കോഴിക്കോടന്‍ കടല്‍ക്കാറ്റിന്‍റെ ഉപ്പുരസം
പേറുന്ന ആകാശവാണീ
ഇന്ന് കടലെടുത്തു
കണ്ടാണശ്ശേരിയിലെ
തൊപ്പിക്കല്‍ ചൂടിയ
കൂനന്‍ കുന്നിന്‍ മുകളിലെ
ജ്ഞാന വ്രദ്ധനെ1 കാണിച്ചുതരുവാന്‍
ഇനി നീ തുണ വരില്ല
മരുന്നുകളും
കവിതകളും
നിശ്ശബ്ദതയും കൊണ്ട്
നീ പണിതുയര്‍ത്തിയ
അവസാനഭവനവും
നിശബ്ദമായി
തിരമാലകള്‍ കൊണ്ട് വരുന്ന
അജ്ഞാതന്‍റെ ഒറ്റചെരുപ്പുപോലെ
നിന്‍റെ സഹാറക്ക്2 മേല്‍
എന്‍റെ കലിഗുല 3ക്കണ്ണുകള്‍
ഞാന്‍ പറീച്ചുവെക്കട്ടെ
കോടതിമുറിയില്‍
ജാമ്യെമെടുക്കാന്‍
ഇനി നിനക്ക് ശബളശീട്ടുമായി
കാത്ത് നില്‍ക്കേണ്ടീവരില്ല
നിന്‍റെ വേര്‍പാടോടെ
ഞാന്‍ ജാമ്യമില്ലാത്തവനായി
കടലെടുത്ത നമ്മുടെ സ്വപ്നങളുടെ
ശേഷിക്കുന്ന ഒരു ഉപ്പുസ്പര്‍ശമെങ്കിലും
നിന്നെ തണുപ്പിക്കുമെങ്കില്‍
അതെനിക്ക് എന്‍റെതന്നെ ജാമ്യമാവുമെങ്കില്‍
പ്രിയ സഖാവെ
----------------------------------------------------------------------------------------
1.കോവിലന്‍
2.ഉദയഭാനുവിന്‍റെ ആദ്യപുസ്തകം
3.സഹാറ എന്ന ആദ്യപുസ്തകത്തിന്‍റെ കവര്‍ചിത്രം
കലിഗുല എന്ന ഞാനഭിനയിച്ച കഥാപാത്രത്തിന്‍റെ
കണ്ണുകളുടെ ചിത്രമായിരുന്നു.
Wednesday, October 29, 2008
Subscribe to:
Post Comments (Atom)
7 comments:
Memories never fade when I think of Udayabhanu.
But I had to watch him lying there lifeless and when I went to the memorial meeting yesterday, I saw most of those who spoke were unable to complete their sentences and some simply broke down...
N P Chekkutty
അനുഭവത്തിന്റെ തീച്ചൂളയില്‍ ഉരുക്കിയെടുത്ത കവിത-ശ്രീ ജോയ് മാത്യുവില്‍ നിന്ന് ഇനിയും ധാരാളം കവിതകള്‍ ലഭിക്കാനുണ്‍ട്
It is inappropriate to use this occasion to judge the aesthetic of the verse .Nevertheless it released a gale carrying the past that rushed through making a deep gorge.Death is indeed painful.To those who live.
മനോഹരമായ ഈ കവിത അക്ഷരതെറ്റ് തിരുത്തി വീണ്ടും പോസ്റ്റിയില്ലെങ്കില്‍ അത് നിങ്ങള്‍ നിങ്ങളോടും,വായനക്കാരോടും ,സഖാവ് ഉദയഭാനുവിനോടും ചെയ്യുന്ന ഒരു തെറ്റായിരിക്കും.
കവിത ഒരുപാട് ഇഷ്ടമായെന്ന് ഒരിക്കല്‍ കൂടി...
ക്ഷമിക്കുക
മലയാളം റ്റൈപ്പ് പഠിച്ചു വരുന്നതെയുള്ളൂ
ഉടന്‍ തെറ്റുതിരുത്താം
touching
Post a Comment