പൊന്നാനി പൊന്നാക്കാനായി ഇറങിപ്പുറപ്പെട്ട നമ്മുടെ ജനസേവകരുടെ പടലപിണക്കങളൂടെ അവസാനം ഞാന്‍ നേരത്തെ പ്രവചിച്ചത് പോലെ ഒടുക്കം നമ്മുടെ മുരളീധരന്‍ വയനാട്ടില്‍ വണ്ടിയിറങി.
(വെളിയം വെളിക്കിരിക്കുബോള്‍ എന്ന മാര്‍ച്ച് 15 ലെപോസ്റ്റ് നോക്കുക)
ഇതാണ് രാഷ്ടീയം.
ഇവിടെ ശാശ്വതമായ ശത്രുതക്കളില്ല,മിത്രങളുമില്ല.
വിജയം എന്ന ഒരൊറ്റചിന്തയില്‍ ആര്‍ക്കും ആരുമായും കൂട്ടുകൂടാം.എന്‍റെ മുന്‍ ലേഖനത്തില്‍ മുരളീ ഇടത്പക്ഷത്തോടോപ്പം ചേര്‍ന്ന് വയനാട്ടിലെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്,എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് മുരളി ആരുടേയും പിന്തുണയില്ലാതെ വയനാട് മല്‍സരിക്കുന്നു എന്നതാണ്.പക്ഷെ സംഭവിക്കാന്‍ പോകുന്നത് ഒരു രഹസ്യ അജണ്ടയാണ്.വാശിയുടെ പേരില്‍ പൊന്നാനി സി.പി.എംന് തീറെഴുതികൊടുക്കേണ്ടി വന്നതിന് പ്രത്യുപകാരമായി വയനാട് ലഭിച്ചെങ്കിലും ഉള്ളാലെ മനസ്സുകൊണ്ട് അകന്നുകഴിഞ്ഞ സി.പി.ഐ.യും സി.പി.എമ്മും ഓരോരുത്തര്‍ക്കും മേല്‍ക്കൈയുള്ള മന്ധലങളില്‍
പരസ്പരം കാലുവാരും എന്നത് ഉറപ്പ്.പൊന്നാനി ഉണ്ടാക്കിയ മാനക്കേട് സി.പി.ഐ.ക്ക് ചില്ലറയല്ല.അത് ഉള്ളീല്‍കിടന്നു നീറുന്ന വെളീയം സഖാക്കള്‍ അവര്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങളീലെല്ലാം സി.പി.എമ്മിനെ വാരും.
ഇത് മനസ്സിലാക്കാനുള്ള ബുദ്ധി പിണറായിക്കുണ്ട്.അതുകോണ്ടുതന്നെ വയനാട്ടില്‍ സി.പി.എം തിരിച്ചും കാലുവാരും
അവിടെയാണ് മുരളിയുടെ കളി.
മറുഭാഗത്ത് ഒരു തിരഞ്ഞെടുപ്പിലും വിജയം അനുഭവിച്ചിട്ടില്ലാത്ത ഷാനവാസ്,-ദല്‍ഹിയിലെ പിന്നാബുറ വാതിലിലൂടെ അവസാനനിമിഷം ചാടിവീണവന്‍.,വയനാട്ടുകാര്‍ക്ക് അപരിചിതന്‍,ചെ
ന്നിത്തലയോടോപ്പം ഗ്രൂപ്പ് കളിച്ച് കളിച്ച് നോക്കിനില്‍ക്കെ പന്ത് ഒറ്റക്ക് കൊണ്ടുപോയി
കെ.പി.സി.സി.പ്രസിഡന്‍റ പോസ്റ്റില്‍ പോസ്റ്റില്‍ അടിച്ചുകയറ്റുന്നത്കണ്ട്
സ്വന്തം തലയില്‍ കൈവെച്ചു നില്‍ക്കേണ്ടീ വന്നവന്‍.ഒരവസാന അങ്കത്തിന് എതിരാളീയായികിട്ടിയത്, ജയിക്കാന്‍ എനിക്ക് മനസ്സില്ല എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ
റഹമത്തുള്ളയെ.
മുരളിയുടെ വിജയസാദ്ധ്യത കൂടുകയാണ്.വയനാട്ടില്‍ അല്ലറചില്ലറ വോട്ടുകളുള്ള
മുരളിക്ക്,സി.പി.എംരഹസ്യവോട്ടുകള്‍,ബി.ജെ.പി.അഡ്ജസ്റ്റ്മെന്‍റ്,ഷാനാവാസ് വിരുദ്ധവോട്ടുകള്‍ എല്ലാംകൂടി കലക്കികുത്തിയാല്‍ കഷ്ടിച്ച് ജയിച്ചുകയറാം.ജയിച്ച് കയറിയാലോ,ചരിത്രം ആവര്‍ത്തിക്കുമെങ്കില്‍ ഇടത് പിന്തുണക്കുന്ന കോണ്‍.മന്ത്രിസഭയില്‍ മന്ത്രിപദം,മന്ത്രിപദത്തിലെത്തിയാലോ പിണറായിക്ക് പ്രത്യുപകാരമായി,ലാവ് ലിന്‍കറപറ്റിയ മുണ്ട് മാറ്റി പുതിയമുണ്ടുടുപ്പിക്കല്‍.
ആകെ തകര്‍ന്ന്,സ്വന്ത ബന്ധങാളില്ലാതായിപ്പൊയ കര്‍ണന്,രക്ഷയും അഭയവുമായിവന്ന ദുര്യോധനന്‍റെ വേഷമാണിപ്പോള്‍ പിണറായിക്ക്.
ഇങിനെയോക്കെയാണെങ്കില്‍ വയനാട്ടുകാര്‍ രക്ഷപ്പെടുമോ?
വയനാടിന്‍റെ യഥാര്‍ഥ ഉടമസ്ഥരാണെങ്കിലും ഒരു നേരത്തെ പശിയടക്കാന്‍ പാങില്ലാത്ത ആദിവാസികളുടെ വോട്ടുകള്‍ ചില്ലറകാശിനോ ഇത്തിരി കള്ളിനോ വാങിക്കൂട്ടുവാന്‍ മുരളിക്കോ ഷാനവാസിനോ പ്രയാസം വരില്ല.അക്ഷരമറിയത്തവര്‍ക്ക് ഇലക്ട്രോണിക് വോട്ടവകാശം വായില്‍ത്തിരുകിക്കൊടുത്ത് ഇതാ ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യപരമായ തെരഞെടുപ്പ് എന്ന് ഉളുപ്പില്ലാതെ കൊട്ടിഘോഷിക്കുന്ന നമുക്ക് ഇതൊക്കെയേ അനുഭവിക്കാന്‍ യോഗമുള്ളൂ.അല്ല അതിനും വേണമല്ലോ ഒരു യോഗം
ഒരു ദുര്യോധനനും തുണക്കുവാനില്ലാതെ യുദ്ധക്കളത്തിലുറങി വയനാട്ടിലെ കര്‍ഷകരുടെ വോട്ടുകള്‍ മാത്രം അന്‍പതിനായിരം നേടിയെങ്കിലും പക്ഷെ പരാജയപ്പെടാന്‍ യോഗമുണ്ടായ
ഫാര്‍മെഴ്സ് റിലീഫ് ഫോറം സ്ഥാനാര്‍ഥി എ.സി.വര്‍ക്കിക്ക് ലഭിച്ച അന്‍പതിനായിരം
വോട്ടുകള്‍ നിര്‍ണായകമാവുക ഇപ്പോഴാണ്.
കടക്കെണിയില്‍പെട്ട് അത്മഹത്യചെയ്ത അനേകംകര്‍ഷകരുടെ അത്മാവുകളുടെ ഒടുങാത്ത നിലവിളി ആരെയാണ് ഇത്തവണ സഹായിക്കുക? ആരെയാണ്‍ സഹായിക്കേണ്ടത്?
നിങള്‍ക്ക് എന്തുപറയാനുണ്ട്?
Tuesday, March 24, 2009
Subscribe to:
Post Comments (Atom)
5 comments:
Murali aa vellam angu vangi vecheru.
Dear Joy ettan,
I dont see a victory for murali as u asume. because, the CPM is a cadeer organisation and they all well know the charecter of Murali. atleast a minority in the CPM is still against Murali. Also we should consider that the Waynad DC is a place where VS faction has a nominal majority. Moreover, this may the last chance for M.I Shanavas, I think. so he have to board the bus.
ഞാന്‍ നേരത്തെ പ്രവചിച്ചത് പോലെ ഒടുക്കം നമ്മുടെ മുരളീധരന്‍ വയനാട്ടില്‍ വണ്ടിയിറങി
എന്‍റെ മുന്‍ ലേഖനത്തില്‍ മുരളീ ഇടത്പക്ഷത്തോടോപ്പം ചേര്‍ന്ന് വയനാട്ടിലെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്
ചില സ്വാമിമാര്‍ സുനാമി പ്രവചിച്ചതുപോലെയായല്ലോ ഇത്!
Good dream man, keep it up.....
Murali @ Wayanadu? ha ha ha.....
ഇതു വരെ ജയിക്കാത്ത റഹമത്തുള്ളയും അവിടെ ഒരു പുണ്ണാക്കും ചെയ്യില്ല.. ഷാനവാസു പുഷപം പോലെ ജയിക്കും...
ഷാനവാസു പുഷപം പോലെ ജയിക്കും
Post a Comment