Saturday, December 13, 2008

ROLLAറോളാ

വിയര്‍പ്പ് മരങള്‍ ഉന്‍മാദിക്കും
നഗരനഗ്നത
വെള്ളിയാഴ്ചകള്‍ക്കൊരു
സങ്കടസങ്കേതം
കിടക്കാനിടമില്ലാത്തവന്‍റെ നില്‍ക്കപ്പായ

കടല്‍കൊള്ളക്കാര്‍ തകര്‍ത്തുകളഞ്ഞ
ചരക്കുകപ്പലിന്‍റെ അടിപ്പലകപോലെ
മുങിത്താഴുന്നവന്‍റെ
നില്‍ക്കക്കള്ളി

റോളാ

ബാങ്കുകളെ നംബാത്ത പച്ചകളുടെ1
ദിര്‍ഹം കുത്തിനിറച്ച
മുഷിഞ്ഞുലഞ്ഞ കീശപോല്‍ നിന്നുടല്‍.
ലാസ്യവുംലഹരിയുമില്ലാത്ത
വ്രദ്ധവേശ്യാക്കുടിപോലെ
ഒരാളും അന്തിയുറങാത്ത
നഗരചത്വരം നീ.

മരിച്ചുപോയ സുധീറിന്‍റെ 2 കാമുകിക്ക് നല്‍കാന്‍
മരിക്കുംമുന്‍പെ അവന്‍ ഏല്‍പ്പിച്ച കത്ത്
കളഞ്ഞു പോയത് ഇവിടെ

വിയര്‍പ്പുവാട നിറച്ചോടുന്ന പഠാണിയുടെ
കള്ളടാക്സിയില്‍ കയറിപ്പറ്റാന്‍
കാല്‍കടഞ്ഞു നിന്നതും ഇവിടെ

വിശപ്പിന്‍റെയും
വിരഹത്തിന്‍റേയും
വാസ്തുഹാര നീ റോളാ

ആണുങള്‍ മാത്രം
കരക്കടിഞ്ഞ വെയില്‍തീരം

പുറംകാഴ്ചകളിലേക്ക് തുറക്കുന്ന
ഉഷ്ണജാലകം

ഒരുവന്‍ അപരന്ന്
വന്‍കരയാകുന്ന സന്നിധാനം

ആഹ്ലാദങള്‍,കിട്ടാക്കടങള്‍,
വീട്ടുവിശേഷങള്‍
മൂട്ടകള്‍,വാണിഭങള്‍
കൈമാറ്റങള്‍ കുത്തിനിറച്ച
പാതാളപ്പെട്ടി 3 നീ റോളാ


വിയര്‍പ്പ് ആറുവാന്‍
ഇല്ലായ്മയുടെ അയയില്‍ ഞാത്തിയിട്ടപോല്‍
തെലുഗനും തമിഴനും മലയാളിയും ശ്രീലങ്കനും
പന്‍ചാബിയും ബംഗാളിയും പാക്കിസ്ഥാനിയും
ബലൂചിയും ഒമാനിയും ഈജിപ്ഷ്യനും..

കടല്‍ കടന്നുപൊകേണ്ട കറന്‍സിക്കടയുടെ ചുവരുകളില്‍
ചുകപ്പിന്‍ ഭൂപടങള്‍ തീര്‍ക്കുന്ന കാര്‍ക്കിച്ചുതുപ്പലുകള്‍.

സങ്കടസാഗരം
ഈ മനുഷ്യസഞ്ജയം
റോളാ

ജന്‍മനാട് വിട്ടുപോന്നവന്‍റെ
വെള്ളിയാഴ്ചകളിലേക്കുള്ള
അവസാനത്തെ ആശുപത്രി നീ

കിടക്കാനിടമില്ലാത്തവന്‍റെ നില്‍ക്കപ്പായ
പുല്ലിംഗങള്‍ മത്രം മുളക്കുന്ന ആഴ്ചവട്ടം



പേരില്‍മാത്രം സ്ത്രൈണ കാല്‍പ്പനികത പേറുന്ന
മണല്‍നഗരത്തിലെ സുന്ദരീ
വെള്ളിയാഴ്ചകളില്ലാത്ത
ഒരു കാലം
നിനക്ക് വൈധവ്യം


കടല്‍കാര്‍ന്ന് തീര്‍ക്കുമീ നഗരമധ്യെ
മലര്‍ന്നേ കിടക്കുക
ഉപ്പുകാറ്റില്‍
വന്നെത്തുന്ന പരദേശ പൌരുഷങളുടെ
അവസാനമില്ലാത്ത
വെള്ളിയാഴ്ചകള്‍ക്ക്

ഏകാന്തതയുടെ ഒറ്റയാള്‍ കപ്പലോട്ടങള്‍ക്ക്

--------------------------------------------------------
റോളാ = ഷാര്‍ജയിലെ നഗരചത്വരം
1.പാക്കിസ്ഥാനികളെ പൊതുവെ ഗള്‍ഫില്‍ വിളിക്കുന്നത്
2.അകാലത്തില്‍ പൊലിഞുപോയ എന്‍റെ പ്രിയ ചങാതി.
3.ട്രങ്ക് പെട്ടി

Monday, December 01, 2008

THARRIF OF LIFE IN INDIA

This is just an attempt to write a piece on an economical analysis based on the incident happened in Mumbai on 26th Nov…..

Hotel Tariff of the two Major Hotels are given below (where the terror took place)
You can find the salary scale of a Police constable, Head constable, Havildar, Sub Inspector or a Commando of India from your source… (If you are interested)

You will get ashamed………

Tariffs & policies
HOTEL OBEROI,MUMBAI

Rates in INR for different validities
01 Sep 08 - 31 Aug 09
Single Double
Deluxe Room 21,000 22,650
Luxury Room 23,000 24,650
Premier Room 24,500 26,150
Premier Sea View Room 26,250 27,900
Executive Suite 50,000 50,000
Deluxe Suite 65,000 65,000
Luxury Suite 85,000 85,000
Kohinoor Suite 150,000 150,000
• Currency Converter
• Rates are subject to 10% State Tax.





THE TAJ MAHAL HOTEL
MUMBAI, Code No- AT-MH02

Welcome to the Taj Mahal Hotel, Mumbai - the premier hotel of India. An accolade which has been enjoyed by the hotel ever since the opening, around the turn of the century. Located on the seafront, adjacent to the Gateway of India the hotel is as much an architectural marvel as it is home to luxurious accommodation, the fine dining of various cuisines and ever hospitable service. 32 kms from Airoport and minutes away from the commercial shopping and banking districts
In all this hotel consists of 600 rooms. From standard rooms to the most luxurious suites all offer the most modern comforts. Complete peace of mind from advanced water purification to the latest telecommunications and leisurely relaxation. Accommodation 582 rooms including 49 suites

Tariff (1st Sept 2003 to 30th August 2004)
Single Double
USD INR USD INR
Tower Wing
Superior City View Room 230 8,000 255 9,000
Superior Sea View Room 245 8,500 270 9,500
Deluxe City View Room 250 9,000 275 10,000
Deluxe Sea View Room 265 9,500 290 10,500
Palace Wing
Luxury City /Pool View Room 290 10,000 315 11000
Luxury Sea View Room 315 11,500 340 12,500
Luxury Grande City / Pool Room 325 12,000 350 13,000
Luxury Grande Sea View* 350 13,500 375 14,500
Taj Club City /Pool View Room @* 350 13,500 380 14,750
Taj Club Sea View Room @* 375 15,000 405 16,250
Suites
Junior @* 500 20,000 500 20,000
Executive @* 650 25,000 650 25,000
Luxury @* 850 35,000 850 35,000
Grande luxury @* 1000 50,000 1200 50,000
Presidential @* 1500 70,000 1500 70,000
Luxury tax 6%, Exp tax 10%


REST OT THE MATTER IS UP TO YOU

JAIHIND

Saturday, November 22, 2008

ഉണ്ണിക്രഷ്ണനെ പഠിക്കുന്ന രവി

പണ്ട് പണ്ട് കെ.പി.ഉണ്ണിക്രഷ്ണന്‍ എന്നൊരാള്‍ ഉണ്‍ടായിരുന്നുപോല്‍.
ഇപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍പോലും കിട്ടാത്ത അവസ്ഥയായി.
ഇതേ ഗതിതന്നെ വന്നുചേരാന്‍ യോഗമുള്ള മറ്റൊരാളെ ഇപ്പോള്‍ ദില്ലിയില്‍ കണാനുണ്ടത്രെ.

ആള്‍ മറ്റാരുമല്ല കമ്യൂണിസ്റ്റുകാര്‍ ഗര്‍ജ്ജിച്ചുണ്ടാക്കിയ വയലാര്‍ എന്ന പേരിനെ കമ്മ്യൂണിസ്റ്റ്കാരേക്കാള്‍നന്നായി മാര്‍ക്കറ്റ് ചെയ്ത രവിയുടെ കാര്യമാണ് പറഞുവരുന്നത്

മാത്രുഭൂമി ചീഫ് എഡിറ്ററായിരുന്ന കെ.പി.കേശവമേനോന്‍ വകയില്‍ ബന്ധുവായിരുന്ന,കാണാന്‍ സുന്ദരനും വടകരയിലെ പ്രമുഖ നായര്‍ തറവാട്ടുകാരനും വിശിഷ്യാ യൂത്ത് കോണ്‍ഗ്രസ്സുകാരനുമായിരുന്ന ഉണ്ണിക്രഷ്ണനെ ദില്ലിയിലേക്ക് പത്രത്തിന്‍റെ ലേഖകനായി അയക്കുന്നതോടെ വി.കെ.എന്‍ കഥകളിലെ പയ്യന്‍ കഥാപാത്രം പിറവികൊണ്‍ടത് സാഹിത്യചരിത്രം.

ഉണ്ണിയുടെ വളര്‍ച്ച പെട്ടന്നായിരുന്നു.

പ്രിയദര്‍ശിനിയുടെ വാത്സല്യവും കൂടിയായപ്പോള്‍ ഉണ്ണിയങ് പനപോലെ വളര്‍ന്നു.

ദില്ലിയിലെ അധികാരത്തിന്‍റെ ഇടനാഴികകളില്‍ പ്രധാന ദല്ലാളായി മാറിയ ഉണ്ണിയെയാണ് പിന്നീട് വടകരക്കാര്‍ കണ്ട്ത്.
ഉണ്ണിയോ പിന്നിട്സ്വന്തംമണ്ടലമായവടകരകണ്ടതേയില്ല.
ഏതൊരാള്‍ക്കും പറ്റുന്ന ഒരബദ്ധം പയ്യന്‍സിനും പറ്റി.കോണ്‍ഗ്രസ്സില്‍ ഒരു പിളര്‍പ്പുണ്‍ടായപ്പോള്‍ ഉണ്ണി അധികാരഭ്രമം മൂത്ത് മറുകണ്ടം ചാടി,ഇന്ദിരയെ മറന്നു.

ഇന്ദിരയല്ലെ മോള്‍ അവര്‍ ഉണ്ണിയെയും മറന്നു.താത്കലികമായ ഒരു വനവാസത്തിന് ശേഷം അധികാരത്തില്‍ ശക്തയായി തിരിച്ചുവന്ന ഇന്ദിര ഉണ്ണിയെ പിന്നെ നിലംതൊടീച്ചില്ല

ഉണ്ണിയേതാ മോന്‍.
കടത്തനാടന്‍ അഭ്യാസം പുറത്തെടുത്ത് പലവട്ടം പലകണ്ടം ചാടി ഒടുവില്‍ കാബിനറ്റ് മന്ത്രിവരെയെത്തി നമ്മുടെ ഉണ്ണി,പക്ഷെ ഒടുവിലത്തെ ചാട്ടത്തില്‍ പിഴച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ

.ലോകസഭാതിരഞെടുപ്പില്‍ വീണ്ടും വടകരക്കാര്‍ തന്നെ തുണക്കുമെന്ന് പ്രതീക്ഷിച്ച ഉണ്ണിക്രിഷ്ണനെ വടകരക്കാര്‍ കൈയ്യുംമെയ്യും മറന്ന് കെട്ടുകെട്ടിച്ചു.ഉണ്ണിക്ക് കെട്ടിവെച്ചകാശും പോയിക്കിട്ടി.

അന്ന് ദില്ലിയിലേക്ക് തിരിച്ചു വണ്ടികയറിയ ഉണ്ണി പിന്നെ ഇല്ലം (വടകര ) കണ്ടിട്ടില്ല.പിന്നീടാരും ഉണ്ണിയെയും കണ്ടിട്ടേയില്ല

ശിഷ്ടജീവിതത്തിനുള്ള കാശൊക്കെ ഉണ്ടാക്കികാണുമെങ്കിലും ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ത്തന്നെയായി മറ്റുപലരേയുംപോലെ ഉണ്ണിയും


ഉണ്ണിക്രിഷണന്‍റെ കഥ പറയുവാന്‍ കാരണം ഒരാള്‍കൂടി അതേ പാതയില്‍ സഞ്ചരിച്ചു തുടങിരിക്കുന്നു എന്നതിനാലാണ്,ആള്‍ മറ്റാരുമല്ല,നമ്മുടെ ഇപ്പോഴത്തെ പ്രവാസകാര്യമന്ത്രിതന്നെ.

ജനങള്‍ വോട്ടുനല്‍കിജയിപ്പിക്കാതെതന്നെ കേന്ദ്രമന്ത്രിയാകാം എന്നുള്ള സൌജന്യം അനുവദിക്കുന്ന നമ്മുടെ ഭരണഘടനയുടെ പിന്‍വാതില്‍ വഴിവന്നവരാണല്ലോ മന്‍മോഹന്‍ സിങും എ.കെ.ആന്‍റ്ണിയും അടക്കം ഒട്ടുമിക്കമഹാന്‍മാരും.വയലാറിന്‍റെ വരവും ഇങിനെത്തന്നെ.
വെറും പ്രവാസകാര്യത്തില്‍നിന്നും ഒരുപടികൂടി ചാടി അദ്ദേഹം കഴിഞ ആണവ അവിശ്വാസത്തില്‍ കേന്ദ്രത്തെ നിലനിറുത്താന്‍ നല്ല അഭ്യാസം കാഴ്ച്ചവെച്ചു,
ദില്ലി രാഷ്ട്രീയത്തില്‍ ആന്‍റണിയെക്കാള്‍ താനാണ്
കേമന്‍എന്നു ടെലിവിഷന്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തി.

എന്നാല്‍ താന്‍കൈകാര്യംചെയ്യുന്ന വകുപ്പ് കക്ഷത്തിലൊതുക്കി ഒരു സംവാദത്തിനായി ദുബായില്‍ എത്തിയത് കുട്ടിച്ചോറായി എന്നുവേണം പറയാന്‍.

മലബാര്‍ പ്രവാസി ദിവസ് ആണ്‍ വേദി
തങളുടെ പ്രശ്നങള്‍ പലതും അവതരിപ്പിച്ച് തങള്‍ തിരഞ്ഞെടുത്തതല്ലാത്ത(അടിച്ചേല്‍പ്പിച്ച എന്നതായിരിക്കും കൂടുതല്‍ ശരി)മന്ത്രിയില്‍ നിന്നും മറുപടി കേള്‍ക്കാനിരിക്കുന്ന പ്രവാസി സദസ്സിന്നു മുന്നില്‍ അലഷ്യനായിരുന്ന മന്ത്രിയടക്കമുള്ളവരോട് മുഖാമുഖം പരിപാടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങള്‍ ക്രോഡീകരിച്ചതു വിശദീകരിക്കുന്ന യുവ മാധ്യമപ്രവര്‍ത്തകന്‍ താങ്കള്‍ കൂടി കേള്‍ക്കുവാനാണ്,താന്‍ പറയുന്നതെന്നും അതിനാല്‍ശ്രദ്ധ വേണമെന്നും പറഞതോടെ
ജനം കയ്യടിക്കുകയും വയലാര്‍ ഗര്‍ജ്ജിക്കുകയും ചെയ്തത് ഒന്നാംഘട്ടം

പ്രവാസികള്‍ ഉയര്‍ത്തിയ പലപ്രശ്നങളോടും മറ്റേതൊരു മന്ത്രിയേയും പോലെ ഒഴിഞുമാറിയും തഴഞുമുന്നേറിയും രവി തടിരക്ഷിച്ചു.എന്നാല്‍ ചതിക്കുഴി മറ്റൊന്നായിരുന്നു.

മുപ്പതു വയസ്സ് കഴിഞ്ഞ സത്രീകള്‍ ഗള്‍ഫിലേക്ക് വരുന്നത് തടഞ്ഞുകൊണ്ട് താന്‍ ഉണ്‍ടാക്കിയ നിയമം മഹത്തരമാണെന്ന് പറത്തതിനെ സദസ്സിലിരുന്ന
രാജ്യസഭാംഗം പി.വി.അബ്ദുള്‍വഹാബ് എതിര്‍ത്തു. ഇന്‍ധ്യയില്‍നിന്നും വരുന്ന സത്രീകള്‍ എല്ലാവരും ലൈംഗികതൊഴിലിനാണ് വരുന്നതെന്ന
പ്രവാസി മന്ത്രിയുടെ കണ്‍ടെത്തല്‍ ശരിയല്ലെന്ന് വഹാബും സദസ്സും
ശബ്ദമുയര്‍ത്തി.തൊഴിലില്ലാത്ത ഇന്‍ധ്യയിലെ അഭ്യസ്തവിദ്യരായ സത്രീകള്‍ക്ക് തൊഴിലന്വേഷിച്ച് ഗള്‍ഫില്‍ വരുവാനോ ഇവിടെയുള്ളവര്‍ക്ക് തങളുടെ ബന്ധുമിത്രാദികളെ കൊണ്ടുവരുന്നതിനോ പുതിയ നിയമം തടസ്സമാവുന്നു എന്ന വാദമൊന്നും പ്രവാസകാര്യന്‍റെ ചെവില്‍കയറിയില്ല.ഇന്‍ധ്യയില്‍ നിന്നുംവരുന്ന സത്രീകള്‍ എല്ലാംതന്നെ ലൈംഗികതൊഴിലിന് വരുന്നുവെന്ന വകതിരിവില്ലായ്മയുടെ നിറവില്‍ മന്ത്രി വ്രുജ്ജിംഭിച്ചുനിന്നു.

സ്വന്തം മുന്നണിയിലെതന്നെ (തന്നെപ്പോലെ ജനങളാല്‍ തിരഞെടുക്കപ്പെടാതെ രാജ്യസഭയിലെത്തിയ-ഒരേ തൂവല്‍ പക്ഷിയായ)
വഹാബ് തനിക്കെതിരെ നിന്നതും സദസ്സ് അത് ഏറ്റുപിടിച്ചതും വയലാറിന്‍റെ ഗര്‍ജനത്തെ,തല്‍കാലത്തേക്കെങ്കിലും കടിഞ്ഞാണിടാന്‍ പോന്നതയിരുന്നു.

പ്രവാസികളുടെ പ്രശ്നങള്‍ മനസ്സിലാക്കുന്ന ഒരാളായിരിക്കരുത് പ്രവാസകാര്യമന്ത്രി എന്നു തീര്‍ച്ചയുള്ളത് കൊണ്‍ടാണ്,രവിയെത്തന്നെ
സോണിയ ഈ പണി ഏല്‍പ്പിച്ചത് എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?
കരഞ്ഞുകാലു പിടിച്ചപ്പോള്‍ ലീഗിന് കിട്ടിയ ഒരേയോരു മന്ത്രിപ്പണി പാര്‍ട്ടിയിലെ മൂത്താപ്പ കൈക്കലാക്കുകയും ചെയ്തു.ഹാജിമാരെ കഴിയുന്നത്ര കയറ്റിവിട്ടാലേ
വിദേശ വകുപ്പിലിരുന്നതിന്‍റെ പുണ്യം കിട്ടൂ എന്ന് മൂത്താപ്പയെ ആരും പഠിപ്പിക്കേണ്ടതില്ല.

തെരഞെടുപ്പിന്, ഇനി അധിക സമയം ഇല്ല.
ഇടത്പക്ഷം കൈവിട്ട കോണ്‍ഗ്രസ്സിന്‍റെ കര്യം കട്ടപ്പൊകയാകാനാണ് സാധ്യത.കേവലഭൂരിപക്ഷം ലഭിക്കാത്ത ഇരുമുന്നണികള്‍ക്കും ഇടയില്‍ ഇടനിലക്കാരനായി ഒന്നുരണ്ടു വര്‍ഷം
തള്ളിനീക്കാം,ചിലവും ഒത്തുപോവും അല്ലാതെ ഉണ്ണിക്രഷ്ണന്‍ ചെയ്തപോലെ സ്വന്തം മന്ധലത്തില്‍ പോയി മത്സരിക്കാന്‍ നിന്നാല്‍ ജനം ഗര്‍ജ്ജിക്കും.മാത്രവുമല്ല അവിടെ ഇടതുപക്ഷക്കാരനുപോലും സ്വീകാര്യനായ സുധീരനുമുണ്ട്,

വിവരമറിയും.പറഞ്ഞേക്കാം!

അതിനാല്‍ മുപ്പത് കഴിഞ പെണ്ണുങളുടെ കാര്യം അവിടെ നില്‍ക്കട്ടെ,റിക്രൂട്ടിങ് ഏജന്‍റന്‍മാര്‍ പടിക്കുപുറത്ത് പാത്തുംപതുങിയും നില്‍പ്പുണ്ട്,അവരെ രക്ഷിക്കാനുള്ള എന്തോ വകുപ്പ് താങ്കളുടെ പക്കലുണ്ടത്രെ,ഭാവിയില്‍ ഉണ്ണിക്രഷ്ണന്‍റെ ഗതി വരാതിരിക്കണമെങ്കില്‍
റിക്രൂട്ടിങ് ഏജന്‍റ്മാരെ അകത്തേക്ക് കയറ്റിവിടൂ സാര്‍



നമ്മുടെ രാജ്യം ഗതിപിടിക്കാത്ത കാലത്തോളം തൊഴിലന്വേഷകരായ
ആണും പെണ്ണും രാജ്യം വിട്ട് പോയ്കൊണ്ടേയിരിക്കും;റിക്രൂട്ടിങ് ഏജന്‍റമാര്‍ വഴി തന്നെ
അതിനാല്‍ ഞങളുടെ വായില്‍ കല്ലിട്ടാലും
അവരുടെ വായില്‍ മണ്ണിടരുതേ സാര്‍

Tuesday, November 18, 2008

അബ്ര - from the series of Arabian sketches

ഓര്‍മ്മകളുടെ ഉരുക്കുനൌകകളെ
പ്രസവിക്കുന്ന
നഷ്ടഗോത്രങളുടെ
ഏകാന്തതയാണു നീ

ധര്‍മ്മസങ്കടങളുടെ
മനുഷ്യജാഥകള്‍ കടന്നുപോകുന്ന
കടലിടുക്ക്

നിന്‍റെ ജലശയ്യകള്‍ക്ക് മേല്‍
വിയര്‍പ്പ് മഞ്ചലുകളില്‍

സ്വപ്നങളും
സങ്കടങളും
കുത്തിനിറച്ച മന്ത്രവാഹിനികള്‍



തീയണയാത്ത ചക്രവാളം നോക്കി
സ്വന്തം നെന്‍ചില്‍
നങ്കൂരമിട്ടിരിക്കുന്ന
കപ്പലോട്ടക്കാര്‍ക്ക് മുന്നിലെ
ഉപ്പുതോട്- അബ്ര

ജലപാതാളത്തിന്‍റെ
ഈ നിലവറയിലേക്കാണ്
ദൂരസഥരായ
നിര്‍ഭാഗ്യജന്‍മങളെത്രയോ
ഊളിയിട്ടൊടുങിയത് 1

ബാക്കിയായതോ
നിന്‍റെ
മരു ഉടയാടക്കരികെ
ഉപേക്ഷിക്കപ്പെട്ട
ഭൂമിയളന്ന് കീറിപ്പോയ
പാദരക്ഷകളും
കണ്ണുനീരക്ഷരങളില്‍
കിനാവുകളൊടുങിപ്പോയ
വിലാസമില്ലാ കത്തുകളും


പ്രതീക്ഷകളുടെ
പാലമില്ലാ കടല്‍പ്പാത നീ
സഞ്ചാരികളുടെ
ലവണജാലകം- അബ്ര

നിന്‍റെ ഗര്‍ഭത്തിലൊടുങിപ്പോയ
ആത്മാക്കള്‍
കടല്‍പ്പിറവുകളായി
ഗതികിട്ടാതെ ചിറകടിച്ചുതീര്‍ക്കുന്ന
ദൂരമാണ്നീ,

മരുഭൂവിന്‍റെ രക്തപാത
ഉഷ്ണക്കയങളുടെ
ജലപ്പരപ്പ്- അബ്ര
-------------------------------------------------------------------------
*അബ്ര : .അറബിയില്‍ കടത്ത് എന്നാണ്‍ അര്‍ത്ഥമെങ്കിലും ദേര- ബര്‍ദുബായ് കരകളെ ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് പൊതുവെ അബ്ര എന്നാണറിയപ്പെടുന്നത്
1.അബ്രയില്‍ചാടി ആത്മഹത്യചെയ്ത അപ്പകുഞിയുടെ ഓര്‍മ്മ.


ഭാഷാപോഷിണിയില്‍ 2005 ല്‍ അച്ചടിച്ചു വന്നതാണെങ്കിലും ബ്ലൊഗ് വായനക്കാര്‍ക്കായി വീണ്‍ടും

Thursday, November 13, 2008

ഗള്‍ഫ് വായനക്കാര്‍ മൊണ്ണകളാണെന്നൊരുധാരണ…….

എണ്‍പത്തിയഞ്ചിന്‍ടെ നിറവിലും വി.എസ്.താന്‍ വിശ്വസിക്കുന്ന
തത്വശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കാന്‍ തന്‍ടെടം കാണിക്കുന്നു .

അടുത്തൂണ്‍ സാഹിത്യകാരന്‍മാര്‍ക്കില്ലാത്തതും അതാണല്ലോ



അടുത്ത ഊണ്‍ എവിടെനിന്ന് എന്നതാണ്‍ നമ്മുടെ സാഹിത്യകരന്‍മാരെ അലട്ടുന്ന പ്രശ്നം.അങിനെയായിരിക്കം അടുത്തൂണ്‍ എന്ന പ്രയോഗം പെന്‍ഷന്‍ എന്നതിന്ന് പകരമായി ഉപയോഗത്തില്‍ വന്നിരിക്കുക.
എത്ര പരമാര്‍ത്തം !

വി. എസിന്‍ടെ തത്വശാത്രം എന്തുമാകട്ടെ,പഴന്‍ചനോ പുതുമനോ ആകട്ടെ,അതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം അത് ചികഞാല്‍ മതിയാകും
ഒരാള്‍ക്ക് ഏത് തത്വശാസ്ത്രത്തിലും വിശ്വസിക്കുവാനും ജീവിക്കുവാനുമുള്ള
സ്വാതന്ത്ര്യം ഉണ്ടല്ലോ

ഞാന്‍ ഒരു വി എസ് പക്ഷക്കാരനല്ല പക്ഷെ കേരളം കണ്ട എറ്റവും
ധീരനായ ഭരണകര്‍ത്തവാണ്‍ വി. എസ് എന്നതിന്ന് രണ്ടുപക്ഷമില്ല

ഏറ്റവും കൂടുതല്‍ കാലം മുഖ്യനായിരിക്കുകയും ടെലിവിഷന്‍ ചാനല്‍
ഉള്ളതുകൊന്‍ടു മാത്രം തറ കോമഡിയിലൂടെ ജനഹ്രെദയം'"കവരുകയും""
(പിന്നിടണല്ലോ കലഭവന്‍ മണി,സലീം കുമാര്‍,തുടങിയവര്‍ വരുന്നത്)
മല്ല വി.എസ് ചെയ്യുന്നത്.

ഒരു ഭരണകര്‍ത്താവിനെ ചരിത്രം ഓര്‍ക്കുക അയാളുടെ ശത്രുക്കള്‍
നടത്തുന്ന നിരന്തര വിമര്‍ശനങളിലൂടെയാണ്,അങിനെ വിമര്‍ശനങള്‍ നേടണമെങ്കില്‍ ശത്രുക്കളെ സ്രഷ്ടീക്കുവാന്‍ പോന്ന
ജനോപകാരപ്രദമായ എന്തെങ്കിലും ചെയ്തിരിക്കണം.

വി എസ് ചെയ്യാന്‍ ശ്രമിച്ചകാര്യങള്‍ നടപ്പിലായോ എന്നത് രണ്ടാമത്തെ കാര്യമാണ്.
ശ്രമിക്കുക എന്നതാണു പ്രധാനം.
1957 കേരളചരിത്രത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതും ഇതുകൊണ്ടുത്തന്നെയാണ്

വി എസിന്‍ടെ ശ്രമങള്‍ പരജായപ്പെട്ടേക്കാം പക്ഷെ ഇനി വരുന്ന മുഖ്യനെ സംബന്ധിച്ചിടത്തോളം അതൊരു കീറാമുട്ടിയായിരിക്കും എന്നതില്‍ സംശയമില്ല.

ആധുനികയുടെ കാലത്ത് ""എന്താണ്‍ ആധുനികത"" എന്ന കൊച്ചുപുസ്തകം
എഴുതിയ മുകുന്ദന്‍ പിന്നീട് എന്താണ്‍ ആധുനികോത്തരത എന്നോ അതിനു ശേഷം എന്തെന്നോ നമ്മോട് പറയാന്‍ ധൈര്യപെട്ടിട്ടില്ല.
ഒരിക്കല്‍ ഗള്‍ഫില്‍ വന്നു ആധുനികതയുടെ പഴയ വീഞു പുറത്തെടുക്കാന്‍ തുനിഞെങ്കിലും ചില വായനക്കാരികള്‍ ചടുലമായി പ്രതികരിച്ചപ്പോള്‍ നിശബ്ദനായി സ്തലം കാലിയാക്കിയതും ഓര്‍ത്തുപോകുന്നു.(ഗള്‍ഫ് വായനക്കാര്‍ മൊണ്ണകളാണെന്നൊരു ധാരണ പൊതുവെ നാട്ടില്‍നിന്നും വിരുന്നു വരുന്ന മുകുന്ദന്‍മാര്‍ക്കുണട്,അതിന്‍ കാരണക്കാരായി ഗള്‍ഫില്‍ കുറേ ശിലായുഗ സാഹിത്യജീവികളുമുണ്ടല്ലോ)

ശത്രുക്കളെ സബാദിക്കാതെ കേരളം ഭരിച്ചവരെക്കാളും ജനം ഓര്‍ക്കുക സാധാരണക്കാരനുവേണ്ടി നല്ലത് ചെയ്യുവാന്‍ ശ്രമിച്ചു പരജയപ്പെട്ട
ഒരു മുഖ്യമന്ത്രിയെ ആയിരിക്കും

ഇനിവരുന്ന പിണറായി,കോടിയേരി,ഉമ്മന്‍,തൊമ്മന്‍,കുഞാലി,മാണിമാരില്‍ നിന്നും കേരളത്തിലെ ജനങള്‍ക്ക് ഏറെ പ്രതീക്ഷിക്കാമെന്നാണോ മുകുന്ദന്‍ ഉദ്ദെശിക്കുന്നത് ?

പ്രിയ സര്‍ഗ്ഗപ്രതിഭധനാ

മാര്ക്വസ് എന്നോരു വലിയ എഴുത്തുകാരനുണ്ട്.പിണറായിയുടെ അത്രത്തോളമില്ലെങ്കിലും കുറച്ചൊക്കെ കമ്മ്യൂണിസം സ്വന്തം രാജ്യത്ത് നടപ്പിലാക്കുന്ന ഫിദെല്‍ എന്നോരു ചങാതി അയായാള്‍ക്കുണ്ടത്രെ
എന്നിട്ടും അയളെപ്പറ്റി ഒരു കൊച്ചുപുസ്തകം പോലും എഴുതാതെ

ജനങള്‍ക്കുവേണ്ടി നിരന്തരം പൊരുതുകയും പരജയപ്പെടുകയും ചെയ്ത സീമോണ്‍ ബോളീവറെ കഥാപാത്രമാക്കി രചിച്ച The General in his Labyrinth
എന്ന പുസ്തകംവായിച്ചുകഴിഞ കുട്ടികള്‍ കേരളത്തിലുണ്ട് സാറേ.........
അവര്‍ക്കിഷ്ടം

ന്രുത്തം വെച്ച് ദളിതന്‍ടെ കഥപറഞു ദൈവത്തിന്‍ടെ വിക്രതിയായി മയ്യഴിപുഴയിലൂടെ പ്രവാസത്തിലെത്തുന്ന കേശവവിലാപങളല്ല


പഴന്‍ചനെങ്കിലും പോരുതിതോല്‍ക്കുന്ന ഈ എണ്‍പത്തിയന്‍ച്ചിന്‍ടെ ധീരതയാണ്

ത്യാഗം ചെയ്യുവാന്‍ രാജ്യമില്ലതെ പോയ ഈ സൈന്യാധിപനെയാണ്

Sunday, November 09, 2008

കാലഹരണപ്പെട്ട പുണ്യവാളന്‍ എം.മുകുന്ദന്‍ടെ പുതിയ നോവെല്ല

സാഹിത്യകാരന്‍ ജോലിയില്‍നിന്നും പിരിഞാല്‍ എന്തുചെയ്യും എന്നത്
മലയാളത്തിലെ സാഹിത്യകാരന്‍മാരുടെ മാത്രം പ്രശനമാണ്.കാരണം ക്രത്യമായി മാസപ്പടിയും ബത്ത,കിത്ത,ബോണസ്സ്,ഗ്രാറ്റ്യുവിറ്റി,പെന്‍ഷന്‍ ഇദ്യാതി സൌകര്യങളുടെ ഇടയില്‍ അല്‍പം സാഹിത്യം,കല എന്നിവകൂടിയുണടെങ്കില്‍ സംഗതി കുശാല്‍.കേരളത്തില്‍ മാത്രമായി കണ്‍ടുവരുന്ന ഇത്തരം ജീവികളില്‍ ഒരാളാണല്ലോ എം.മുകുന്ദന്‍.

മാറുന്ന കാലത്തിനനുസരിച്ച് കുപ്പായം തയ്പ്പിക്കാനറിയുന്ന മിടുക്കന്‍.
തിരുവിതാംകൂറിന്പകരം മയ്യഴിയില്‍ ഇയാള്‍ ജനിച്ചുപോയത് എങിനെയെന്നത് അദ്ഭുതകരം എന്നേ പറയാവൂ.
പക്ഷെ അതുകൊണ്ടോരു ഗുണമുന്ടായി ഫ്രന്‍ച് എംബസ്സിയില്‍ത്തന്നെ
ജോലികിട്ടാന്‍ മയ്യഴിക്കാര്‍ക്കുള്ള എളുപ്പം മുകുന്ദനു തുണയായി.

പണികിട്ടിയതോടെ മൂപ്പര്‍ സാഹിത്യത്തിലെക്ക് തിരിഞു.
പണിയന്വേഷിച്ചു മയ്യഴിപുഴക്കരികിലൂടെ തെക്കുവടക്ക് നടന്നപ്പോള്‍
ഇത്തിരികമ്യൂണിസം ഉണ്ടായിരുന്നത് മയ്യഴിയില്‍ത്തന്നെ മയ്യത്താക്കീട്ടാണല്ലോ ശ്രീമാന്‍ ദില്ലിക്ക് വണ്ടികയറിയത്.


പറയത്തക്ക പണിയൊന്നുമില്ലാത്ത ആപ്പീസായതിനാല്‍ സാഹിത്ത്യത്തിലേക്ക് തിരിയാന്‍ ടിയാന്‍ തീരുമാനിച്ചു.
കമ്മ്യൂണിസം തൊട്ട് കളിവേണ്‍ടാ എന്ന് തീരുമാനിച്ചല്ലോ അപ്പൊള്‍
ഇനിയെന്ത് എന്നായി ചിന്ത.അധികം ചിന്തിക്കേണ്‍ടി വന്നില്ല,അതാ കിടക്കുന്നു കമ്യുവും,കാഫ്കയും സാര്‍ത്രും ഒറിജിനലായി മുന്‍പില്‍.

ആനന്ദലബ്ദിക്കിനിയെന്തുവേണം?

ജനവാതിലിലൂടെ നോക്കുബോള്‍ ഹിപ്പിയിസം താടിയുംമുടിയും നീട്ടി വിമാനമിറങിവരുന്നത് കണ്ടു,എന്നാല്‍ കാച്ചുക തന്നെ,അതോടെ
താടിയും മുടിയും നീട്ടി നിരാശരായി കന്‍ചാവും ഭാംഗും കള്ളും കുടിച് കഥപാത്രങള്‍ കേരളത്തിലേക്ക് വണ്ടിയിറങി വരാന്‍തുടങി.

അമ്മ മരിച്ചു എന്ന് പറയുന്ന കമ്യുവിന്‍ടെ കഥാപാത്ര നീതി സാഹിത്യപൂര്‍ണതക്ക് വേണ്‍ടിയുണ്‍ടാക്കിയതായിരുന്നില്ല,അനുഭവിച്ചറിഞ തത്വചിന്താപരമായ അവസ്ഥയായിരുന്ന് അതെന്ന് എഴുത്തുകാരന്‍ടെ തന്നെ ആത്മഹത്യ അടിവരയിടുന്നു

എന്നാല്‍ നമ്മുടെ അസ്തിത്വദുഃഖിതരായ മുകുന്ദ-കാക്കനാട-കുഞവുള്ളമരോ.......പ്ലെയ്ഗ് വസ്സൂരിയാക്കിയും ട്രയല്‍ മരണസര്‍ട്ടിഫിക്കറ്റ് ആക്കിയും ഇംഗ്ലീഷ് പുസ്തകം വായിക്കാന്‍കഴിയാഞ പാവം മലയാളിയെ പോക്കറ്റടിച്ചു മുന്നേറി.

സ്ഥിരം ജോലിയുള്ള ആര്‍ക്കുംസ്വന്തം നാടിന്നനുഭവങള്‍ എഴുതിയുണ്ടാക്കുന്നതിലപ്പുറമൊന്നുമല്ല സ്മാരകശിലകളും,മയ്യഴിപുഴയും അതുപോലുള്ള മറ്റു മുത്തശ്ശിക്കഥകളുംഎന്ന് ബ്ലോഗ് വായിക്കുന്നവര്‍ക്കറിയാം

നമ്മുടെ മുകുന്ദേട്ടനു ഒരു ഗുണമുള്ളത് മൂപ്പര്‍ കാലത്തിനനുസരിച്ച് പുസ്തകമെയുതും എന്നതാണ്.

എയ്തി എയ്തി മുന്നേറും എന്നത് വി.കെ.എന്‍ ഫാഷ

മറ്റൊരുഗുണം മുകുന്ദെട്ടന്‍ടെ സാഹിത്യം നേരെ ഫ്രന്‍ചില്‍ നിന്നും വരുന്നതാണ്.അസ്തിത്വദുഃഖിതരായ മറ്റുള്ളവര്‍ക്ക് കിട്ടാത്തത്,എന്നെങ്കിലും തിരിച്ചു ഫ്രന്‍ചിലേക്ക് പരിഭാഷിക്കുബോള്‍ ചെബ് പുറത്തകുമൊ എന്തോ?

പാരിസ്ഥിതിക പ്രശ്നം കാലികമെങ്കില്‍ ഇതാ പിടിച്ചോ
കിളി വന്നുവിളിച്ചപ്പോള്‍,

ഇനി ദളിത് പ്രശ്നം വിറ്റ് പോവുമെങ്കില്‍ഇതാ കിടക്കുന്നു
ഒരൂ ദളിത് യുവതിയുടെ ആത്മകഥ,

ഇനി ഫെമിനിസം വേണോ
ന്രുത്തം റെഡി.
അപ്പോഴതാ ഇ.എം.എസ് മരിക്കുന്നു.
ഉടന്‍ കാച്ചുന്നു കേശവന്‍ടെ വിലാപങള്‍.
ചെബുതകിടില്‍ കൊത്തിയ ഇ.എം.എസിന്‍ടെ ചിത്രം മുകുന്ദന്‍ടെ ചെബു ഓട്ടയാക്കുന്നതിന്ന് മുന്പേ പിണറായിയേയും കലാരസികനായ ബേബിയേയും കഥാസംഗ്രഹംകേള്‍പ്പിച്ചു സാക്ഷീപത്രം കൈക്കലാക്കി മിടുക്കന്‍ മുകുന്ദന്‍.

പുസ്തകം വായിച്ചു പരിചയമില്ലാത്ത പാര്‍ട്ടിക്കാര്‍ക്ക് വിജയന്‍മാഷ് സ്ഥലംവിട്ടസ്ഥിതിക്ക് കൊണ്ട് നട്ക്കാന്‍ ഒരാനയെകിട്ടിയില്ലെങ്കിലും
ഒരണ്ണാനെങ്കിലും വെണ്ടെ എന്നു വിജയേട്ടനും കരുതിയിരിക്കും.

സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍കടലുണ്ടിയെ ആരെങ്കിലും കണ്ണുവെച്ചാലോ എന്നും വിജയെട്ടന്‍ കരുതിക്കാണും

പക്ഷെ അച്യുതനന്ദനെ കാലഹാരണപെട്ട പുണ്യവാളന്‍ എന്നും
പിണറായിയെ ഈ കാലഖട്ടത്തിന്‍ടെ നേതാവെന്നും പ്രഖ്യാപിച്ചതിന്‍ടെ പിന്നില്‍ ഒളിഞിരിക്കുന്ന മുകുന്ദേട്ടന്‍ടെ പുതിയ വ്യാപാരതന്ത്രം എന്തായിരിക്കും?

ഒന്നുകില്‍ പ്രവാസം വിചാരിച്ചരീതിയില്‍ വിറ്റുപോകുന്നില്ല
അല്ലെങ്കില്‍ അയാള്‍പുതിയ പുസ്തകത്തിന്‍ടെ പണിയിലാണ്.

Monday, November 03, 2008

മറാത്തഭീകരന്‍ടെ മുഖത്ത് മുറുക്കിതുപ്പുന്നു-

കാര്യം എന്തുതന്നെയായാലും ലാലു പ്രസാദ് എന്ന യാദവന്‍ തന്നെ വേണ്‍ടിവന്നു താക്കറെ എന്ന മഹാരാഷ്ട്ര മൈരന്‍റെ മോന്തയില്‍ മുറുക്കിത്തുപ്പാന്‍.വ്യാജമെന്ന് പച്ചവെള്ളംപോലെ തെളിയുന്ന പൊലീസ് വെടിവെപ്പില്‍ മരിച്ചുവീഴുന്ന മുസ്ളിംകള്‍ തീവ്രവാദികളാണോ അല്ലയോ എന്ന് നമുക്ക് തീര്‍ച്ചയില്ല.പക്ഷെ പേര്‍ മുസ്ലിമിന്‍റെതണെങ്കില്‍ ഭരണകൂടത്തിന്‍ അയളെ/അവളെ കൊല്ലുവനുള്ള ലൈസന്‍സായി.എന്നാല്‍ വാക്കിലും പ്രവര്‍ത്തിയിലും ഞങള്‍ ഭീകരന്‍്‌മാരാണ എന്ന് പ്രഖ്യാപിച്ചുകോണടിരിക്കുന്ന രാജ് താക്കറ യെയോ അവന്‍ടെ അപ്പന്‍ താക്കാറെയെയോ ഒന്നുസ്പര്‍ശിക്കാന്‍ പോലും സോണീയയുടെ സര്‍ക്കാരിന്ന്
ആയില്ല.ഇന്‍ധ്യയിലെ ഏറ്റവുംവലിയ കോര്‍പ്പറെറ്റ് സ്ഥാപനമായ കമ്മ്യുണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിപോലും താക്കറെമാരെ തോട്ടുകളിക്കില്ല.
ജെ.എന്‍.യു വില്‍നിന്നും നേരെ പോളിറ്റ് ബ്യൂറോയിലെക്ക് പറന്നിറങിയ
ബുധ്ദിജീവികള്‍ ലാത്തി,കുറുവടി,ബോംബ്,വെടിയുണ്‍ട,കത്തി,വാള്‍,ശൂലം എന്നിവയുണ്‍ടോ കണ്ടിട്ട്?............മാസങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ R S S –C P M ..സംഘര്-ഷം കൊടുപിരികോണ്ടിരിക്കുമ്ബോള്‍്‌ ദല്‍ഹിയിലെ പാര്‍ട്ടി അപ്പീസിലെക്ക് ആര്‍.എസ്.എസ്. കാര്‍ രണ്ട് കല്ലെറിഞപ്പൊള്‍്‌ പേടിച്ചു ഓടിയവരാണ ഈ പോളിറ്റ് ബ്യൂറോ-ഒരു ഗുണമുന്ദായി അതൊടെ കെരളത്തില്‍ സംഘര്‍ഷം നിലച്ചു.
-താക്കറെ എന്ന് കെട്ടാല്‍ ഈ ബുധിജീവികള്‍ തൂറും.

സിനിമയില്‍ ആയിരങളെ അടിച്ചിട്ട ബച്ചനും,എ കെ 47 കോണ്‍ട് കളിച്ചുനടന്നിരുന്ന പയ്യനുവേണ്‍ടി സുനില്‍ദത്തും താക്കറെയുടെ കാല്‍ക്കല്‍ വീണത് മറക്കന്‍ സമയമായിട്ടില്ല.

ഇവിടെയാണാ ലാലുവിന്‍ടെ മുറുക്കിതുപ്പലിന്‍ടെ പ്രസക്തി.

ഭാരതീയനായ ഒരാള്‍ക്ക് രാജ്യത്ത് എവിടെയുംതൊഴില്‍ചെയ്യുവനുള്ള സ്വാതന്ത്ര്യം ഉന്‍ടായിരിക്കെ മറ്റ് സംസ്ഥനങളില്‍- നിന്നും ജീവിതമര്‍ഗ്ഗം തെടിയെത്തുന്നവരെ തല്ലികൊല്ലുന്നതിനെക്കാള്‍ വലിയ പാപമൊന്നുംനമ്മുടെ അധൊലൊക നയകന്‍മാര്‍ ചെയ്യുന്നില്ല.50 വര്‍ഷമായി കമ്മിബജറ്റില്‍ ഓടിക്കോണടിരുന്ന നമ്മുടെ പുകവണ്ടിയെ ലാഭത്തില്‍ ഓടിച്ചു കണിച്ച ലാലു അടുത്ത തിരഞെടുപ്പ്മുന്‍പില്‍ കണ്ട്- കളിക്കുന്ന നാടകമാവന്‍വഴിയില്ല,കാരണം ബീഹാര്‍ ലല്ലുവിന്‍ടെ കൈകളില്‍-ത്തന്നെയാണ ഇപ്പോഴും.ലാലുവിന്ടെ ലക്ഷ്യം്‌ അതിലുംവലുതാണേ.മന്ത്രിപ്പണി തനിക്കറിയുമെന്നു തെളിയിച്ച ലാലുവിനെ മന്‍ മോഹന്‍്‌ടെ കാസേര എന്താ പുളിക്കുമോ?

ഇറ്റലീക്കാരിയുടെ അടിവസ്ത്രത്തിലെ ആണ്വ്ക്കറയുടെ കണക്ക്ക് നൊക്കുന്ന യന്ത്രമനുഷ്യനേക്കാളും യോഗ്യത ഇപ്പോള്‍ താക്കറെമാരുടെ മുഖത്ത് തുപ്പാന്‍ ധൈര്യം കണിച്ച ഈ കന്നാലിത്തീറ്റ അടിച്ചുമാറ്റിയ യാദവന്‍ തന്നെയാണ്.

Sunday, November 02, 2008

BODHI--Memmories of a burning shore//ബോധി- തിളക്കുമൊരാല്‍ മരച്ചുവടിന്നോര്‍മ്മ


നിനക്ക്

ദു;ഖം ഘനീഭവിച്ച ഒരു ഹ്രദയം
ഞാന്‍ നിനക്കായി കരുതിവെക്കുന്നു
ഓര്‍മ്മകളുടെയും
ഏകാന്തസൌഹ്രദത്തിന്‍ടെയും
കരുണമയമായ ദിനങള്‍ക്ക്
രക്തത്തില്‍ പണിതുയര്‍ത്തിയ
ഒരു വാക്ക്
ഞാന്‍ നിനക്കായി കരുതിവെക്കുന്നു
വെയിലുംമഴയുമേറ്റ് ശുന്യമായ് പോയ
കാത്ത്നില്‍പ്പുകള്‍ക്ക്

നിറംമങിയ ഒരാകാശം
വശംകെട്ട ഒരു ഭൂമി
തളിരിടാത്ത ഒരു മരം

ഇല്ലയ്മയുടെ ഉളികൊണട്
ഉരുക്കിയെടുത്ത
ഒരു കല്‍ക്കുരിശും
കഠാരയും
ഞാന്‍ നിനക്കായി കരുതുന്നു

ഞാന്‍ ജീവിച്ചിരുന്നുവോ


എന്ന എന്‍ടെതന്നെ സംശയനിവ്ര്ത്തിക്ക്.

Wednesday, October 29, 2008

ജാമ്യം (പി.ഉദയഭാനുവിന്)

കോഴിക്കോടന്‍ കടല്‍ക്കാറ്റിന്‍റെ ഉപ്പുരസം
പേറുന്ന ആകാശവാണീ
ഇന്ന് കടലെടുത്തു

കണ്ടാണശ്ശേരിയിലെ
തൊപ്പിക്കല്‍ ചൂടിയ
കൂനന്‍ കുന്നിന്‍ മുകളിലെ
ജ്ഞാന വ്രദ്ധനെ1 കാണിച്ചുതരുവാന്‍
ഇനി നീ തുണ വരില്ല

മരുന്നുകളും
കവിതകളും
നിശ്ശബ്ദതയും കൊണ്ട്
നീ പണിതുയര്‍ത്തിയ
അവസാനഭവനവും
നിശബ്ദമായി

തിരമാലകള്‍ കൊണ്ട് വരുന്ന
അജ്ഞാതന്‍റെ ഒറ്റചെരുപ്പുപോലെ
നിന്‍റെ സഹാറക്ക്2 മേല്‍
എന്‍റെ കലിഗുല 3ക്കണ്ണുകള്‍
ഞാന്‍ പറീച്ചുവെക്കട്ടെ

കോടതിമുറിയില്‍
ജാമ്യെമെടുക്കാന്‍
ഇനി നിനക്ക് ശബളശീട്ടുമായി
കാത്ത് നില്‍ക്കേണ്ടീവരില്ല
നിന്‍റെ വേര്‍പാടോടെ
ഞാന്‍ ജാമ്യമില്ലാത്തവനായി

കടലെടുത്ത നമ്മുടെ സ്വപ്നങളുടെ
ശേഷിക്കുന്ന ഒരു ഉപ്പുസ്പര്‍ശമെങ്കിലും
നിന്നെ തണുപ്പിക്കുമെങ്കില്‍
അതെനിക്ക് എന്‍റെതന്നെ ജാമ്യമാവുമെങ്കില്‍
പ്രിയ സഖാവെ


----------------------------------------------------------------------------------------

1.കോവിലന്‍
2.ഉദയഭാനുവിന്‍റെ ആദ്യപുസ്തകം
3.സഹാറ എന്ന ആദ്യപുസ്തകത്തിന്‍റെ കവര്‍ചിത്രം
കലിഗുല എന്ന ഞാനഭിനയിച്ച കഥാപാത്രത്തിന്‍റെ
കണ്ണുകളുടെ ചിത്രമായിരുന്നു.

Tuesday, October 28, 2008

ശീര്‍ഷക ഗാനം

മുച്ചിറിയുടെ ചിരിയില്‍
ഇറുക്കിയടച്ച കോങ്കണ്ണിന്‍ കാഴ്ചയില്‍
വായില്ലാകുന്നിലപ്പന്‍ടെ
ആമാശയത്തില്‍
തലയോട്ടിബാക്കിയായ തലച്ചോറീല്‍
നിത്യനരകത്തീയുമായി
തെയ്യംകെട്ടുന്നവനാരോ
അവന്‍താന്‍ ഞാന്‍