Tuesday, January 27, 2009
ഞാനെങ്കിലും ഒന്ന് അണ്‍ഹാപ്പിയായിക്കൊള്ളട്ടെ..
റിപ്പബ്ലിക്ക് ദിനം...
ഓഫീസില്‍ പണിയൊന്നുമില്ലാത്ത മല്ലുക്കള്ക്ക്
പരസ്പരം ആശംസിച്ചുകളിക്കാന് ഒരു ദിനം
ഏത് റിപ്പബ്ലിക്? ആരുടെ റിപ്പബ്ലിക് ?
പലചരക്ക് കടക്കാരന് മുതല്‍ ചിട്ടിക്കബനിക്കാരനും
മസാല സിനിമാനായകനും നായികകയും
വീരമ്രത്യു വരിച്ച സൈനികനും ഒരേപോലെ പതക്കങ്ങള്‍
വാരിക്കോരി നല്കുന്ന ദിനത്തിന്
ഇന്‍ഡ്യന്‍ റിപ്പബ്ലിക്കെന്ന് പേര്.
മുത്തങ്ങയിലെ ആദിവാസികളെ വെടിവെച്ചുകോല്ലുവാന് ഉത്തരവിട്ടവന്‍
ഒരു പട്ടാളക്കാരന്റെ സല്യൂട്ട് ശബ്ദം കേട്ട് മോഹാലസ്യപ്പെട്ട് വീണവന്
ഉളുപ്പില്ലാതെ ഒരു രാജ്യത്തിന്റെ മുഴുവന്‍ സൈന്യത്തിന്റെയും
സല്യൂട്ട് സ്വീകരിക്കാന്‍ മദാമ്മയുടെ വാലാട്ടിയായി നില്ക്കുന്ന
റിപ്പബ്ലിക്കോ
കൊലയും കൂട്ടിക്കൊടുപ്പും ജീവിതോപാധിയാക്കിയ
ഷിബു സോറന്മാരുടെ റിപ്പബ്ലിക്കോ
നോട്ടുകെട്ടുകള്‍ ലോകസഭയില്‍ വലിച്ചെറിഞ്ഞുരാഷ്ട്രീയം പയറ്റുന്ന
കൂട്ടിക്കൊടുപ്പുകാരുടെ റിപ്പബ്ലിക്കോ
ജാതിയുടെയും വംശത്തിന്റെയും പേരില്‍
വാള്‍ത്തല ചുകപ്പിക്കുന്ന
മോഡിയുടേയും താക്കറേമാരുടെയും
റിപ്പബ്ലിക്കാണിത്
അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായ
ലാവ് ലിന് ദല്ലാളന്മാരുടെ റിപ്പബ്ലിക്കാണിത്
അഭയകള്ക്ക് നീതി ലഭിക്കാത്ത
മാണിമാരുടേയും കുഞ്ഞാലിമാരുടെയും കുര്യന്മാരുടേയും
റിപ്പബ്ലിക്
മോട്ടെന്ന് വിരിയാത്ത ചെക്കന്മാരെ പ്രധാനമന്ത്രിയാക്കുന്ന
എരണം കെട്ട നാടിന്റെ റിപ്പബ്ലിക്ക്
ജനിച്ചനാട്ടില്‍ പിഴക്കാനാവാതെ
മറുനാട്ടിലെ എച്ചില്‍പാത്രം കഴുകി
ജീവിതം തുലക്കാന്‍ വിധിക്കപ്പെട്ടവനെ പിഴിഞ്ഞ്
അറുപതാം വയസ്സിലും
വിദേശിക്ക് വ്യഭിചരിക്കാന്‍ കിടന്ന് കൊടുക്കുന്ന നാടേ
ഇതാണ്, നിന്റെ റിപ്പബ്ലിക്കെങ്കില്
എനിക്കീ റിപ്പബ്ലിക്ക് വേണ്ട് സ്നേഹിതാ
യജമാനന് സ്ഥലത്തില്ലാത്ത തക്കം നോക്കി
ഹാപ്പി റിപ്പബ്ലിക്കെന്ന് ഇ മെയില്‍ ചെയ്ത്
എന്നെ ഉപദ്രവിക്കാതെ....
....................ഞാനെങ്കിലും ഒന്ന് അണ്‍ഹാപ്പിയായിക്കൊള്ളട്ടെ..

Tuesday, January 13, 2009
Twenty Twenty -A debate on the sucsess of the multi star film

മലയാളത്തിലെ ഒട്ടുമിക്ക നടീനടന്മാരും
കൈമേയ്മറന്ന് അഭിനയിച്ച പടം ട്വന്‍ടി ട്വന്‍ടി ഗള്‍ഫ് ഗെയ്റ്റിന്റെ വന്‍ വിജയമാണെന്ന്
പറഞ്ഞാല്‍ ആരും ക്ഷോഭിക്കരുത്.
മമ്മൂട്ടി,മോഹന്‍ലാല്‍,ജഗതി,ദിലീപ്,പ്രിത്വിരാജ്,മനോജ് കെ ജയന്,ഇന്ദ്രന്‍സ്,കോച്ചിന് ഹനീഫ,ഹരിശ്രീ അശോകന്, ബാബു ആന്ടണി,ജയറാം, തുടങിയ ആണ് താരങളും നയന്‍താര,കാവ്യ,കല്‍പ്പന,പോന്നമ്മ,തുടങിയ പെണ് താരങളുമടക്കം 221 വിഗ്ഗുകളാണ്
മൊത്തം ഈ സിനിമയെ വിജയിപ്പിക്കാന്‍ രംഗത്തിറങിയത്.എന്നാല്‍ 186 വിഗ്ഗുകളേ ഉള്ളൂ എന്ന് മറ്റോരു കൂട്ടര്
അപ്പോള്‍ ഈ സിനിമ ആരുടെ വിജയമാണ്,?
സംശയമുള്ളവര്‍ എണ്ണിനോക്കുക.
ശരിയുത്തരം അയക്കുന്നവര്‍ക്കുള്ള സമ്മാനം ഗള്‍ഫ് ഗെയ്റ്റിനോട് സ്പ്പോണ്‍സര്‍ ചെയ്യുവാന്‍ പറയാം

Subscribe to:
Posts (Atom)