയാണല്ലോ.

സിനിമക്ക് വേണ്ടി സിനിമയുണ്ടാക്കുബോള്‍ അതിന്,കപടകലയുടെ മുഖമാണുണ്ടാവുക,
പ്രിയദര്‍ശനടക്കമുള്ള സിനിമാവ്യവസായികളുടെ പരിമിതിയാണത്.ക്രത്യമായ ഒരു കഥ,നായകന്‍- നായിക,നാടകീയത,സംഘര്‍ഷം,ക്ലൈമാക്സ്,ഷോട്ടുകള്‍,പാട്ടുകള്‍..........ഇങിനെ ചേരുവകളുടെ ക്രത്യതയില്‍ രമിച്ച് മണ്ണടിയുന്ന ഒന്നായി മാറുന്നു, ഇവരുടെ രാക്കിളിപ്പാട്ടുകള്‍

ഏറെ രാഷ്ടീയ മാനങള്‍ ഉണ്ടായിരുന്ന ഒരു രൂപകം ലഭിച്ചിട്ടും (തൊഴിലാളിക്ക് അവന്‍/അവള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നത്തില്‍ നിന്നും അന്യനായിപ്പോകുന്ന അവസ്ഥ)
ലോകനിലവാരത്തില്‍ സിനിമയെ സമീപിക്കുന്നവര്‍ക്ക് നല്ലോ‍രു കലാസ്രഷ്ടിക്കുള്ള വകുപ്പ്.സമധാനപ്പെടൂ സഹോദരാ

ബൂയിംഗ് ബൂയിംഗിന്‍റെ ദൂരം നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ

പാവംതോന്നിപ്പോകും കാന്‍ച്ചീവരതിലെ കലാവിരുതുകള്‍ കണ്ടാല്‍.

സംവിധായകന്ന് വിവരമുണ്ടായിരുന്നെങ്കില്‍ ഭംഗിയായി പറയാന്‍ പറ്റുമായിരുന്ന ഒരു കാര്യമുണ്ടായിരുന്നു, അതായത് ഭാര്യമാര്‍ക്കു/മക്കള്‍ക്ക്/കുടും‌ബത്തിന് നല്കുന്ന വാഗ്ദാനങള്‍ പാലിക്കുവാനായി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന ചെറിയ ചെറിയ കോംപ്രമൈസുകള്‍ എങിനെ ഒരാളെ വലിയ വിശ്വാസവന്‍ച്നയിലേക്ക് നയിക്കുന്നു, എങിനെ സ്വന്തം സഖാക്കളെയും അവരുടെ വിശ്വാസത്തേയും ഒറ്റുകൊടുക്കും വീധം ഒരുവനെ ജീര്‍ണ്ണിപ്പിക്കുന്നു എന്നത്,

- ഏത് പിണറായിയുടെ കാലത്തും പ്രസക്തമായ ഒന്നാണ്.

പക്ഷെ അത് തിരിച്ചറിയണമെങ്കില്‍ അതിന് ഉള്ളില്‍ മരുന്ന് വേണം‌ ;വെട്ടം വേണം.

സ്വന്തം സഖാവില്‍ നിന്നുപോലും മറച്ചുവെച്ച് രാത്രിമുഴുവന്‍ കട്ടെടുത്ത നൂല്‍ കോണ്ട്, സാരിനെയ്യുന്ന നേതാവ് ,തമാശ അതിലല്ല, രാത്രിയില്‍ ഭര്‍ത്താവ് ചെയ്യുന്ന കള്ളപ്പണി അറിയാത്ത ഭാര്യ,മകള്‍....ഠാ വട്ടത്തിലുള്ള ഗ്രാമവാസികള്‍...........

സാധാരണക്കാരന്‍ ചോറാണ്തിന്നുന്നതെന്നു സംവിധായകന്‍ മറന്ന് പോകുന്ന യുക്തിയില്ലായ്മക്കോരു ചെറിയ ഉദാഹരണം കൂടി.
നായകന്‍ രഹസ്യമായി നെയ്തെടുക്കുന്ന പട്ടുചേല മകളുടെ വിവാഹദിവസം നല്‍കുബോഴെങ്കിലും ഇത് കട്ടെടുക്കാത്ത നൂല്‍ കൊണ്ടുള്ള മുതലാണെന്ന് എങിനെയാണ നായകന്‍ നാട്ടുകാരെ ബോധിപ്പിക്കുക?
ഇങിനെ കൂലംങ്കുഷമായി ചര്‍ച്ചിക്കാന്‍ മാത്രമൊന്നും ഈ സിനിമയിലില്ല. ഏത് ഗൌരവക്കാരനെയും കുറച്ചുനേരത്തേക്കെങ്കിലും പോക്കറ്റടിക്കാന്‍ പോന്ന"ചിത്രം" പോലുള്ള ഉത്സവപ്പറബ് നാടകങള്‍ സംഘടിപ്പിക്കാന്‍ ത്രാണിയുള്ള പ്രിയദര്‍ശന്‍റെ ഈ ആര്‍ട്ട് കോമഡി ചില്ലറ അവാര്‍ഡുകളൊക്കെ തരപ്പെടുത്തുമായിരിക്കാം


മറിച്ച് നല്ല നാലഞ്ചു സംഘന്രത്തങളും ആള്‍മാറാട്ടവും സംഘട്ടാനാതി ചിട്ടവട്ടങളും ഉള്‍ക്കൊള്ളിക്കാവുന്ന ഒരു കിളിച്ചുണ്ടന്‍ മാബയം (മാബഴമല്ല)തട്ടിക്കൂട്ടാമായിരുന്ന സാധ്യതയാണ് പ്രിയന്‍ കളഞ്ഞുകുളിച്ചത്.
വിവാഹത്തിന്,മകള്‍ ഉടുക്കുമായിരുന്ന സാരി കളവുമുതലെന്ന് ആരോപിച്ച് മുതലാളിയും പോലീസും ചേര്‍ന്ന് വിവാഹപ്പന്തലില്‍വെച്ച് ബലമായി പ്രസ്തുത പുടവയഴിപ്പിക്കുന്നതും തുടര്‍ന്ന് തമിഴ് സ്റ്റൈലില്‍ വടി, വാള്‍, പട്ടാക്കത്തി എന്നിവയടങിയ വികാരനിര്‍ഭര സന്ദര്‍ഭങളുമറ്ടക്കം‌ നിരവധി ചാന്‍സുകളാണ് അവാര്‍ഡിന്നുവേണ്ടി മാത്രമായി സംവിധായകന്‍ ത്യഗപൂര്‍വ്വം ത്യജിച്ചത്.

സിനിമകണ്ടിറങിയപ്പോള്‍ സുഹ്രത്ത് ഫസലു ചോദിച്ചു.....പ്രകാശ്ര് രാജ് നന്നയില്ലേ ?
ശ്രേയാറെഡ്ഡി ? അയല്‍ക്കാരന്‍ സഖാവ്? മകള്‍ ? അളിയന്‍? സായ്പ്? മുതലാളി? ശ്രീകുമാര്‍?
പിന്നെ ക്യാമറാവര്‍ക്ക് ? കലാസംവിധാനം ?

ഉവ്വ്,എല്ലാവരും നന്നായി,ദിവസക്കൂലിക്ക് തമിഴ്നാട്ടിലെ ഗ്രാമങളില്‍ ഭാരതിരാജാ കാലം മുതല്‍ കിട്ടിവരുന്ന ദരിദ്രമനുഷ്യരൂപങള്‍........പിന്നെ കാളവണ്ടി,സൈക്കിള്‍,ചട്ടി,കലം,പശു,തൊഴുത്ത്, നെയ്ത്തുപകരണങള്‍,പഴയ നാണ്യശേഖരണം.പട്ടുനൂല്.....എല്ലാം;ഒന്നൊഴികെ

കാന്ചീപുരം സാരിപോലെ വെട്ടിതിളങേണ്ട് സിനിമ ഒഴികെ.

ക്ലൈമാക്സ് രംഗത്തില്‍ മകളുടെ ശവം മൂടുവാനായി കൊണ്ടുവരുന്ന അശേഷം നീളമില്ലാത്തതും പകിട്ടില്ലാത്തതുമായ ചിന്നക്കടയിലെ വിലകുറഞ്ഞ ചേല പോലെയായി ഈ പടം .
ഇതാ ആര്‍‌ട്ട് പടം‌ ,വരൂ വന്നു കാണൂ എന്ന് പറഞ്ഞ് ഇത്തരക്കാര്‍‌ പടച്ചുവിടുന്ന പാതീവെന്ത സര്‍ഗ്ഗപ്രതിഭ കാണുന്ന ജനം ഊയിന്‍‌റപ്പാ
ഇതാണ് നല്ല സിനിമയെന്നുപറയുന്ന സാധനമെങ്കില്‍‌ ഞമ്മക്ക് തേന്മാവിന്‍‌ കൊബത്തിരുന്ന് കിന്നരിച്ചാല്‍ മതിയേ..... എന്ന് പറഞ്ഞോടി രക്ഷപ്പെടും‌.


വല്ല തേന്മാവിന്‍ കൊബത്തും കിളിച്ചുണ്ടന്‍ മാബഴം കാക്കകുയിലുകള്‍ക്ക് കൊടുക്കാന്‍ പാകത്തില്‍ ചിത്രങള്‍ ഉണ്ടാക്കികളിക്കുന്നതിലും‌ വില്‍ക്കുന്നതിലും ആര്‍ക്കും പരിഭവമില്ല,അതൊക്കെ വയറ്റിപ്പിഴപ്പിന്‍റെ കാര്യം,
പക്ഷെ
ഇതാ ഞാന്‍‌ ആര്‍‌ട്ട് പടം എടുത്തേ എന്നും പറഞ്ഞ് ജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന സിനിമയുണ്ടാക്കുന്നതിനാല്‍ മാത്രമല്ല ഈ പടം വിമര്‍ശിക്കപ്പെടുന്നത്

നായകന്‍ കമ്മ്യൂണിസ്റ്റുകാരനായിപ്പോയതിനാല്‍ മാത്രം അയാളുടെ ജീവിമോഹങള്‍ തകര്‍ക്കപ്പെടുന്നു എന്ന ഉപരിപ്ലവവും‌ പിന്തിരിപ്പനുമായ തലതിനീഞതും പഴകിത്തേഞതുമായ ആശയം പ്രസരിപ്പിക്കുന്നു എന്നതിനാലാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും,
സമരത്തിലേര്‍പ്പെട്ട തൊഴിലാളികളുമാണിതിലെ വില്ലന്മാര്‍.

രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നില്ലെങ്കില്‍‌ അയാള്‍ക്ക് പട്ടുനൂല്‍ കട്ടും പട്ടുസാരി നെയ്തും ഭാര്യാമോഹങള്‍ സാധിച്ചുകൊടുത്തും ........ജീവിതം പുഷ്കലമാക്കാമായിരുന്നു എന്ന് വ്യം‌ഗ്യം.

അടൂരില്‍ നിന്നും വണ്ടികയറാന്‍ മോഹിച്ച് ബാലുമഹേന്ദ്ര മുക്കിലും മണിരത്നം സ്റ്റാന്‍ഡിലും ചുറ്റിയടിച്ച് ചില ഹോളീവുഡ്ഡ് കടത്തിണ്ണകളില്‍ ഉറങിയെണീറ്റ് മുഖം പോലും കഴുകാതെ വന്ന ഒന്നായിപ്പൊയി, പ്രിയന്‍റെ കാന്ചീവരം.

അടിവസ്ത്രം :

പേടിക്കേണ്ട, ഇയാളുടെ മറ്റു പടങള് പോലെ ഇതിന്‍റെ ഒറിജിനലും ഏതെങ്കിലും ചാനലില്‍ ഉടന്‍ വരുമായിരിക്കും ശേഷം അപ്പോള്‍ പറയാം

5 comments:

കിഷോര്‍:Kishor said...

പൊതുവെ നല്ല അഭിപ്രായമാണ് കേട്ടത്..

Kiranz..!! said...

കിലുക്കവും ചിത്രവും നന്നാക്കിയില്ലേ പ്രിയൻ ?
കാഞ്ചീവരത്തിൽ പ്രതീക്ഷ ഉണ്ട്.അങ്ങോരുടെ മറുമൊഴിഹിന്ദിച്ചിത്രങ്ങളിൽ പ്രതീക്ഷ ഇല്ല താനും..!

Rammohan Paliyath said...

നാളെ വന്നു നോക്കും, കണ്ടില്ലെങ്കിൽ പ്രിയൻ സിന്ദാബാദ് എന്നു വിളിച്ച് തിരിച്ചുപോകും.

ഒരു വന്ദനം ആരാധകൻ

ashraf said...

its a part of anti communist program.

കാവിലന്‍ said...

പിയനെ അടിച്ചാക്ഷേപിക്കുന്നതിനോട്‌ യോജിക്കാനാവില്ല. എങ്കിലും കാന്‍ചീവരം വ്യാജ പട്ടുനൂല്‍കൊണ്‍ടുണ്‍ടാക്കിയ സാരി പോലെ തന്നെ.