Wednesday, April 08, 2009

സ്ഥാനാര്‍ഥികള്‍ തിരക്ക് കൂട്ടരുത്,ചിഹ്നങള്‍ തയ്യാറവുന്നതേയുള്ളൂ.......


ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമായി.ജാതി,മതം,ലിംഗം,വര്‍ണ്ണം,നിറം,സബത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും പത്രികകള്‍ സമര്‍പ്പിച്ചു തുടങ്ങി.
ഇനിയാണ് നമ്മള്‍ക്ക് പണി.ഒരോ സ്ഥാനാര്‍ഥിക്കും യോജിച്ച ചിഹ്നങ്ങള്‍ കണ്ടുപിടിച്ചുകൊടുക്കുക

അത് അവരെ ജനങളുമായി കൂടുതല്‍ അടുപ്പിക്കും.
വിജയം സുനിശ്ചിതമാക്കും
.
ഉദാഹരണത്തിന്‍ പൊന്നാനിയില്‍ മല്‍സരിക്കുന്ന എം.പി.ഗംഗാധരന്

പറ്റിയ ചിഹ്നം പൈപ്പ് ആണെങ്കില്‍
അമെരിക്കക്ക് വേണ്ടി കോണ്‍ഗ്രസ്സ് വേഷ്ടിധരിച്ച് തിരുവനന്തപുരത്ത് ഇറങിയ ശശി തരൂരിന്,യു.എസ്. പതാകയോ ഇറാക് ദുരിതചിത്രമോ ആവാം

അയച്ചുകിട്ടിയ ചില സ്ഥാനാര്‍ഥികളും അവര്ക്കുള്ള ചിഹ്നങളും താഴെകൊടുക്കുന്നു.

ലാലുപ്രസാദ് യാദവ്-…………………...കന്നുകാലിതീറ്റ

സിന്ഡു ജോയ്...........................എട്ടാംക്ലാസ്സിലെ പാഠപുസ്തകം

കെ.മുരളീധരന്‍.................പാമൊലീന്‍

കെ.വി.തോമസ്..........കപ്പല്‍/ ഇസ്രായേലിന്‍റെ കൊടി

ഇ.അഹമ്മദ്..............ഹജ്ജ് വിമാന ടിക്കറ്റ്

ബാലക്രിഷ്ണപിള്ള ഗ്രൂപ്പിലുള്ള ..ആര്‍ക്കും...........അണക്കെട്ട്

ജോസഫ് ഗ്രൂപ്പിലുള്ള ആര്‍ക്കും ..............വിമാനം


ജോസ് കെ മാണി..............പട്ടയം
മനേകാ ഗാന്ധി...........പട്ടി/പൂച്ച

പി.സി.ചാക്കോ………കാലില്ലാത്ത കസേര

സുധാകരന്‍..............................കത്തി/ബോംബ്ഷിബു സൊറന്‍.........................ജയില്‍


സഞയ് ദത്ത്..............................എ.കെ.47

പവ്വാര്‍................ക്രിക്കറ്റ് ബാറ്റ്


നരേന്ദ്ര മോഡീ.....................ശൂലം /വാള്‍

എല്‍.കെ.അഡ്വാനി...........................രഥം

ചിരഞീവി........................നയന്‍താര

പീതാംബരക്കുറുപ്പ്.........................പാമോയീല്‍

ചിദംബരം................................ചെരിപ്പ്
മുഹമ്മദ് റിയാസ്........................കിഡ്നി


രാഹുല്‍ ഗാന്ധി……………….ബോഫെഴ്സ് തോക്ക്

(ചില സ്ഥാനാര്‍ഥികള്‍ക്ക് ചില ചിഹ്നങള്‍ കുടുംബപരമായി ലഭിക്കുന്നതായതിനാലാണ്‍ നിരപരാധികളായ രാഹുലും മുരളിയും ജോസ് മാണിയും ഇതിലുള്‍പ്പെട്ടുപോയതെന്ന് വ്യസനസമേതം തെര്യപ്പെടുത്തട്ടെ.)


ഇങിനെ സ്ഥാനാര്‍ഥികള്‍ക്ക് അനുയോജ്യമായ ചിഹ്നങള്‍ നിങള്‍ക്ക് നിര്‍ദ്ദേശിക്കാം

Sunday, April 05, 2009

മഹത് സഹിത്യമോ,.....ഖത്തറില്‍നിന്നും അവാര്‍ഡ് ലഭിക്കും


ആത്മകഥയെഴുതിയാല്‍ അത് ഒരു മഹത് സാഹിത്യമായിപോകുമെന്ന് ചങാതിമാര്‍ പറയുന്നു.
മഹത് സാഹിത്യമായാലോ അതിന് അവാര്‍ഡും കിട്ടും !

അവാര്‍ഡ് പണമായി കിട്ടുന്നത് നല്ല ഏര്‍പ്പാടുതന്നെ,അതും ഈ ആഗോള സാബത്തിക പ്രതിസന്ധിയുടെ കാലത്ത്.

പക്ഷെ ഖത്തറില്‍ നിന്നുള്ള ഒരു സംഘടനയുടെ അവാര്‍ഡാണ് കിട്ടുന്നതെങ്കില്‍
അടുത്തദിവസം അവാര്‍ഡ് ലഭിച്ച ആള്‍ മയ്യത്തായിപ്പോകുമെന്ന് ഒരു ചങാതി പറയുന്നു.

അതിന് ഉദാഹരണസഹിതം അവന്‍ ഒരു കഥയും പറഞ്ഞു.

മേല്‍പ്പറഞ്ഞ സംഘടന ആദ്യമായി അവാര്‍ഡ്നല്കി ബഹുമാനിച്ചത് സാക്ഷാല്‍ ബഷീറിനെയായിരുന്നു.താമസിച്ചില്ല അദ്ദേഹം മരണത്തിന്‍ കീഴടങ്ങി .

പിന്നിട് അവാര്‍ഡ് ലഭിച്ചത് സഖാവ് ഇ.എം.എസിനായിരുന്നു.
ദൈവങളിലോ നിമിത്തങ്ങളിലോ അശേഷം വിശ്വാസമില്ലാത്ത ഇ.എം.എസും താമസിയാതെ മരണത്തിന്‍ കീഴടങിയതായി ചരിത്രം പറയുന്നു.
അദ്ദേഹവും അവാര്‍ഡ് ലഭിച്ച് അധികകാലം ജീവിച്ചിരുന്നില്ല.
സോപാന സംഗീതാചാര്യന്‍ ഞരളത്ത് രാമപ്പൊതുവാളായിരുന്നു അടുത്ത വര്‍ഷത്തെ അവാര്‍ഡ് ജേതാവ്. കടുത്ത ദൈവവിശ്വാസിയായ രാമപ്പൊതുവാളും അവാര്‍ഡ് കൈപ്പറ്റിയ ഉടനെ തന്നെ അരങൊഴിഞ്ഞു.
പിന്നീട് ഊഴം വി.കെ. എന്നിന്‍റേതായിരുന്നു
കാലനെ പലതവണ കളിയാക്കിവിട്ട
വി.കെ.എന്നും ഇത്തവണ കാലന് കീഴടങേണ്ടിവന്നു.
ഇങിനെയൊക്കെ ആയപ്പോള്‍ തുക എത്ര വലുതായാലും ഖത്തറില്‍
നിന്നുള്ള അവാര്‍ഡ് എന്നുകേള്‍ക്കുബോള്‍ നമ്മുടെ ധീര-ശൂര പരാക്രമികളായ സാംസ്കാരിക
നായകന്മാര്‍ക്ക് മുട്ടടിക്കാന്‍ തുടങും.
പുരസ്കാരങള്‍ക്ക് വേണ്ടീ വിടുപണി നടത്തുന്നതില്‍ അശേഷം ഉളുപ്പില്ലാത്ത നമ്മുടെ എഴുത്തുകാരില്‍പ്പലരും ഖത്തറില്‍ നിന്നുള്ള അവാര്‍ഡ് മാത്രം എനിക്ക് തരല്ലേ ഭഗവാനേ എന്ന് പ്രാര്‍ഥിക്കുബോള്‍തന്നെ
‌തങളുടെ ശത്രുക്കളായ എഴുത്തുകാര്‍‌ക്ക് ഖത്തറില്‍നിന്നുമുള്ള ഈ അവാര്‍ഡ് ലഭിക്കണേ എന്നാണത്രെ പ്രാര്‍ഥിക്കുക.

ശത്രുസംഹാര അവാര്‍ഡ് എന്നും ഈ അവാര്‍ഡിന്‍ പേരുണ്ടത്രെ.
(പരസ്പരം തെറിവിളിച്ചുനടക്കുന്ന രണ്ട് സാഹിത്യകാരന്മാരില്‍ ഒരാള്‍ അവസാനം പ്രാകിയത്രെ, ഇവന് ഞാന്‍ ഖത്തര്‍‌ അവാര്‍ഡ് വാങിച്ചുകൊടുക്കുമെന്ന്)

ശത്രുക്കള്‍‌ ഏറെയില്ലാതിരുന്നിട്ടും‌ ഒടുവിലായി അവാര്‍ഡ് ലഭിച്ചത്,നമ്മുടെ കോവിലനായിരുന്നു.
തോറ്റങ്ങളുടെ കഥാകാരനെ പലരും ഉപദേശിച്ചു,അവാര്‍ഡ് വാങിയാലുള്ള വിപത്തിനെപ്പറ്റി.
കോവിലന്‍ കുലുങുമോ?

കാലനോട് വരാന്‍ പറ....എന്നായി കോവിലന്‍
കാലന് വാരാതിരിക്കാനാവുമോ ?
മൂപ്പര്‍ പോത്ത്,ആലപ്പുഴയില്‍നിന്നും വാങിച്ച മേത്തരം കയര്‍ എന്നീ വസ്തുവഹകളുമായി കുന്ദംകുളം വഴി കണ്ടാണശ്ശേരിയിലെത്തി,

നമ്മുടെ കഥാപുരുഷനായ കോവിലനെ തിരഞ്ഞു തെക്കു വടക്ക് നടന്നു.
റേഷന്‍ കട മുതല്‍ പന്‍ച്ചായത്താപ്പീസ് വരെ കയറിയിറങി;ഫലം നിഷ്ഫലം.
പോത്ത് തളര്‍ന്നു; കാലനും
കോവിലനോട് സ്നേഹമുള്ള ചങാതിമാര്‍ അന്യോന്യം
ചോദിച്ചു.അല്ല നമ്മുടെ കോവിലന്............
ആരോ ഒരാള്‍ കഥപുരുഷനോടും സംശയം ഉണര്‍ത്തിച്ചു
കോവിലന്‍ ആര്‍ത്തുചിരിച്ചു,എന്നിട്ട് പറഞ്ഞു “’കാലനും കണക്ക് പിഴക്കാം,കോവിലനോട് കളിച്ചാല്‍ ‘”
സംഗതിയുടെ ഗുട്ടന്‍സ് ഒരു രഹസ്യസംഭാഷണത്തില്‍ കോവിലന്‍ പറഞ്ഞത് ഇങിനെ :
എന്നെ കൊണ്ടുപോകാന്‍ വന്ന കാലന്‍റെ കൈയ്യില്‍ കോവിലന്‍ എന്ന പേരാണുണ്ടായിരുന്നത് ജനന രജിസ്ട്രാപ്പീസില്‍ അങിനെയോരു പേരില്‍ ആരുമില്ല,എന്‍റെ ശരിയായ പേര്‍ അയ്യപ്പന്‍ എന്നല്ലേ,അയ്യപ്പനെ കൊണ്ടുപോകാന്‍ ഒരു കാലനും കഴിയില്ല,കാരണം അയ്യപ്പന്‍ എന്ന പേരല്ല
കാലന്‍റെ കൈവശമുള്ള ശിട്ടിലുള്ളത്.
ആള്‍ കാലനാണെങ്കിലുംനെറികേട് കാണിക്കാത്ത കക്ഷിയുമാണ്.
അങിനെ തട്ടകത്തിന്‍റെ കഥാകാരനെ
തോല്‍പ്പിക്കാ‌‌ന്‍ സാക്ഷാല്‍ കാലനുമായില്ല.
അതിനാല്‍ കാലനെ പറ്റിക്കാന്‍ പോന്ന ഒരു തൂലികാനാമം കിട്ടുന്നത് വരെ ആത്മകഥപോലുള്ള മഹത് സാഹിത്യത്തിന് തല്‍ക്കാലം വിട.....ശത്രുക്കള്‍ ഏറെയുള്ളതിനാല്‍ അവാര്‍ഡ് തന്ന് നമ്മുടെ ശീട്ട് കീറാനുള്ള വഴി നമ്മളായിട്ട് ഉണ്ടാക്കരുതല്ലോ.