ഇതു വളരെ വ്യക്തിപരമായിപ്പോയോ എന്ന സംശയം ബാക്കി നില്ക്കുന്നു.
പത്തുദിവസത്തേക്കായി അനുവദിച്ചുകിട്ടിയ അവധി.
കോഴിക്കോടന്‍ പുലരികളിലെക്ക് വിമാനമിറ്ങുബോള്‍ ഓര്‍മ്മകളുടെ അടിവസ്ത്രത്തില്‍തിരുപ്പിടിച്ചു.
രഹസ്യരോഗം പോലെ കോയിക്കോട്ടങാടീ പുലയാടിച്ചുകിടക്കുന്നു.
പത്തുദിവസത്തിലെ പത്തു സായാഹ്നങളില്‍ പലരും കയറിയിറങി.
മാനാന്‍ചിറയിലെ കെട്ടിനില്‍ക്കുന്ന വെള്ളംപോലെ പഴ്യ .സഖാക്കള്‍
അക്കാദമി ഗാലറിയുടെ പരിസരത്തെ കിണറ്റിന് തിണ്ണയില്‍ വക്ക് പോട്ടിയ കലംപോലെമധുമാസ്റ്റര്‍
,മനസ്സില്‍ അണയാത്ത നാടകപ്രതീക്ഷകളുമായി സിവിക് ചന്ദ്രന്,
അരങിലെ അത്ഭുതമായിരുന്നഅഭിനയ സാമ്രാട്ട് സുധാകരന്,
നാടക രചനയുടെ പുതിയ പ്രതീക്ഷ- ശാന്തകുമാര്‍.
ടൌണ്‍ഹാളില്‍ അമ്മ അറിയാനില്‍ തന്നെ നിന്നുപോയ ഹരിയുടെ തബലയുടെ ധിം ധിം നാദത്തിന്റേ സ്തംഭിതാവസ്ഥ.
പത്തു ദിവസം നാളെ കഴിയും.
മദ്യപാനം പഴയ് സഖാവും കച്ചവട പങ്കാളിയുമായ യാക്കൂബുമായിഅവന്‍ പറഞ്ഞു.
നിറ്ത്തൂ നിന്റേ ബ്ലോഗും മണ്ണാങ്കട്ടയും, ആര്‍ക്ക് വേണം നിന്റേ പീറ രാഷ്ട്രീയം?
പകരം നിനക്കെന്ത് കൊടുക്കാനുണ്ട് ?പുതിയ എന്തു പ്രതീക്ഷയാണ്,നിനക്ക് നല്‍കാനുള്ളത്?
അതിനാല്‍ ആത്മകഥ യെഴുത്.
അതിന്റേ ടൈറ്റില്‍ ഇങിനെയായിക്കോട്ടേ
അഹങ്കാരിയുടെ ആത്മഭാഷണങള്‍
കണ്ണില്‍കണ്ട് സിനിമാകാരുടേ ആട്ടും തുപ്പും(സിനിമയിലാണേ) കേട്ടിട്ടും ഉളുപ്പില്ലാതെ സിനിമാഭിനയത്തിനായി കുപ്പായമിട്ടുനടക്കുന്ന ചുള്ളിക്കാടല്ലല്ലോ നീ...അതുകേട്ടപ്പോള്‍ എനിക്കും ഹരമായി,ഇനി രാക്ഷ്ട്രീയം നിര്‍ത്താം.
അതിനാല്‍ ആത്മകഥയിലേക്ക് തിര്യാം
പ്രിയ ചങാതിമാരെ നിങള്‍ എന്ത് പറയുന്നു?
Wednesday, March 25, 2009
Tuesday, March 24, 2009
പ്രവചനങള് പിഴക്കുന്നില്ല- ലോകസഭ 2009- വയാനാട് ചുരം ഇറങുന്നതാര്?

(വെളിയം വെളിക്കിരിക്കുബോള്‍ എന്ന മാര്‍ച്ച് 15 ലെപോസ്റ്റ് നോക്കുക)
ഇതാണ് രാഷ്ടീയം.
ഇവിടെ ശാശ്വതമായ ശത്രുതക്കളില്ല,മിത്രങളുമില്ല.
വിജയം എന്ന ഒരൊറ്റചിന്തയില്‍ ആര്‍ക്കും ആരുമായും കൂട്ടുകൂടാം.എന്റെ മുന്‍ ലേഖനത്തില്‍ മുരളീ ഇടത്പക്ഷത്തോടോപ്പം ചേര്‍ന്ന് വയനാട്ടിലെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്,എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് മുരളി ആരുടേയും പിന്തുണയില്ലാതെ വയനാട് മല്‍സരിക്കുന്നു എന്നതാണ്.പക്ഷെ സംഭവിക്കാന്‍ പോകുന്നത് ഒരു രഹസ്യ അജണ്ടയാണ്.വാശിയുടെ പേരില്‍ പൊന്നാനി സി.പി.എംന് തീറെഴുതികൊടുക്കേണ്ടി വന്നതിന് പ്രത്യുപകാരമായി വയനാട് ലഭിച്ചെങ്കിലും ഉള്ളാലെ മനസ്സുകൊണ്ട് അകന്നുകഴിഞ്ഞ സി.പി.ഐ.യും സി.പി.എമ്മും ഓരോരുത്തര്‍ക്കും മേല്‍ക്കൈയുള്ള മന്ധലങളില്‍
പരസ്പരം കാലുവാരും എന്നത് ഉറപ്പ്.പൊന്നാനി ഉണ്ടാക്കിയ മാനക്കേട് സി.പി.ഐ.ക്ക് ചില്ലറയല്ല.അത് ഉള്ളീല്‍കിടന്നു നീറുന്ന വെളീയം സഖാക്കള്‍ അവര്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങളീലെല്ലാം സി.പി.എമ്മിനെ വാരും.
ഇത് മനസ്സിലാക്കാനുള്ള ബുദ്ധി പിണറായിക്കുണ്ട്.അതുകോണ്ടുതന്നെ വയനാട്ടില്‍ സി.പി.എം തിരിച്ചും കാലുവാരും
അവിടെയാണ് മുരളിയുടെ കളി.

ന്നിത്തലയോടോപ്പം ഗ്രൂപ്പ് കളിച്ച് കളിച്ച് നോക്കിനില്‍ക്കെ പന്ത് ഒറ്റക്ക് കൊണ്ടുപോയി
കെ.പി.സി.സി.പ്രസിഡന്റ പോസ്റ്റില്‍ പോസ്റ്റില്‍ അടിച്ചുകയറ്റുന്നത്കണ്ട്
സ്വന്തം തലയില്‍ കൈവെച്ചു നില്‍ക്കേണ്ടീ വന്നവന്.ഒരവസാന അങ്കത്തിന് എതിരാളീയായികിട്ടിയത്, ജയിക്കാന്‍ എനിക്ക് മനസ്സില്ല എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ
റഹമത്തുള്ളയെ.
മുരളിയുടെ വിജയസാദ്ധ്യത കൂടുകയാണ്.വയനാട്ടില്‍ അല്ലറചില്ലറ വോട്ടുകളുള്ള
മുരളിക്ക്,സി.പി.എംരഹസ്യവോട്ടുകള്‍,ബി.ജെ.പി.അഡ്ജസ്റ്റ്മെന്റ്,ഷാനാവാസ് വിരുദ്ധവോട്ടുകള്‍ എല്ലാംകൂടി കലക്കികുത്തിയാല്‍ കഷ്ടിച്ച് ജയിച്ചുകയറാം.ജയിച്ച് കയറിയാലോ,ചരിത്രം ആവര്‍ത്തിക്കുമെങ്കില്‍ ഇടത് പിന്തുണക്കുന്ന കോണ്‍.മന്ത്രിസഭയില്‍ മന്ത്രിപദം,മന്ത്രിപദത്തിലെത്തിയാലോ പിണറായിക്ക് പ്രത്യുപകാരമായി,ലാവ് ലിന്‍കറപറ്റിയ മുണ്ട് മാറ്റി പുതിയമുണ്ടുടുപ്പിക്കല്‍.
ആകെ തകര്‍ന്ന്,സ്വന്ത ബന്ധങാളില്ലാതായിപ്പൊയ കര്ണന്,രക്ഷയും അഭയവുമായിവന്ന ദുര്യോധനന്റെ വേഷമാണിപ്പോള്‍ പിണറായിക്ക്.
ഇങിനെയോക്കെയാണെങ്കില്‍ വയനാട്ടുകാര്‍ രക്ഷപ്പെടുമോ?

വയനാടിന്റെ യഥാര്‍ഥ ഉടമസ്ഥരാണെങ്കിലും ഒരു നേരത്തെ പശിയടക്കാന്‍ പാങില്ലാത്ത ആദിവാസികളുടെ വോട്ടുകള്‍ ചില്ലറകാശിനോ ഇത്തിരി കള്ളിനോ വാങിക്കൂട്ടുവാന്‍ മുരളിക്കോ ഷാനവാസിനോ പ്രയാസം വരില്ല.അക്ഷരമറിയത്തവര്‍ക്ക് ഇലക്ട്രോണിക് വോട്ടവകാശം വായില്‍ത്തിരുകിക്കൊടുത്ത് ഇതാ ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യപരമായ തെരഞെടുപ്പ് എന്ന് ഉളുപ്പില്ലാതെ കൊട്ടിഘോഷിക്കുന്ന നമുക്ക് ഇതൊക്കെയേ അനുഭവിക്കാന്‍ യോഗമുള്ളൂ.അല്ല അതിനും വേണമല്ലോ ഒരു യോഗം
ഒരു ദുര്യോധനനും തുണക്കുവാനില്ലാതെ യുദ്ധക്കളത്തിലുറങി വയനാട്ടിലെ കര്‍ഷകരുടെ വോട്ടുകള്‍ മാത്രം അന്‍പതിനായിരം നേടിയെങ്കിലും പക്ഷെ പരാജയപ്പെടാന്‍ യോഗമുണ്ടായ
ഫാര്‍മെഴ്സ് റിലീഫ് ഫോറം സ്ഥാനാര്‍ഥി എ.സി.വര്‍ക്കിക്ക് ലഭിച്ച അന്‍പതിനായിരം
വോട്ടുകള്‍ നിര്‍ണായകമാവുക ഇപ്പോഴാണ്.
കടക്കെണിയില്‍പെട്ട് അത്മഹത്യചെയ്ത അനേകംകര്‍ഷകരുടെ അത്മാവുകളുടെ ഒടുങാത്ത നിലവിളി ആരെയാണ് ഇത്തവണ സഹായിക്കുക? ആരെയാണ് സഹായിക്കേണ്ടത്?
നിങള്‍ക്ക് എന്തുപറയാനുണ്ട്?
Monday, March 16, 2009
പൊന്നാനി പൊതുസമ്മതസ്ഥാനാര്‍ഥിപട്ടിക റെഡി.
പൊന്നാനി പിടിക്കാന്‍ ഇടത്പക്ഷം പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തേടുന്നു.
നമ്മുടെ നാടിനെ സേവിക്കാനും പൊന്നാനിയെ പൊന്നാക്കാനും നമുക്കൊരു സ്ഥാനര്‍ഥിയെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു (നമ്മുടെ മുന്നണി അങിനെ മുട്ടുമടക്കാന്‍ പാടില്ല)
ഒരു ജനാധിപത്യ വിശ്വാസി എന്ന നിലക്ക് സമാനചിന്താഗതിക്കാരായവരുടേ അഭിപ്രായം കൂടി മാനിക്കേണ്ടതുണ്ട്.അതിനാല്‍ നിങളെവരുടേയും സഹായം അഭ്യര്‍ഥിക്കുന്നു.
സമാന മനസ്കരായ ഒരുപാടുപേര് പല പൊതുസമ്മതരുടേയും പേരുകള്‍ അറിയിച്ചുതന്നു കഴിഞ്ഞു.നമുക്ക് വേണ്ടത് ഒരു പൊതുസമ്മതനായ സ്ഥാനാര്‍ഥിയാണ്.അതിനാല്‍ നിങള്ക്കും നമ്മുക്ക് വേണ്ടതായ ഒരാളെ നിര്‍ദേശിക്കാവുന്നതാണ്.
ഒരു കാര്യം ശ്രദ്ധിക്കുക,പൊതുസമ്മതന് മുസ്ലിം സമുദായത്തില്‍ പെട്ടവരായിരിക്കണം
അയച്ചുകിട്ടിയ ലിസ്റ്റ്--മുന്‍ഗണനാക്രമത്തില്‍
1.മമ്മൂട്ടി
2.മാമുക്കോയ
3.പുനത്തില്‍ കുഞബ്ദുല്ല
3.പി.ടി.കുഞഹമ്മദ്
4.സിദ്ധിക്ക്(നടന്)
5.സിദ്ധിക്ക്( സംവിധായകന്)
6.പദ്മശ്രീ എം.എ.യൂസഫ് അലി
7.സത്താര്‍(പഴയ നടന്)
8.എം.എം ബഷീര്‍(സഹിത്യനിരൂപകന്‍)
9.റസാക് കോട്ടക്കല്‍
10.റസൂല്‍ പൂക്കുട്ടി
11.റിസഭാവ
12.ഒ.അബ്ദുറ്ഹമാന്‍
13.അഹമ്മദ് ശെരീഫ്
13.എം.സി.എ.നാസര്‍
14.ഈ.എം.അഷ്റഫ്
15.ഉസ്മാന് ഇരുബുഴി
16.അസീസ് തിക്കോടി
17.നിസ്സാര്‍ സയ്ദ്
18.വി.എം.കുട്ടി
20.അഹമ്മദ് ഹാജി(കൊണ്ടോട്ടി)
21.പി,കെ.പാറക്കടവ്
22.റഹമാന്(നടന്)
23.അബുസലിം(നടന്)
24.എം.എന്‍.കാരശ്ശേരി
25.എം.എ.റഹമാന്
26.ബീരാന്‍കോയ( ഹാപ്പി റസ്റ്റാരന്റ്,കോട്ടക്കല്‍)
27 ഫാരിസ് അബൂബക്കര്‍
നമ്മുടെ നാടിനെ സേവിക്കാനും പൊന്നാനിയെ പൊന്നാക്കാനും നമുക്കൊരു സ്ഥാനര്‍ഥിയെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു (നമ്മുടെ മുന്നണി അങിനെ മുട്ടുമടക്കാന്‍ പാടില്ല)
ഒരു ജനാധിപത്യ വിശ്വാസി എന്ന നിലക്ക് സമാനചിന്താഗതിക്കാരായവരുടേ അഭിപ്രായം കൂടി മാനിക്കേണ്ടതുണ്ട്.അതിനാല്‍ നിങളെവരുടേയും സഹായം അഭ്യര്‍ഥിക്കുന്നു.
സമാന മനസ്കരായ ഒരുപാടുപേര് പല പൊതുസമ്മതരുടേയും പേരുകള്‍ അറിയിച്ചുതന്നു കഴിഞ്ഞു.നമുക്ക് വേണ്ടത് ഒരു പൊതുസമ്മതനായ സ്ഥാനാര്‍ഥിയാണ്.അതിനാല്‍ നിങള്ക്കും നമ്മുക്ക് വേണ്ടതായ ഒരാളെ നിര്‍ദേശിക്കാവുന്നതാണ്.
ഒരു കാര്യം ശ്രദ്ധിക്കുക,പൊതുസമ്മതന് മുസ്ലിം സമുദായത്തില്‍ പെട്ടവരായിരിക്കണം
അയച്ചുകിട്ടിയ ലിസ്റ്റ്--മുന്‍ഗണനാക്രമത്തില്‍
1.മമ്മൂട്ടി
2.മാമുക്കോയ
3.പുനത്തില്‍ കുഞബ്ദുല്ല
3.പി.ടി.കുഞഹമ്മദ്
4.സിദ്ധിക്ക്(നടന്)
5.സിദ്ധിക്ക്( സംവിധായകന്)
6.പദ്മശ്രീ എം.എ.യൂസഫ് അലി
7.സത്താര്‍(പഴയ നടന്)
8.എം.എം ബഷീര്‍(സഹിത്യനിരൂപകന്‍)
9.റസാക് കോട്ടക്കല്‍
10.റസൂല്‍ പൂക്കുട്ടി
11.റിസഭാവ
12.ഒ.അബ്ദുറ്ഹമാന്‍
13.അഹമ്മദ് ശെരീഫ്
13.എം.സി.എ.നാസര്‍
14.ഈ.എം.അഷ്റഫ്
15.ഉസ്മാന് ഇരുബുഴി
16.അസീസ് തിക്കോടി
17.നിസ്സാര്‍ സയ്ദ്
18.വി.എം.കുട്ടി
20.അഹമ്മദ് ഹാജി(കൊണ്ടോട്ടി)
21.പി,കെ.പാറക്കടവ്
22.റഹമാന്(നടന്)
23.അബുസലിം(നടന്)
24.എം.എന്‍.കാരശ്ശേരി
25.എം.എ.റഹമാന്
26.ബീരാന്‍കോയ( ഹാപ്പി റസ്റ്റാരന്റ്,കോട്ടക്കല്‍)
27 ഫാരിസ് അബൂബക്കര്‍
Sunday, March 15, 2009
വെളിയം വെളിക്കിരിക്കുബോള്‍--A Train to Ponnani

കഴിഞ ദിവസങളില്‍ റ്റെലിവിഷനിലൂടെ(പത്രത്തിന് ഇക്കാര്യത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനം മാത്രം)കണ്ടും കേട്ടും രാഷ്ട്രീയകോള്‍മയിര്‍കൊള്ളും നമ്മള് കേരളീയര്‍ക്ക് മനസ്സിലായ ഒരു കാര്യം ഈ ലോകസഭാതിരഞ്ഞെടുപ്പോടെ കുറേ പേര്‍ക്ക് വെളിക്കിരിക്കാനാവുംഎന്നതാണ്.
ഇത് വെളിയം ഭാര്‍ഗ്ഗവനെ ഉന്നംവെച്ചു പറഞ്ഞതല്ല കേട്ടോ.
പക്ഷെ ഭാഗ്യമുണ്ടെങ്കില്‍ അദ്ദേഹത്തിനും അതിന് യോഗമുണ്ടായേക്കാംപിണറായി വിജയന്റെ രാഷ്ട്രീയ വിശ്വാസങളോട് നമുക്ക് യോജിക്കാതിരിക്കാം,എന്നാല്‍ കേരളത്തിലെ മറ്റ് ഓട്ടമുക്കാലുകളായ രാക്ഷ്ട്രീയക്കാരുമായി തട്ടിച്ചുനോക്കുബോള്‍ വിജയന്റെ നിലപാടുകള്‍ പവന്‍മാര്‍ക്കാണെന്ന് പറയേണ്ടിവരും.( പ്രസ്ഥാവാനകള്‍ മാത്രം നടത്തിനടത്തി ചാനല്‍ഭ്രമം തലക്ക് പിടിച്ച
നേതക്കന്മാര് മാത്രമുള്ള ഞ്ഞാഞ്ഞൂല്‍ പാര്‍ട്ടികളെ എത്ര സമര്‍ഥമായാണ് അദ്ദേഹ വെളിക്കിരുത്തിയത്.(വെളിയത്തിന്റെ ആക്രോശങള്‍ക്ക് എത്ര പക്വതയോടെയാണ് വിജയന് പ്രതികരിച്ചതെന്നൊര്‍ക്കുക്)ഈ ചങ്കൂറ്റം മത-വര്‍ഗ്ഗീയ കഷികളോടൂം കാട്ടുവാന്‍ കഴിഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തിന്റെ ഗതിവിഗതികള്‍നിയന്ത്രിക്കാന്‍പോന്ന ഒരു ശക്തിയായി തീര്‍ന്നേനെ.
എന്നാല്‍ പാര്‍ലമെന്ററി വ്യാമോഹങള്‍ മുറുകെ പുണര്‍ന്നു നില്ക്കുന്ന പാര്‍ട്ടിക്ക് മത്-വര്‍ഗ്ഗീയ- ജാതി കൂട്ടുകെട്ടിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ചിന്ത എന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു.!.
സമീപദിവസങളില്‍ നടന്നതായ ഇടതിലെ പോരുകള്‍ ചാനലുകാര്‍ക്കും കാഴ്ചക്കാര്‍ക്കും ചാകരയായി.ഇടതില്‍ എന്താണ് സംഭവിച്ചത്? കുറ്റിപ്പുറം പാലവും വഴിമാറി ഓടിയ തീവണ്ടിയും പൊന്നാനിയെ കേരളത്തിന്റെ ഭ്ഭൂപടത്തില്‍നിന്നും മാറ്റിയെങ്കിലും ഒരു രണ്ടാം അത്താണി ഇതാ പൊന്നാനിയെ ഇന്‍ഡ്യയുടെ ഭൂപടത്തിലേക്ക് തിരിയെ കൊണ്ടുവന്നിരിക്കുന്നു.
ഇത് സി .പി.ഐ.ക്ക് അവകാശപ്പെട്ടതാണ്.ഇക്കാര്യത്തിലെങ്കിലും സി.പി.ഐ കാരോട് പൊന്നാനിക്കാര് കടപ്പെട്ടിരിക്കുന്നു.

മലബാര്‍കലാപവും,കേളപ്പനും,മാധവന് നായരും,ഇടശ്ശെരിയും
എം.ടി യും,ഉറൂബും,,അക്കിത്തവും,തുടങ്ങി, എം.ഗോവിന്ദന്‍കണ്‍ട
ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം ഇതാ ഒരു രണ്ടത്താണിയിലൂടെ സി.പി.ഐ ക്കാര് വീണ്ടും പാളത്തില്‍കയറ്റിയിരിക്കുന്നു.
എന്നാല്‍ നാന്നായി ഓടിയിരുന്ന വണ്ടിയുടെ പാളം വലിച്ച് വണ്ടിതാഴെയിട്ടത് പിണറായി വിജയനും കൂട്ടരുമാണെന്ന് ഇപ്പോള്‍ വെളിക്കിരുക്കുന്നവര്‍ പറയുന്നു. പച്ചക്കൊടിയുടെ നാടായ പൊന്നാനിയെ ചുകപ്പിന്‍കുപ്പായമിടീക്കുവാനായിട്ടാണല്ലോ രണ്ടത്താണിയെ ഇടത്പക്ഷം തെരഞ്ഞെടുത്തത്.പെട്ടന്നാണ് എല്ലാം തലകീഴായത്.ആയകാലത്ത് സി.പി.ഐക്കാര്‍ നിരന്തരം മല്‍സരിച്ച് തോറ്റുകോണ്ടിരുന്ന മന്ധലമാണ് പൊന്നാനി. ഒരിക്കല്‍-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നായിരുന്ന 1957 ലെ തിരഞ്ഞെടുപ്പില്‍ ഇ.കെ ഇമ്ബിച്ചി ബാവ പൊന്നാനിയില്‍ നിന്നും ജയിച്ചു പോയതാണ് സി.പി.ഐ.ക്കാരുടെ ഇപ്പോഴത്തെ ആഗ്രഹചിന്തക്ക് കാരണം.അത് 57 ലെ കൊടുങ്കാറ്റില്‍ സംഭവിച്ചു പോയത്.പിന്നിട് പാര്‍ട്ടി പിളരുകയും സി.പി.ഐ ഒറ്റ്ക്ക് മല്‍സരിക്കുകയും ചെയ്തപ്പോഴൊക്കെ സ്ഥാനാര്‍ഥിയായ കൊളാടി ഗോവിന്ദന്‍കുട്ടി കുളത്തിലിറങിയതും ചരിത്രം
(ഓര്‍മിപിച്ച പൊന്നാനിക്കാരന്‍ഗിരീശന്‍ നന്ദി)
സി.പി.എമ്മിന്റെ ലൈന്‍ ഒന്നു വേറെയാണ്.സി.പി.എം ആരെയൊക്കെ എവിടെയൊക്കെ സ്വതന്ത്രനാക്കി മല്‍സരിപ്പിച്ചിട്ടുണ്ടോ അവരെയൊക്കെ ക്രമേണ സ്വന്തം വണ്ടിയിലേക്ക് കയറ്റുകയോ അല്ലെങ്കില്‍ തലവെപ്പിക്കുകയോ ചെയ്ത ചരിത്രമാണുള്ളതെന്ന് ഏവര്‍ക്കുമറിയാം.അതാണ് ഒരു സി.പി.എം തന്ത്രം
.റ്റി.കെ .ഹംസയായാലും,ചെറിയാന്‍ഫിലിപ്പായാലും,കെ.ടി.ജെലീലായാലും ഇതാണ് ഗതി.(ഉദാഹരണങള്‍ നിരവധി)
രണ്ടത്താണിയും ഒരു ഘട്ടംകഴിഞാല്‍ സി.പി.എമ്മിനെ അത്താണിയാക്കേണ്ടിവരും,അല്ലെങ്കില്‍ അവര്‍ ആക്കും.വെളിയം സംഘത്തിന്
ഇത്തരം ഒരു ടാക്ടിക്സ് പണ്ടേ ഇല്ല.പുതുതായി ആരും വന്നു ഞങളുടെ കഞ്ഞികുടി മുട്ടിക്കല്ലേ എന്നാണല്ലോ സി.പി.ഐ.ക്കാരുടെ പ്രാര്‍ഥന തന്നെ.
ഇപ്പൊള്‍ മദനി,സുന്നി വോട്ടുകളുമായി രണ്ടത്താണി ഇങോട്ടുപോന്നാല്‍ പിന്നെ പൊന്നാനി തൊപ്പി ഈ ജന്മം സി.പി.ഐ യുടെ തലയിലേക്കില്ലെന്നുറപ്പ്.

ഇത് അറിയാവുന്നത് കൊണ്ടാണ് വെളിയം പൊന്നാനിയിലേക്കുള്ള പാളം വലിച്ചത്.പക്ഷെ പാളംതെറ്റിയോടിയ സി..പി.ഐ വണ്ടി മറിഞ്ഞുതാഴെപ്പോയി എന്നതാണ് വാസതവം. ഭാഗ്യത്തിന് ഒരു കംപാര്‍ട്ടുമെന്‍ടില്‍ കൊള്ളാവുന്ന ജനമെ വണ്ടിയിലുണ്ടായിരുന്നുള്ളൂ.നേതാക്കന്മാര് മാത്രമുള്ള കബാര്‍ട്ടുമെന്റുകള്‍
വേറെയും ഇനി മറിയാന്‍ കിടക്കുന്നു.ഒറ്റ്ക്ക് മല്‍സരിച്ചാല്‍ കെട്ടിവെച്ചകാശുപോലും കിട്ടാത്ത ജനതാദളും കടന്നപ്പള്ളികോന്‍ഗ്രസ്സും,കെ.കോണ്‍ഗ്രസ്സ് ജോസപ്പും,
കൊല്ലം ചിന്നക്കട ഭാഗത്തെ കുറച്ച് പെന്‍ഷന്‍കാരും ദില്ലിയിലെ ചന്നലുകാരും മാത്രമറിയുന്ന
ആര്.എസ്.പി യും ഒക്കെ ഇങിനെ തൊട്ടുപിറകെയുള്ളകംപാര്‍ട്ടുമെന്‍ടില്‍
പേടിച്ചിരുപ്പുണ്ട്.

അടിയന്തിരാവസ്ഥയില്‍കൊണ്‍ഗ്രസ്സിനോടോപ്പം കേരളം ഭരിച്ച സി.പി.ഐ ക്ക് ഇനിയും അതേ കിടക്ക പങ്കിടാന്‍ വലിയ ചമ്മല് കാണുമെന്ന് തോന്നുന്നില്ല.കര്‍ണ്ണാടകയില്‍ അധികാരം പങ്കിടാന്‍ ബി.ജെ.പി.യെ കൂട്ടുപിടിച്ച വീരെന്ദ്രനും സംഘത്തിനും (സ്വന്തം നട്ടിലെ കുലപതിയായിട്ടും, വെദാന്തപ്പൊരുളറിയുന്നതിനാല്‍ ഹിമഭൂവിലേക്കായാലും
അയ്യോ വയനാട്ടിലേക്ക് ഞ്ഞമ്മളില്ലെയ് എന്നു പറയുന്ന,) കോഴിക്കോട് കിട്ടിയില്ലെങ്കില്‍ കര്‍ണ്ണാടക മോഡല്‍ ഒരു ബി.ജെ.പി ബാന്ധവം കേരളത്തിലും നോക്കാം,ജോസഫിന് എവിടുയും എപ്പോഴും പോകാം (കേസ് തീരുന്നത് വരെ കാത്ത് നില്‍ക്കണമെന്നില്ല)പാവം നമ്മുടെ കടന്നപ്പള്ളിയുടെ കാര്യമാണ് കഷടം,ആകെയുള്ള ബാഗുമെടുത്ത് കോണ്‍ഗ്രസ്സ് തറവാട്ടില്‍ ചെന്നാല്‍ അവിടെ കിടക്കാന്‍ ഒരു പായ കിട്ടിയാലായി.
ഇതിനിടയില്‍- പൊന്നാനി വഴി വയനാട് വണ്ടിപിടിക്കാന്‍ ഒരാള്‍ കാത്തുനില്‍പ്പുണ്ട്.അത് മറ്റാരുമല്ല.ആരൊരുമില്ലാതെ വഴിയാധാരമായിപ്പോയ നമ്മുടെ മുടിയന്‍പുത്രന്‍ മുരളി.
അങിനെ പൊന്നാനികളീച്ച് തുബില്ലാതായിപ്പൊയ സി.പി.ഐ ഒരുഭാഗത്ത് പാളംതെറ്റിയോടുബോള്‍ കള്ളവണ്ടികയറിയാണെങ്കിലും മുരളി വയനാട് വഴി ഇടത്പക്ഷത്തെത്തും,ഇതേ മുരളിക്കെതിരെ കൊടിപിടിച്ച് പോലീസിന്റെ അടിവാങിയ കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ കാരില്‍ ഒരാളോട് ഇപ്പോഴെന്തായി എന്നുചോദിച്ചപ്പോള്‍ മൂപ്പര് പറഞ്ഞത്,ഓന്റെ അച്ചന് കരുണകാരന്റെ കയ്യില്‍നിന്നും ലഡുവാങിതിന്നിട്ടാണ് സഖാവ് പന്ന്യന്‍ കഴിഞതവണ തിരോന്തരത്തുനിന്നും ദില്ലിക്ക് പോയത് എന്നാണ്.
ഇതാണ്,രാഷ്ട്രീയം,ഇവിടെ ഇതിലപ്പുറവും നടക്കും.നാളെ മുരളി,നമ്മുടെ ടി.കെ.ഹം സ സാഹിബ്ബിനെപ്പോലെ നമ്മുടെ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയില്‍തന്നെ ചേര്‍ന്നുകൂടെന്നില്ല.
രാഷ്ട്രീയമല്ലെ അതും സഭവിക്കാം.ഏന്തായാലും രണ്ടത്താണിയോ ബഷീറോ
അതുമല്ലെങ്കില്‍ ഒരു മൂന്നാമനോ അത്താണിയായി പൊന്നാനി മാറും എന്നതിനെക്കാള്‍
ഇന്‍ഡ്യന്‍ രാ

അതിനാല്‍തന്നെ വെളിക്കിരിക്കുന്നവര്‍ക്കും വെളിവില്ലാത്തവര്‍ക്കും പൊന്നിനേക്കാള്‍ വിലയാണ് പൊന്നാനിക്ക്.
നിങള്‍ക്കെന്തു തോന്നുന്നു ?
Subscribe to:
Posts (Atom)