Wednesday, March 11, 2009

ചേരിയിലെ ചൊക്ലിപ്പട്ടി ആരെയാണ്‍ കടിക്കുന്നത്?- Slum Dog Millionaire


ഓസ്കാര്‍ അവാര്‍ഡല്ല ചേരിയിലെ ചൊക്ലിപ്പട്ടിയെപ്പറ്റി ചര്‍ച്ചചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
സത്യംപറഞ്ഞാല്‍നമ്മുടെ ഏഷ്യാനെറ്റ്-ഉജാല അവാര്‍ഡ് പോലെ ഇമ്മിണിവല്യഒന്നുമാത്രമാണ് ഈ ഓസ്കാര്‍.ആരാണ്,ഓസ്കാര്‍ അവാര്‍ഡിന്‍റെ സംഘാടകര്‍?
ഹോളിവുഡ്ഡിലെ നിര്‍മ്മാതാക്കളുടെ ഒരു സംഘടന.ഇംഗ്ലീഷ് സിനിമകളുടെ കച്ചവടം ഉന്നംവെച്ചുകൊണ്ട് നടത്തുന്ന മറ്റോരു താരനിശ മാത്രമാണിത്.

ഒരു മികച്ച സിനിമയുടെ അവസാനവാക്കല്ല ഓസ്കാര്‍,എന്നാല്‍ സാങ്കേതികമികവിന്ന് സിനിമാലോകത്ത് ലഭിക്കാവുന്ന ഏറ്റവുംമികച്ച അവാര്‍ഡ് സായ്പ് നല്‍കുന്ന ഈ അവാര്‍ഡ് തന്നെയാണ്.ആ അര്‍തത്തില്‍ റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ച അവാര്‍ഡില്‍ നമുക്ക് സന്തോഷിക്കാം.
എന്നാല്‍ എ.ആര്‍.റഹ് മാന്‍റെ കാര്യത്തിലോ?റഹമാന്‍ മോശപ്പെട്ട സംഗീതകാരനാണെന്നല്ല
പക്ഷെ ചേരിയിലെ ചൊക്ലിപ്പട്ടിയിലെ സംഗീതത്തിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകള്‍ അദ്ദേഹത്തിന്‍റെ ക്രെഡിറ്റില്‍ നിരവധിയുണ്ട്.
ചേ.ചൊ(ചേരിയിലെ ചൊക്ലിപ്പട്ടി)ക്ക് അവാര്‍ഡുകള്‍ വാരിക്കോരി നല്‍കുംബോള്‍ ഹോളിവുഡ്ഡ് ലക്ഷ്യം വെക്കുന്നത് ,ഒരു നേരത്തെ ഭക്ഷണത്തെക്കാളൂം സിനിമക്ക് പ്രാധാന്യം നല്‍ക്കുന്ന 100 കോടി ജനങളുള്ള ഇന്‍ഡ്യയിലെ പ്രേക്ഷകരെയാണ്,ഒപ്പം വിദേശ മാര്‍ക്കറ്റും.(ലോക സുന്ദരിപ്പട്ടം സുസ്മിതാ തുടങ്ങി ഓമനക്കുട്ടന്‍ വരെയുള്ളവര്‍ക്ക് കൊടുക്കുന്നത് വഴി കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിച്ച അതേ ബുദ്ധി)

ചേ.ചൊ.ഒരു മികച്ച സിനിമയാണോ? ബര്‍ഗര്‍മാനെയും ഗോദാര്‍ദിനേയും താര്‍ക്കോവ്സ്കിയേയും കുറസോവയേയും നമുക്ക് മാറ്റിനിര്‍ത്താം. നമ്മുടെ റായുടെ പ്രതിഭയെങ്കിലുമുണ്ടോ- ഡാനി ബോയലിന് ? ലാറ്റിനമേരിക്കന്‍,പ്രത്യേകിച്ചും സമീപകാല മെക്സിക്കന്‍ സിനിമയ്ടെ -ചടുലതാളത്തില്‍
പൊതിഞ്ഞ ഒരു പ്രണയകഥ തന്നെയാണ്,ചേ.ചോ യിലേയും വിഷയം :
ദാരിദ്രം-ചേരി-ബാലയാചന-മോഷണം-പിടിച്ചുപറി-അധോലോകം-തോക്ക്-വെടി-അനാഥത്വം-പന്തയം-പ്രണയം-വേര്‍പാട്-വിജയം-പോലീസ് മര്‍ദ്ദനം-ദുഷ്ടനിഗ്രഹം-സത്യവിജയം-സമാഗമം-പ്രണയസാക്ഷാത്കാരം- പ്രശസ്തി-സബത്ത് ------ ഒരു സാദാ ഹിന്ദി മസാല സിനിമയുടെ എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ ഒരു ഇംഗ്ലീഷ് സിനിമ മാത്രമാണ്ചേ.ചൊ.
പിന്നെന്തുകൊണ്ടാണ്,ഈ സിനിമയെ ഇത്രമാത്രം പുകഴ്താനും ഇകഴ്ത്താനും കാരണം?

ഇന്‍ഡ്യന്‍ പ്രേക്ഷകരെ പുതിയ ചലചിത്ര ഭാവുകത്വത്തിലേക്ക് ഉയര്‍ത്തികൊണ്ട് വരിക എന്നതൊന്നുമല്ല ഡാനി ബോയലിന് ഉദ്ദേശം എന്ന് ഏവര്‍ക്കും അറിയാം.കച്ചവടം തന്നെയാണ്‍ പരമമായ് ലക്ഷ്യം എന്നതും വ്യക്തം.ഒരു സാദാ ഹോളിവുഡ്ഡ് സിനിമയുടെ നിര്‍മ്മാണ ചിലവിന്‍റെ പത്തിലൊന്നുപോലും ഈ സിനിമക്കുണ്ടാവുമെന്ന് തോന്നുന്നില്ല-എന്നാല്‍ മാര്‍ക്കറ്റ് എക്കോണമീ നോക്കിയാല്‍ മറ്റേതോരു ഇംഗ്ലീഷ് സിനിമയുടെയും വിപണനം പോലെ വിശാലമായ ലോക വിപണിതന്നെയാണ്,ഈ സിനിമയുടെയും പ്രലോഭനം എന്നതില്‍ തര്‍ക്കമില്ല.

പിന്നെന്തുകൊണ്ട് അമിതാഭ് ബച്ചനും കൂട്ടരും ഈ സിനിമയെ എതിര്‍ക്കുന്നു ?
മുംബൈയിലെ ധാരാവി എന്ന ചേരി സന്ദര്‍ശിച്ചവര്‍ക്കറിയാം ചേരികളുടെ സത്യം,അഥവാ അതിന്‍റെ നഗ്നത.
എല്ലാ നഗരങള്‍ക്കും ഇത്തരം പിന്നാബുറങള്‍ ഒരു അനിവാര്യതയാണ്.മനുഷ്യര്‍ പട്ടികളേക്കാളും കഷ്ടതയില്‍ നാളെ എന്നൊരു ചിന്തയില്ലാതെ ചത്തുജീവിക്കുന്ന ഇവിടേക്ക് പുറംപൂച്ചുകളേതുമില്ലാതെ ക്യാമറ തിരിച്ചുവെച്ചു എന്നതാണ് ആദ്യമായി ബച്ചന്‍ സംഘത്തെ ചൊടിപ്പിച്ചത്.വര്‍ഗ്ഗീയതയുടെ ചോരപ്പൊത്തുകള്‍ക്കിടയില്‍ തൂറാന്‍പോലും ഇടമില്ലാത്ത ഇത്തരം പുറംബോക്കുകള്‍ തന്നെയാണ് ബച്ചന്‍മാരുടേയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം.ഷൂട്ടിംഗിനോ അതോ തിരഞ്ഞെടുപ്പ് പ്രചരണത്തിനോ (?) കോട്ടും സൂട്ടുമിട്ട് വിമാനമിറങിവരുന്ന ബച്ചനെ കാണുവാന്‍ തീട്ടകുഴിയിലേക്കെടുത്തുചാടി വരുന്ന കുട്ടിയെ കാണിക്കുന്നത് വഴി ഹിന്ദി സിനിമയെ തീട്ടക്കുഴിയോട് ഉപമക്കുകയാണ് സംവിധാകന്‍ ചെയ്തത്..

അമിതാബ് ബച്ചോ............എന്ന് നിലവിളിച്ചുകൊണ്ട് മലത്തില്‍കുളിച്ച് അമിതാഭിന്നടുത്തേക്ക് ഓടിവരുന്ന ഇന്‍ഡ്യന്‍ കൌമാരം ഇന്‍ഡ്യന്‍ പ്രേക്ഷകന്‍ തന്നെയാണ്. അന്‍ചും പത്തും കൊല്ലം ഇവരുടെയൊക്കെ വോട്ടും കയ്യടിയും വാങി പാര്‍ലമെന്‍റിലെ മൂലയില്‍ പോയി മിണ്ടാതിരിക്കുന്ന ബച്ചനും ബച്ചിയും കോയിന്ദയും ശത്രുവും ധര്‍മ്മേന്ദ്രയും മറ്റും മറ്റും ( ഇത് വിപുലമായി മറ്റൊരിടത്ത് കാച്ചാനായി മാറ്റിവെക്കുന്നു-sailor)ക.മ എന്ന് ഇവര്‍ക്ക് വേണ്ടീ ഒരു സഭയിലും പറഞ്ഞതായി അറിവില്ല. പോരാത്തതിന്
കടത്തില്‍മുങ്ങിപ്പോയ തനിക്ക് പിടിച്ചുതൂങാന്‍കിട്ടിയ കോന്‍ ബനേഗ ക്രോര്‍പതി.........അതിന്‍റെ കള്ളകളികളടക്കം സിനിമയില്‍ കാണിച്ചാല്‍ ബച്ചേട്ടന് ചൊറിഞ്ഞു കേറാതിരിക്കുമോ ?
ബച്ചന്‍റെ വാലില്‍പിടിച്ച് എന്തോ തട്ടിമൂളിച്ച പ്രിയദര്‍ശന് ചൊട്ട് കൊടുത്തത് പൂക്കുട്ടി.
(കൈരളി ടി വി യിലെ അഭിമുഖത്തില്‍- ആരാണീ പ്രിയദര്‍ശന്‍? അയാള്‍ക്ക് സിനിമയെടുക്കാനറിയുമോ?---ഹാവൂ പൂക്കുട്ടിയെങ്കിലും എനിക്ക് സഹായത്തിനുണ്ട്-
ഓസ്കാര്‍ വാങിത്തരാം എന്ന് പറഞ്ഞ് പാവം മോഹനലാലിനെ കുപ്പിയില്‍കയറ്റി ഗ്രേറ്റ് എസ്കേപ്പ്,പാപ്പിയോണ്‍,തുടങി പലവിധ സിനിമകള്‍ പ്രത്യെകതരം മിക്സിയിലടിച്ചുണ്ടാക്കിയ കാലാപാനി
(കള്ളപ്പന്നി kallapanni -ഇംഗ്ലീഷ്കാര്‍ അങിനെയാണത്രെ വയിച്ചത്.....)എടുപ്പിച്ചതും ട്രൌസറഴിഞ്ഞതും പിന്നീട് പട്ടുനൂല്‍ പ്രണയവുമായി വീണ്ടും ഒരു ഓസ്കാര്‍ മോഹമുണര്‍ന്നതും കണക്കിലെടുക്കുബോള്‍ പ്രിയമാനസം നമുക്ക് മനസിലാവും
തീട്ടക്കുഴി ചാട്ടം മാറ്റിനിര്‍ത്തിയാല്‍തന്നെ ചെ.ചൊ മുന്നോട്ട് വെക്കുന്ന് ഇന്‍ഡ്യന്‍ യാഥാര്‍ത്യം കണ്ടില്ലെന്ന് നടിക്കുവാന്‍ ഒരു ബച്ചനും കഴിയില്ല.ചേരിയിലെ ജീവിത ചിത്രങള്‍, രാമ രാജ്യക്കാരാല്‍ അനാഥമാക്കപ്പെടുന്ന ജീവിതങള്‍,അധോലോക വാഴ്ചകള്‍,താജ് മഹല്‍ തട്ടിപ്പുകള്‍,ടെലിവിഷന്‍ റിയാലിറ്റി ഷോ കപടനാടകങള്‍,തുടങി അതിഭാവുകത്വത്തിന്‍റെ കടുത്തചായം കൊണ്ടുതന്നെ കോറിയിട്ട നിരവധി സീനുകള്‍, ഒന്നുംതന്നെ നമുക്ക് നിഷേധിക്കാനാവത്തവ.
നമ്മുടെ സിനിമക്കാര്‍ക്കും അറിവുള്ളവതന്നെ,പക്ഷെ ശരിയായ അനുപാതത്തില്‍ കാഴ്ചക്കാരന്ന് നല്‍കാന്‍ സാധിക്കണം. അല്ലാതെ ബച്ചനും ലാലും മമ്മൂട്ടിയും രജനിയും കമലും തുടങിയവര്‍
കാണിക്കുന്ന ഫന്‍സിഡ്രസ്സ് വെള്ളിവെടികള്‍(silver Farts) നിറഞ്ഞ തീട്ടക്കുഴികള്‍ കുഴിച്ചുകൊണ്ടേയിരിക്കുന്ന നാണമില്ലാതായ നമ്മുടെ സിനിമാക്കാര്‍ക്ക് കൊടുത്ത ചെപ്പക്കടിയാണ് ചെ.ചൊ.
കച്ചവട സിനിമയായിരിക്കെത്തന്നെ തങളുടെ മാടബിത്തങള്‍ മാറ്റിവെച്ച് ബുദ്ധിജീവികളിക്കുന്ന സംവിധായക പ്രതിഭാസങള്‍അടുത്തകാലത്തായി കൂടിവരികയാണ്.മലയാളത്തില്‍ ശ്രീനിവാസന്‍ തുടങിവെച്ച ഈ കളി ഇപ്പോള്‍ രഞിത്തിലെത്തി നില്‍ക്കുന്നു.
ചെ.ചൊ ഒരുമഹത്തായ സിനിമയാണെന്ന് എനിക്കഭിപ്രായമില്ല എന്നാല്‍ റിയാലിറ്റി ഷോകള്‍ കണ്ട് ഉദ്വേഗങ്ങളുടെ വാള്‍മുനകളിലിരുന്നു മോഹലസ്യപ്പെട്ടും ബോളിവുഡ്ഡ്,കോളീവുഡ്ഡ്,.......

തീട്ടകീകുഴികളില്‍ വീണുപോയ ഇന്‍ഡ്യന്‍ പ്രേക്ഷകനെ അവന്‍/അവള്‍ തന്നെ ശീലമാക്കിക്കൊണ്ടീരിക്കുന്ന റിയാലിറ്റി ഷോകളുടെ രൂപത്തില്‍തന്നെ,ഇന്‍ഡ്യന്‍ യാഥാര്‍ത്യത്തിന്‍റെ പോള്ളുന്ന മുഖം അനുഭവിപ്പിക്കുവാന്‍
കഴിഞ്ഞത് കൊണ്ട് മാത്രമല്ല
തീട്ടത്തില്‍ മുങ്ങിപ്പിടയുന്നവനെ എക്കാലാത്തും വോട്ട് ബാങ്കാക്കി
നിലനിറുത്തുന്ന ബച്ചന്‍മാര്‍ക്ക് ചെറുതെങ്കിലും ഒരു കടി കൊടുക്കുവാന്‍ ചെ.ചൊ വിന്‍ കഴിഞ്ഞു എന്നത്കൂടിയാണ്,ചെ ചൊ.വിന്‍റെ ഇക്കാലത്തെ ചെറുതല്ലാത്ത സംഭാവന

13 comments:

അലിഅക്‌ബര്‍ said...

നിരീക്ഷണം ഗംഭീരം. തീട്ടക്കുഴിയിലെ ഇന്ത്യക്കാരനെ കുളിപ്പിച്ചു കൊട്ടിട്ടു കൊണ്ടു പോയി പുരസ്‌കരിച്ചു പണമുണ്ടാക്കുന്ന സായിപ്പിന്റെ അതിബുദ്ധിയില്‍ പൊളിഞ്ഞു വീഴുന്ന മുഖങ്ങള്‍, ബച്ചനൊപ്പം കോര്‍പറേറ്റു ബുദ്ധിജീവികളും രാഷ്ട്രീയ മുതലാളിമാരൊക്കെയുമുണ്ട്‌.... തൊലിയുരിച്ചു കാട്ടിയ നിരൂപണം ബ്ലോഗിനു പുറത്തേക്കു ചാടാന്‍ വെമ്പുന്നുണ്ട്‌.

തിക്കോടിയന്‍ said...

ചേരിയിലെ ചൊക്ലിപ്പട്ടി വായിച്ചു
നന്നായിരിക്കുന്നു- പക്ഷെ താങ്കളുടെ നിലപാട് തറ എവിടെ എന്ന മനസിലാവുന്നില്ല - ആദ്യ ഭാഗത്ത് ഇതിനെ അവമാതിക്കുകയും അവസാന ഭാഗത്ത് ചെ ചൊ യുടെ പ്രസക്തിയെ പുകഴ്ത്തുകയും ചെയ്യുന്നു. ബച്ചന്‍ പ്രതിനിധാനം ചെയ്യുന്ന സമ കാലിക ബോളി വുഡ് സിനിമ ഇന്ത്യയിലെ ഒരു സാധാരണ പൌരനു നല്കുന്ന വികാരം എന്താണ് ? ദരിദ്രന്റെ ആശയെയും സ്വപ്നങ്ങളെയും വിറ്റതാണ് ബോളി വുഡ് ന്റെ ഇന്നോളമുള്ള വിജയ രഹസ്യം. മുംബൈ യിലെ ചേരികളുടെ കഥകള്‍ തന്നെ ആവോളം സെല്ലുലോയിഡിലേക്ക് ആവാഹിച്ച് പണം കൊയ്തവരാണ് ബോളി വുഡ് നിര്‍മാതാക്കള്‍ അധികവും. എന്നാല്‍ ചെ ചൊ ഇവിടെ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തോട്, പൊങ്ങച്ചത്തിന്റെ തിളക്കത്തിനോട്, സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യന്‍ സമ്പദ് രംഗം ഏറെ കുതിച്ചിട്ടും ഷെയര്‍ മാര്‍ക്കറ്റില്‍ സെന്‍സെക്സ് ഇരുപതിനായിരം പോയിന്റ് കടന്നിട്ടും ഇത്തരം ചേരികള്‍ അനുദിനം വളരുകയാണ്. ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ അഡ്രസ്സ് ചെയ്യപ്പെടാതെ പോകുന്നു. എന്ത് കൊണ്ട്? റിയാലിറ്റി ഷോ യിലെ ഓരോ ചോദ്യവും തന്റെ ജീവിതാനുഭവങ്ങള്‍ ആണെന്ന് തിരിച്ചറിയുന്ന നായകന്‍. കോന്‍ ബനേഗ കരോട്പതി യുടെ മോഡെലില്‍് ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ തന്റെ ജീവിത പാശ്ചാത്തലം ഉത്തരമാക്കുമ്പോള്‍ പ്രേക്ഷകനിലേക്ക് അത് ഉയര്‍ത്തി വിടുന്ന ചോദ്യ ശരങ്ങളെ കാണാതിരുന്നു കൂടാ. ചുരുക്കത്തില്‍ ചെ ചൊ ഇന്ത്യയിലെ തൊണ്ണൂറു ശതമാനം വരുന്ന സാധാരണക്കാരന്റെ കഥയാവുന്നു. അതിന്റെ പിന്നിലുള്ള വിപണന തന്ത്രം എന്തായിരുന്നാലും. ജയ് ഹോ

അനൂപ് ചന്ദ്രന്‍ said...

ജോയേട്ടന്‍
കൊടുകൈ

ഇതാ ഇന്നാള്‍ എന്റെ ചങ്ങാതിയോട് പറഞ്ഞേയുള്ളൂ
ഹോളിവുഡിലെ എല്ലാ ഡാഷുമക്കളും ഇവിടെ വന്ന് ചുളുവില്‍ പടം എടുത്തുപോകും നമ്മുടെ ഡാഷ് മക്കള്‍ തൊടാന്‍ അറച്ച വിഷയങ്ങള്‍
എന്നിട്ടു ഇവിടെ കൊണ്ടുവന്നു വില്‍ക്കും
അല്ലാതെ എവിടെ വില്‍ക്കാന്‍?
ശുക്ലവും രക്തവും വിറ്റു മക്ഡൊണാള്‍ഡു ഞണ്ണുന്ന
രാജ്യത്ത് ആരു സിനിമ കാണും!!!!

റിലയന്‍സിന്റെ സിനിമാപിടുത്തം ഇനി ഈ രീതിയില്‍ ആകാന്‍ സാധ്യതയൂണ്ട്

സിനിമയെക്കുറിച്ച് :അതു നിര്‍മ്മിച്ച രീതിയില്‍ മാത്രമേ
വ്യത്യസ്തമായുള്ളൂ..

ബോളിവുഡിന്റെ തീട്ടക്കുഴി..
അതെനിക്കിഷ്ടമായി

അനില്‍ കപൂറിനോ, ഇര്‍ഫാന്‍ ഖാനോ പകരം
അഭിഷേക് ബച്ചനായിരുന്നെങ്കില്‍
ബച്ചന്‍ ഇതിനുവേണ്ടി ക്യാമ്പയിന്‍ നടത്തു മായിരുന്നു

ഡാഷുകളുടെ രാജ്യമേ...

km said...

joy mathew aage confusionil anallo,slum dogine classic ganathil peduthan avillengilum,oru space adu pidichedukunnundu.bjp sree ramante kaiyil ambum villumanennu parayan nalla changootam venam.avasanam naayigayude muripadil nayagan chumbikunnadil polum cinimatic amshamundu.dayavu cheydu godardian cinemayumayi compare cheyarudu.km abbas

Duralmavu said...

...JOY HOOooooooo.....

കാവിലന്‍ said...

ജോയ്‌ ഹൂ...
ലേഖനത്തില്‍ ജോയേട്ടന്റെ നിലപാട്‌ തറ വ്യക്തമല്ല എന്നൊരു പ്രശ്‌നം എനിക്കും കാണാനാകുന്നു.
ചെറുപ്പത്തില്‍ കാണാതാകുന്ന സഹോദരനെ കണ്ടുമുട്ടി രണ്ടുപേരും ചേര്‍ന്ന്‌ വില്ലനെ അടിച്ചൊതുക്കുന്ന ഡിഷും ഡിഷും ചിത്രങ്ങള്‍ മാത്രം അഭിനയിച്ചിട്ടുള്ള ബിഗ്‌ ബിയെപ്പോലുള്ള താരങ്ങള്‍ക്കും മലയാള ചിത്രങ്ങളിലെ രംഗങ്ങള്‍ കോച്ചിയും റിമേക്ക്‌ ചെയ്‌തും മാത്രം പടം പിടിക്കാനറിയാവുന്ന പ്രിയ സംവിധായകര്‍ക്കും ചെള്ളക്കേറ്റ അടിയായിരുന്നു സ്ലംഡോഗ്‌ മില്യനയര്‍. താനും മകനും മരുമകളും അഭിനയിക്കുന്നത്‌ മാത്രമാണ്‌ നല്ലതെന്ന ചിന്താഗതി നല്ലതല്ല. തീട്ട ചേരികള്‍ ഇന്ത്യയിലിന്നും കാണാമെന്നിരിക്കെ, അത്‌ വിളിച്ചുപറയുന്നവര്‍ക്കെതിരെ കുരച്ചു ചാടുന്ന ചാവാലിപ്പട്ടികള്‍ കണ്ടു പഠിക്കട്ടെ.

vishnu said...

Joy ettan..... Great post!! u realy deserve a shake hand for tearing out the mask of so called super or mega stars and bloody Indian political parasites.

cherukadu said...

asooyakkum kashandikkum marunnilla...etha sathyam

കൂവില്‍ said...

സത്യം പരയട്ടെ...

പൂര്‍ണ്ണമായും വിഷ്വസിക്കാന്‍ പ്രയാ‍സമുന്ദ്,

എങ്കിലും നല്ല കുറെ അദിപൊളി points ഉണ്ഡ്

Joy Mathew said...

തിക്കോടിയനും‌ അബ്ബാസും ഞാന്‍ ചിന്താക്കുഴപ്പത്തിലാണെന്നും‌ എന്‍‌റെ നിലപാട് വ്യക്തമല്ല എന്നും പറയുന്നു.ചങാതിമാരെ,എന്‍‌റേ
നിലപാട് വളരെ വ്യക്തമാണെന്നെനിക്ക് തോന്നുന്നു.ചെ.ചോ ഒരു അത്യുന്നത ചലചിത്ര കാവ്യമല്ല.കാഴ്ചക്കാരനെ ധിക്ഷണാപരമായി പരിവര്‍‌ത്തിപ്പിക്കാനോ വീണ്ടും വീണ്ടും‌ കാണുവാനോ പ്രേരിപ്പിക്കുവാനോ പോന്ന ഒരു ക്ലാസ്സിക് അല്ല,ചെ.ചോ.എന്നാല്‍‌ അങിനെ ധരിപ്പിക്കുന്ന ഒരു മാര്‍ക്കറ്റിങ് തന്ത്രം‌ അതിനുണ്ടാക്കിയെടുക്കാന്‍‌ ഒസ്കാര്‍ വഴി സധിച്ചിട്ടുണ്ട്.അതേ സമയം വാണീജ്യ സിനിമയായിരിക്കെതന്നെ ധാരാവി പോലുള്ള ഇന്‍ഡ്യന്‍‌ യാഥാര്‍‌ഥ്യം‌,ബച്ചനെ പോലുള്ള ചോക്ലേറ്റ് രാഷ്ടീയ-സം‌സ്കാരിക ബിം‌ബങളെ സമര്‍‌ഥമായി പൊളിച്ചുകാണിക്കാനും‌ ചെ.ചൊ വിന്ന് കഴിഞ്ഞു (ഇതൊക്കെ കണ്ടിട്ടും‌ നമ്മുടെ ജനം‌ വരുന്ന തിരഞ്ഞെടുപ്പിലും ബച്ചന്മാരേയും ബച്ചികളെയും‌ ജയിപ്പിച്ചു വിടും എന്നിടത്താണ് ചെ.ചൊ ഒരു വാണിജ്യസിനിമ മാത്രമായോതുങിപ്പോകുന്നതും‌ നെരത്തെ പറഞ്ഞ കഴചക്കാരനെ ധിക്ഷണപരമായി പരിവര്‍‌ത്തിപ്പിക്കാനോ വീണ്ടും‌ വീണ്ടും കാണുവാനോ തോന്നിപ്പിക്കാത്തതും....ഓക്കെ?

മരമൊണ്ണ said...

തമിഴില്‍ മൊഴിമാറ്റം ചെയ്ത് ' സേരിപ്പട്ടി കോടീസ്വരന്‍ ‍' ആയി വരാന്‍ പോവുന്നത്രെ!

Sapna Anu B.George said...

നമ്മുടെ രാജ്യത്തിന്റെ ദാരിദ്ര്യം വിറ്റുതിന്നുന്ന പല മഹാന്മാരും ഇന്ന് ഇന്‍ഡ്യന്‍ സിനിമയില്‍ ഉണ്ട്. അമേരിക്കയിലൊ ബ്രിട്ടണിലോ ദാരിദ്യം ഇല്ലാഞ്ഞിട്ടാണൊ ഇതിവിടെ ഇന്‍ഡ്യയില്‍ വന്നെടുത്തത് എന്നു തോന്നിപ്പൊകുന്നു. ഇതിലും എത്ര സുന്ദരമായ പാട്ട് എ ആര്‍ റെഹ്മാന്‍ ചെയ്തിട്ടുണ്ട്. റസ്സൂ‍ൂല്‍ പൂക്കുട്ടിയും അതു തന്നെ,
എന്താ ചെയ്യുക നമ്മളെ വിറ്റു കാശാക്കാന്‍ കുറെ സായിപ്പുമാരും അതനുവദിച്ചു കൊടുക്കാന്‍ കുറെ പാവം മനുഷ്യരും. ഇത്ര നാളും വഴിയരികില്‍ ജീവിച്ചിരുന്ന കുടെ ജീവിതം കൊണ്ട് പന്താടാന്‍ നമ്മുടെ മനുഷ്യരും വളം വെച്ചു കൊടുത്തു. നല്ല എഴുത്ത് ജോയ്

jaffar said...

Nalla oru charchakk thudakkamittu. nannayi.