Tuesday, May 12, 2009

മമ്മുട്ടിയെ തടഞാല്………………… if Mammootty being stopped

പൊടുന്നനെ ഒരു മടുപ്പു ന്നു.അപ്പോള്‍ ബ്ലോഗ് എഴുത്ത് നിന്നു.
അപ്പോഴാണ് നമ്മുടെ മമ്മുട്ടി സാറിനെ ന്യൂയോര്‍ക്കില്‍ വെച്ച് ഒരു പറ്റം വിവരംകെട്ട ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു എന്ന വാര്‍ത്ത ഞെട്ടലോടെ അറിഞ്ഞത്.ഏതോ ഒരു ഭീകരവാദിയുടെ പേരിനോട് സാമ്യം തോന്നിയത് കൊണ്ടാണത്രെ നമ്മുടെ മഹാനടനെ രണ്ടു മണിക്കൂറിലധികം നേരം എയര്‍പോര്‍ട്ടില്‍ തടഞ്ഞു വെച്ചത്.ഒടുവില്‍ ഇന്‍ഡ്യന്‍ എംബസി തന്നെ ഇടപെട്ടാണ് അദ്ദേഹത്തിന് പുറത്തിറങാനായത്.എത്രയോ സിനിമകളില്‍ ഭീകരതക്കും ഭീകരന്‍മാര്‍ക്കുമെതിരെ ജീവന്‍ പണയംവെച്ച് പോരാടിയ മമ്മുട്ടിയെപ്പറ്റി സായ്പന്‍മാര്‍ക്കെന്തറിയാം?


അമേരിക്കയില്‍ ഒബാമക്കുള്ളത്ര പിന്തുണ കേരളത്തില്‍ മമ്മുട്ടിക്കുണ്ടെന്നറിയാത്ത മണ്ടന്‍മാരയിപ്പോയി അവിടെയുണ്ടായിരുന്നവര്‍.ഫാന്‍സ് അസോസിയേഷന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ.( അത് ഏത് കലാഭവന്‍‌ മണിക്കും‌ ഉണ്ടാവും‌) മമ്മുട്ടി ഫാന്‍സ് കളിക്കനുള്ള ഒരാളല്ലല്ലോ.കേരള സാമൂഹ്യ- രാഷ്ട്രീയ മണ്ഡലത്തില്‍‌ തനതായ നിലപ്പടുകളുള്ള മമ്മുട്ടിയെ തടഞ്ഞു നിര്‍‌ത്തിയാല്‍
നമ്മുടെ ഡി.വൈ.എഫ്.ഐ ക്കാര്‍ മാത്രം മതിയാകും‌ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടിന്‍റെ ഉസ്കൂള് പൂട്ടിക്കാന്‍.അമ്മാതിരി പ്രസംഗമല്ലേ ഗുജറാത്തിനും മോഡിക്കുമെതിരെ അദ്ദേഹം കാച്ചിയത്.എന്തിനധികം മൂന്നാറില്‍ ജെ.സി.ബി യുമായി നമ്മുടെ മൂവര്‍സംഘം
മൂന്നാര്‍ ഇടിച്ചുമറിച്ചിട്ടും മമ്മൂട്ടിയുടെ പറബിന്‍റെ അതിര് പോലും മാന്താനയില്ല.പരിഭവം വിളിച്ചുകൂവിയ ദള്‍ഹി കേരള ഹൌസിലെ തൊഴിലാളിയെ വിജയേട്ടന്‍ പാഠം പഠിപ്പിച്ചത് നാം കണ്ടതാണ്,എന്തിനധികം വേതനവ്യവസ്തകള്‍ക്ക് വേണ്ടീ സമരസന്നാഹവുമായി വന്ന സിനിമാതൊഴിലാളികളെ ഡാഡി കൂളായി നില്കാന്‍ വേണ്ട സംരക്ഷണം കൊടുത്തതും നമ്മുടെ സ്വന്തം തൊഴിലാളി വര്‍ഗ്ഗം മായ സി.ഐ.ടി.യുക്കാര്‍‌തന്നെ...

കൈരളിചാനലിന്‍റെ ചൈയര്‍മാനോടണോ കളീ? വിവരമറിയും സായ്പന്‍മാര്‍.പക്ഷെ ഇത്രയൊക്കെയായിട്ടും പൊന്നാനിയിലൊരു പൊതുസമ്മതനായ മുസ്ലിം സ്ഥാനാര്‍ത്തിയെ തിരഞ്ഞു പാര്‍ട്ടിക്കാര്‍ നെട്ടോട്ടമോടിയപ്പോള്‍ മമ്മുട്ടിയുടെ പേര്‍ ഓര്‍ക്കാത്തതെന്താനെന്ന് അതിശയം തോന്നുന്നു.പാര്‍ട്ടിക്കാരുടെ ഓര്‍മ്മയിലേക്കായി ഈയുള്ളവന്‍ പൊന്നാനിയിലേക്ക് പറ്റിയ പൊതു സമ്മതരുടേ ലിസ്റ്റിലും ഒന്നാംസ്ഥാനം മമ്മുട്ടിക്ക് കൊടുത്തിരുന്നു,പക്ഷെ പാര്‍ട്ടിക്കാര്‍ ബ്ലോഗ് പോലുള്ള സ്വതന്ത്രചിന്തക്ക് എതിരായതിനാല്‍ അത് ക്ണ്ടിരിക്കില്ല.

തമാശ അതല്ല,പാര്‍ട്ടിയുടെ സ്വന്തം ആളായിട്ടും ഒരു തിരഞെടുപ്പ് യോഗങളില്‍പോലും പങ്കെടുക്കാതെ(പിടികൊടുക്കാതെ) കൂളായി നിന്ന ഡാഡി പക്ഷെ അമേരിക്കയിലെ തന്‍റെ ചങാതി
മത്സരിക്കുന്ന പന്ചായത്ത് തിരഞ്ഞെടുപ്പിന്‍ വോട്ട് പിടിക്കാന്‍ പോയി എന്നതാണ്.
എതിര്‍പാര്‍ട്ടിക്കാര്‍ വിടുമോ മമ്മുട്ടി വന്നാല്‍ ,പ്രചരണത്തിന്‍റെ കൊടുങ്കാറ്റഴിച്ചുവിട്ടാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല,അതിനവര്‍ കണ്ടെത്തിയ ഉപായം നമ്മുടെ മെഗാസ്റ്റാര്‍ അഭിനയിച്ച തുറുപ്പുഗുലാനും,മായാബസാറും,ലവ് ഇന്‍ സിംഗപ്പൂരും തുടങിയ ക്ലാസ്സിക് സിനിമകള്‍ എയര്‍പോര്‍ട്ടിലെ സായ്പന്മാരെ കാണിച്ചുകോടുത്തു.


ഹോളിവുഡ്ഡിലെ ബോറന്‍ അടിപ്പടങള്‍ കണ്ടു മടുത്തിരിക്കുന്ന സായ്പന്‍മാര്‍ക്ക് ഇതില്‍പ്പരം ആനന്ദം വേറെയുണ്ടോ? ആര്‍‌ നോള്‍‌ഡ് ശിവശങ്കരനേയും സില്‍‌വര്‍‌സ്റ്റര്‍‌ സ്റ്റാലനേയും‌ മലര്‍‌ത്തിയടിക്കാന്‍‌പോന്ന് പ്രകടനം‌ കണ്ട് സായ്പന്മാര്‍‌ അന്തം‌വിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. അവര്‍ കുഞ്ഞുകുട്ടിപരിവാരങളുമായി മമ്മുട്ടിയെ കാണാനും ഒന്നു തൊടുവാനും ആഗ്രഹിച്ചതില്‍ തെറ്റുണ്ടോ? മണിക്കൂറുകള്‍ക്ക് ലക്ഷങളുറ്റെ വിലയുള്ള നമ്മുടെ മമ്മുട്ടിയെ തടഞ്ഞുനിര്‍ത്തുന്ന തന്ത്രത്തിലൂടെ എതിര്‍പാര്‍ട്ടിക്കാര്‍ പ്രചരണത്തിള്‍ മുന്നേറിയത്രെ ഇത് മമ്മൂട്ടിക്ക് മാത്രമല്ല മറ്റ് സൂപ്പര്‍സ്റ്റാറുകള്‍ക്കും പാഠമാകേണ്ടതാണ്.ഇത്തരം‌ ഏര്‍‌പ്പാടുകള്‍‌ക്ക് പുറപ്പെടുബോള്‍‌ തങള്‍‌ നടിച്ച ഇത്തരം‌ ക്ലാസിക് സിനിമകള്‍‌ സായ്പന്മാര്‍‌ക്ക് കിട്ടാനുള്ള വഴി ആദ്യം‌ അടച്ചിരിക്കണം‌
ഒരു സങ്കടം മാത്രം ബാക്കിയാകുന്നു.പാര്‍ട്ടിയോട് ഇത്രയും കൂറ്
പുലര്‍ത്തുന്ന മമ്മുട്ടിയെ തടഞ്ഞു നിര്‍ത്തിയ തൊഴിലാളി വിരുദ്ധമായ അമേരിക്കന്‍ സാമ്രാജ്യത്വ നിലപാടിനെതിരെ പോളിറ്റ് ബ്യൂറൊ(അവയലബീള്‍ ആയാലും മതിയായിരുന്നു.)ക മ എന്നൊരക്ഷരം മിണ്ടിയില്ല എന്നത് പോകട്ടെ ( മമ്മുക്കായെ തൊട്ടുകളിച്ചാല്‍‌ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന മുദ്രാവാക്യം‌ വരെ എസ്.എഫ്.ക്കാര്‍‌ റെഡിയാക്കിയിരുന്നത്രെ)
ഒബാമയുമായുള്ള ബന്ധം‌ വഷളാക്കരുതെന്ന കാരട്ടിന്‍റെ അഭ്യര്‍‌ഥന മാനിച്ചാണെന്നു കേള്‍‌ക്കുന്നു സ്വന്തം‌ ചാനല്‍ പോലും‌ വാര്‍‌ത്ത് കോടുക്കതിരുന്നത്.(ഒബാമ സാകൂതം‌ വീക്ഷിക്കുന്ന് ചനലാണല്ലോ അത്) മമ്മുട്ടിയുടെ മൂന്നാറിലെ നാലുസെന്‍റ്പുരയിടത്തിന്‍റെ പ്രശ്നത്തില്‍ മഹാനടനെതിരെ ഒരു ചെറു മുദ്രാവാക്യം വിളിച്ചു പോയ ഡല്‍ഹി കേരളഹൌസ് തൊഴിലാളിയെ വിറപ്പിച്ച വിജയേട്ടന്‍‌ ഒരു പ്രസ്താവനയെങ്കിലും ഇറക്കാതിരുന്നത് ശരിയായില്ല എന്നൊരഭിപ്രായം അടിയനുണ്ട്.
നിങള്‍ക്കോ?

4 comments:

AMARAN said...

kalakki.

yours mulkul.

ashraf said...

ആര്‍നോള്‍ഡ് ശിവശങ്കരന്‍ കലക്കി! അത് മാത്രം!

കാവിലന്‍ said...

മമ്മൂട്ടിയുടെ പുതിയ പടങ്ങള്‍ അബദ്ധവശാല്‍ യു എസ് എയര്‍പോര്‍ട്ട് അധിഗ്രിധര്‍ കണ്ടു പോയിരിക്കും-അതാ അവിടെ പിടച്ചു വെച്ചത്.
ഇനിയെങ്ങിലും മമ്മൂട്ടിയും ലാലുമൊക്കെ നല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കട്ടെ

vishnu said...

എന്റെ ജോയ് ഏട്ടാ.
നമ്മുടെ പിണറായി വീ തെരകില്‍ ആണ് എന്ന് അറിയില്ലേ? ടെ ഇപ്പൊ തെരഞ്ഞെടുപ്പു റിസള്‍ട്ട്‌ കൂടെ വന്നു!!!! ഇനി പിടിപ്പത്‌ പണി കേടകുകയല്ലേ. അതിന്റെ ഇടക്ക് കസേരയില്‍ നിന്ന് തെരികുമോ എന്നാ ടെന്‍ഷന്‍ വേറെ.......