Sunday, November 09, 2008

കാലഹരണപ്പെട്ട പുണ്യവാളന്‍ എം.മുകുന്ദന്‍ടെ പുതിയ നോവെല്ല

സാഹിത്യകാരന്‍ ജോലിയില്‍നിന്നും പിരിഞാല്‍ എന്തുചെയ്യും എന്നത്
മലയാളത്തിലെ സാഹിത്യകാരന്‍മാരുടെ മാത്രം പ്രശനമാണ്.കാരണം ക്രത്യമായി മാസപ്പടിയും ബത്ത,കിത്ത,ബോണസ്സ്,ഗ്രാറ്റ്യുവിറ്റി,പെന്‍ഷന്‍ ഇദ്യാതി സൌകര്യങളുടെ ഇടയില്‍ അല്‍പം സാഹിത്യം,കല എന്നിവകൂടിയുണടെങ്കില്‍ സംഗതി കുശാല്‍.കേരളത്തില്‍ മാത്രമായി കണ്‍ടുവരുന്ന ഇത്തരം ജീവികളില്‍ ഒരാളാണല്ലോ എം.മുകുന്ദന്‍.

മാറുന്ന കാലത്തിനനുസരിച്ച് കുപ്പായം തയ്പ്പിക്കാനറിയുന്ന മിടുക്കന്‍.
തിരുവിതാംകൂറിന്പകരം മയ്യഴിയില്‍ ഇയാള്‍ ജനിച്ചുപോയത് എങിനെയെന്നത് അദ്ഭുതകരം എന്നേ പറയാവൂ.
പക്ഷെ അതുകൊണ്ടോരു ഗുണമുന്ടായി ഫ്രന്‍ച് എംബസ്സിയില്‍ത്തന്നെ
ജോലികിട്ടാന്‍ മയ്യഴിക്കാര്‍ക്കുള്ള എളുപ്പം മുകുന്ദനു തുണയായി.

പണികിട്ടിയതോടെ മൂപ്പര്‍ സാഹിത്യത്തിലെക്ക് തിരിഞു.
പണിയന്വേഷിച്ചു മയ്യഴിപുഴക്കരികിലൂടെ തെക്കുവടക്ക് നടന്നപ്പോള്‍
ഇത്തിരികമ്യൂണിസം ഉണ്ടായിരുന്നത് മയ്യഴിയില്‍ത്തന്നെ മയ്യത്താക്കീട്ടാണല്ലോ ശ്രീമാന്‍ ദില്ലിക്ക് വണ്ടികയറിയത്.


പറയത്തക്ക പണിയൊന്നുമില്ലാത്ത ആപ്പീസായതിനാല്‍ സാഹിത്ത്യത്തിലേക്ക് തിരിയാന്‍ ടിയാന്‍ തീരുമാനിച്ചു.
കമ്മ്യൂണിസം തൊട്ട് കളിവേണ്‍ടാ എന്ന് തീരുമാനിച്ചല്ലോ അപ്പൊള്‍
ഇനിയെന്ത് എന്നായി ചിന്ത.അധികം ചിന്തിക്കേണ്‍ടി വന്നില്ല,അതാ കിടക്കുന്നു കമ്യുവും,കാഫ്കയും സാര്‍ത്രും ഒറിജിനലായി മുന്‍പില്‍.

ആനന്ദലബ്ദിക്കിനിയെന്തുവേണം?

ജനവാതിലിലൂടെ നോക്കുബോള്‍ ഹിപ്പിയിസം താടിയുംമുടിയും നീട്ടി വിമാനമിറങിവരുന്നത് കണ്ടു,എന്നാല്‍ കാച്ചുക തന്നെ,അതോടെ
താടിയും മുടിയും നീട്ടി നിരാശരായി കന്‍ചാവും ഭാംഗും കള്ളും കുടിച് കഥപാത്രങള്‍ കേരളത്തിലേക്ക് വണ്ടിയിറങി വരാന്‍തുടങി.

അമ്മ മരിച്ചു എന്ന് പറയുന്ന കമ്യുവിന്‍ടെ കഥാപാത്ര നീതി സാഹിത്യപൂര്‍ണതക്ക് വേണ്‍ടിയുണ്‍ടാക്കിയതായിരുന്നില്ല,അനുഭവിച്ചറിഞ തത്വചിന്താപരമായ അവസ്ഥയായിരുന്ന് അതെന്ന് എഴുത്തുകാരന്‍ടെ തന്നെ ആത്മഹത്യ അടിവരയിടുന്നു

എന്നാല്‍ നമ്മുടെ അസ്തിത്വദുഃഖിതരായ മുകുന്ദ-കാക്കനാട-കുഞവുള്ളമരോ.......പ്ലെയ്ഗ് വസ്സൂരിയാക്കിയും ട്രയല്‍ മരണസര്‍ട്ടിഫിക്കറ്റ് ആക്കിയും ഇംഗ്ലീഷ് പുസ്തകം വായിക്കാന്‍കഴിയാഞ പാവം മലയാളിയെ പോക്കറ്റടിച്ചു മുന്നേറി.

സ്ഥിരം ജോലിയുള്ള ആര്‍ക്കുംസ്വന്തം നാടിന്നനുഭവങള്‍ എഴുതിയുണ്ടാക്കുന്നതിലപ്പുറമൊന്നുമല്ല സ്മാരകശിലകളും,മയ്യഴിപുഴയും അതുപോലുള്ള മറ്റു മുത്തശ്ശിക്കഥകളുംഎന്ന് ബ്ലോഗ് വായിക്കുന്നവര്‍ക്കറിയാം

നമ്മുടെ മുകുന്ദേട്ടനു ഒരു ഗുണമുള്ളത് മൂപ്പര്‍ കാലത്തിനനുസരിച്ച് പുസ്തകമെയുതും എന്നതാണ്.

എയ്തി എയ്തി മുന്നേറും എന്നത് വി.കെ.എന്‍ ഫാഷ

മറ്റൊരുഗുണം മുകുന്ദെട്ടന്‍ടെ സാഹിത്യം നേരെ ഫ്രന്‍ചില്‍ നിന്നും വരുന്നതാണ്.അസ്തിത്വദുഃഖിതരായ മറ്റുള്ളവര്‍ക്ക് കിട്ടാത്തത്,എന്നെങ്കിലും തിരിച്ചു ഫ്രന്‍ചിലേക്ക് പരിഭാഷിക്കുബോള്‍ ചെബ് പുറത്തകുമൊ എന്തോ?

പാരിസ്ഥിതിക പ്രശ്നം കാലികമെങ്കില്‍ ഇതാ പിടിച്ചോ
കിളി വന്നുവിളിച്ചപ്പോള്‍,

ഇനി ദളിത് പ്രശ്നം വിറ്റ് പോവുമെങ്കില്‍ഇതാ കിടക്കുന്നു
ഒരൂ ദളിത് യുവതിയുടെ ആത്മകഥ,

ഇനി ഫെമിനിസം വേണോ
ന്രുത്തം റെഡി.
അപ്പോഴതാ ഇ.എം.എസ് മരിക്കുന്നു.
ഉടന്‍ കാച്ചുന്നു കേശവന്‍ടെ വിലാപങള്‍.
ചെബുതകിടില്‍ കൊത്തിയ ഇ.എം.എസിന്‍ടെ ചിത്രം മുകുന്ദന്‍ടെ ചെബു ഓട്ടയാക്കുന്നതിന്ന് മുന്പേ പിണറായിയേയും കലാരസികനായ ബേബിയേയും കഥാസംഗ്രഹംകേള്‍പ്പിച്ചു സാക്ഷീപത്രം കൈക്കലാക്കി മിടുക്കന്‍ മുകുന്ദന്‍.

പുസ്തകം വായിച്ചു പരിചയമില്ലാത്ത പാര്‍ട്ടിക്കാര്‍ക്ക് വിജയന്‍മാഷ് സ്ഥലംവിട്ടസ്ഥിതിക്ക് കൊണ്ട് നട്ക്കാന്‍ ഒരാനയെകിട്ടിയില്ലെങ്കിലും
ഒരണ്ണാനെങ്കിലും വെണ്ടെ എന്നു വിജയേട്ടനും കരുതിയിരിക്കും.

സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍കടലുണ്ടിയെ ആരെങ്കിലും കണ്ണുവെച്ചാലോ എന്നും വിജയെട്ടന്‍ കരുതിക്കാണും

പക്ഷെ അച്യുതനന്ദനെ കാലഹാരണപെട്ട പുണ്യവാളന്‍ എന്നും
പിണറായിയെ ഈ കാലഖട്ടത്തിന്‍ടെ നേതാവെന്നും പ്രഖ്യാപിച്ചതിന്‍ടെ പിന്നില്‍ ഒളിഞിരിക്കുന്ന മുകുന്ദേട്ടന്‍ടെ പുതിയ വ്യാപാരതന്ത്രം എന്തായിരിക്കും?

ഒന്നുകില്‍ പ്രവാസം വിചാരിച്ചരീതിയില്‍ വിറ്റുപോകുന്നില്ല
അല്ലെങ്കില്‍ അയാള്‍പുതിയ പുസ്തകത്തിന്‍ടെ പണിയിലാണ്.

7 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനാണ് എന്നവകാശപ്പെടാത്ത മുകുന്ദന്‍ പാര്‍ട്ടിയുടെ ഓരം ചേര്‍ന്ന് നേടിയത് പുരോഗമനവാദിയെന്ന ലേബലൂം, സ്ഥാനമാനങ്ങളും,അക്കാദമിയുമാണ്. പെന്‍ഷന്‍ പറ്റിയാലും ജീവിക്കേണ്ടേ? ഇനിയൊരു പ്രവാസം.. ഈശ്വരാ..!

കമ്മ്യൂണിസ്റ്റ് ആശയമെഴുതുന്നു എന്ന വ്യാജേന അതിനെ പരിഹസ്സിക്കാനാണ് മുകുന്ദന്‍ ശ്രമിച്ചിട്ടുള്ളത്. കേശവന്റെ വിലാപവും, അടുത്തിറങ്ങിയ പ്രവാസവും ശ്രദ്ധിച്ചാലത് മനസ്സിലാകും.പക്ഷെ അതെല്ലാം മാര്‍ക്കറ്റ് ചെയ്യാന്‍ ഇ. എം.എസ്സ്, പ്രവാസി എന്നൊക്കെ ലേബലടിച്ചാല്‍ സാധിക്കും എന്ന് ഡി.സി രവി മുതലാളിക്കറിയാം. മുകുന്ദന്റെ കൌശലപൂര്‍വ്വമായ എഴുത്തുകളെ നന്നായി മാര്‍ക്കറ്റ് ചെയ്ത ഡി.സി രവിമുതലാളിയുടെ “പച്ചക്കുതിര“ എന്ന ആളുകള്‍ ഇതുവരെയറിയാതിരുന്ന പ്രസിദ്ധീകരണത്തിന്റെ മാര്‍ക്കറ്റിംങ് കൂട്ടാന്‍ മുകുന്ദന്‍ എന്തെങ്കിലും ചെയ്യേണ്ടതല്ലേ? ഒരു പ്രത്യുപകാരമെന്ന നിലയില്‍?
അതു മാത്രമേ മുകുന്ദന്‍ ചെയ്തിട്ടുള്ളു. വി.എസ്സിനെതിരില്‍ വല്ലതും പറഞ്ഞാല്‍ വാങ്ങി വായിക്കാനാളുണ്ടാകുമെന്ന ബിസ്സിനസ്സ് തന്ത്രം മെനഞ്ഞ ഡി.സി.യും, മുകുന്ദനും മുഴുവന്‍ മലയാളികളെയും നോക്കി ചിരിക്കുന്നുണ്ടാകണം.

ashraf said...

കേശവന്‍റെ വിലാപങ്ങള്‍ കമ്മ്യുണിസ്ടുകാരെ കളിയാക്കിയതാനെന്ന കാര്യം മനസ്സിലാകാത്തവരല്ല സി പി എം നേതാക്കള്‍. ചില ബുദ്ധിജീവികളെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കണമെന്ന് അവര്‍ക്കൊരു നേര്‍ച്ചയുണ്ടായിരുന്നു.

Bonny M Koodathil said...

Good Article,

Unknown said...

പുസ്തകം വായിച്ചു പരിചയമില്ലാത്ത പാര്‍ട്ടിക്കാര്‍ക്ക് വിജയന്‍മാഷ് സ്ഥലംവിട്ടസ്ഥിതിക്ക് കൊണ്ട് നട്ക്കാന്‍ ഒരാനയെകിട്ടിയില്ലെങ്കിലും
ഒരണ്ണാനെങ്കിലും വെണ്ടെ എന്നു വിജയേട്ടനും കരുതിയിരിക്കും
....
എത്ര വാസ്തവം !

NOISE-EYES said...

പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരശ്ലീലമാണ് - പ്രേംചന്ദ്

“സിനിമയിലെ ഒരു കൊമേഡിയനു പോലും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാം. ആര്‍ക്കും പരാതിയില്ല. പക്ഷെ ഭാഷയിലെ ഏറ്റവും വലിയ എഴുത്തുകാരന്‍ നക്ഷത്രഹോട്ടലിന്റെ പരിസരത്തെങ്ങാനും പോയാല്‍ ആര്‍ക്കും സഹിക്കില്ല. നമ്മുടെ സാംസ്കാരിക മണ്ഡലത്തില്‍ സച്ചിദാനന്ദന്‍ എന്ന മഹാകവിയുടെ സ്ഥാനം കോട്ടയം നസീറിനേക്കാളും താഴെയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്”
(എം.മുകുന്ദന്‍ -ദേശാഭിമാനി വാരിക ഒക്ടോബര്‍ 26)

കവി പി ഉദയബാനു മരിച്ചു. മലയാളിയുടെ ജീവിതത്തിലേക്ക് തന്റെ അതിസൂക്ഷ്മമായ കവിതകളുടെ കണ്ണുകള്‍ തുറന്നുവച്ച കവിയായിരുന്നു അദ്ദേഹം. എന്നാല്‍ കവികളുടെ മരണം ഒരാഘോഷമാക്കി മാറ്റുന്ന മാധ്യമ പരമ്പരയില്‍ ഉദയബാനു ഉള്‍പെട്ടില്ല, ഉള്‍പ്പെടുകയുമില്ല. കാരണം തന്നെത്തന്നെ വില്‍ക്കാനുള്ള ‘കഴിവ് ‘ തീരെ ഇല്ലായിരുന്ന കവിയായിരുന്നു ഉദയബാനു. അടിയന്തരാവസ്ഥ കാലത്ത് പേരിന് ഒന്നു ചോദ്യം ചെയ്യപ്പെട്ടവര്‍ പോലും വിപ്ലവകാരികളായി ഇന്നു വാഴ്ത്തപ്പെടുമ്പോള്‍ നക്സലൈറ്റ് ബന്ധത്തിന്റെ പേരില്‍ 18 മാസം ജയിലില്‍ കഴിയേണ്ടിവന്ന ഉദയബാനു അതൊരിക്കലും ശിഷ്ടകാലത്ത് വിറ്റു നടന്നില്ല. ആ ദുരനുഭവങ്ങളെ മനുഷ്യ ജീവിതത്തിനകത്തെ ‘സഹാറ’കള്‍ കണ്ടെത്തുന്ന കവിതയാക്കി മാറ്റുകയായിരുന്നു ആ കവി ചെയ്തത്. നിരൂപക വ്യന്ദമോ മാധ്യമങ്ങളോ ഉദയബാനുവിനെ ഒരു താരമാക്കി മാറ്റിയില്ല. താരങ്ങളില്‍ നിന്നും പഞ്ചനക്ഷത്രതാരങ്ങളെ നിര്‍മ്മിച്ചെടുക്കുന്ന പണിശാലകളില്‍ ഉദയബാനു ഒരിക്കലും ക്ഷണിക്കപ്പെട്ട താരമായി മാറിയതേയില്ല.. എന്തിനധികം, മരിച്ചപ്പോള്‍ കൊടുക്കാന്‍ ഉദയബാനുവിന്റെ നല്ലൊരു ഫോട്ടോ പോലും പത്രങ്ങളുടെ ഫയലുകളില്‍ ഉണ്ടായിരുന്നില്ല. ചാനലുകളില്‍ സ്റ്റോക് അഭിമുഖങ്ങളും .

ഇനി ഉദയബാനു ജീവിച്ചിരുന്നാലും ശരി കോവളം സാഹിത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ട ഒരാളാണ് ഇയാളെന്ന് ആ ഫെസ്റ്റിവലിലേക്ക് ആളെ തിരഞ്ഞെടുക്കുന്നവര്‍ക്ക് തോന്നില്ല. അവിടെ ഇടം കിട്ടുക സാഹിത്യത്തില്‍ ഐ എ എസ് മാധവന്റെ മകള്‍ മീനാക്ഷി റെഡ്ഡി മാധവനായിരിക്കും. കാരണം നേരത്തെ തന്നെ അതിനുള്ള കളിസ്ഥലം മാധ്യമങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സ്വന്തം അണ്ടര്‍വെയറിനെക്കുറിച്ചും നേരാംവണ്ണം ധരിക്കാത്ത ബ്രായുണ്ടാക്കുന്ന അസ്വസ്ഥതകളെക്കുറിച്ചും ലോക സാഹിത്യമെഴുതിയ മീനാക്ഷിയെ താരമാക്കാന്‍ നമ്മുടെ അക്കാദമി പ്രസിഡന്റിന്റെ പേനക്കണ്ണിലൂടെയടക്കം ഒഴുകിയ മഷിയുടെ അളവും സ്ഥാനവും നിര്‍ണ്ണയിച്ചാല്‍ കളിയൊരുക്കത്തിന്റെ കിടപ്പറിയാനാവും.

വേശ്യകള്‍ക്ക് സാഹിത്യത്തില്‍ ഒരമ്പലം പണിയാന്‍ ഒരുമ്പെട്ട മുകുന്ദന്‍ ഒരു ലൈംഗിക തൊഴിലാളി ആയ നളിനി ജമീല സാഹിത്യമെഴുതിയപ്പോള്‍ ഉണ്ടാക്കിയ കോലാഹലം ലോകമലയാളികള്‍ക്ക് മറക്കാനായിട്ടില്ല. നളിനി ജമീല ഇവിടെ ഒരു അണ്ടര്‍വെയര്‍ സാഹിത്യം രചിച്ചിട്ടില്ല. നേരാംവണ്ണം ധരിക്കാത്ത ബ്രായുണ്ടാക്കുന്ന അസ്വസ്ഥതകളല്ല അവരുടെ സാഹിത്യം.

ഷെനെയുടെ എഴുത്തിന്റെ തീഷ്ണത അറിഞ്ഞ് അദ്ദേഹത്തെ ‘സെയിന്റ് ഷെനെ‘ എന്നു വിളിക്കാന്‍ ധൈര്യപ്പെട്ട സാര്‍ത്രിന്റെ ആര്‍ജ്ജവമൊക്കെ അവിടെ നില്‍കട്ടെ. നളിനി ജമീലയെ സ്യഷ്ടിക്കുന്ന പുരുഷാധികാരത്തിന്റെ ഭീകരതകളെക്കുറിച്ചുള്ള സാമൂഹ്യ ധാരണ പോലുമില്ലാത്തതു കൊണ്ടാണ് അവരുടെ എഴുത്തിനെ വൈക്യതമെന്ന് ഇവിടത്തെ സംസ്കാരിക നായകന്മാര്‍ക്ക് അടച്ചാക്ഷേപിക്കാന്‍ ധൈര്യം കിട്ടിയത്. മീനാക്ഷി റെഡ്ഡി മാധവനു പകരം കോവളം സാഹിത്യ ഫെസ്റ്റിവലില്‍ എം.ടി ക്കും സച്ചിദാനന്ദനും മറ്റൊരാള്‍ക്കും ഒപ്പം നളിനി ജമീലയെ പങ്കെടുപ്പിക്കാമായിരുന്നെങ്കില്‍ ആ ഫെസ്റ്റിവലിന്റെ വേറിട്ട കാഴ്ചപ്പാടുകളെക്കുറിച്ചെങ്കിലും ചിന്തിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനു വന്നു ചേരുമായിരുന്നു. അതുണ്ടായില്ല.

എത്രകാലമായി നമ്മുടെ സാഹിത്യത്തെ എം.ടി യും സച്ചിദാനന്ദനുമൊക്കെ പ്രതിനിധീകരിച്ചുകൊണ്ടേയിരിക്കുന്നു. ഇടക്കെങ്കിലുമൊന്നു മാറി ചിന്തിക്കണമെന്ന് മുകുന്ദനു തോന്നാത്തതെന്താണ് ?

ഉദയബാനു മരിച്ചുപോയെങ്കിലെന്ത്, എം.സുകുമാരന്‍ എപ്പോഴും ജീവിച്ചിരുപ്പുണ്ടല്ലോ? സി.ആര്‍.പരമേശ്വരന്‍ ഇപ്പോഴും സജീവമാണല്ലൊ. ഒരു വ്യത്യാസത്തിനു വേണ്ടിയെങ്കിലും ഒന്നു മാറിച്ചിന്തിക്കാന്‍ നമ്മുടെ പ്രാതിനിധ്യ വിദഗ്ധര്‍ തയ്യാറാകാത്തതെന്താണ് ?

തയ്യാറാകില്ല, ചിന്തിക്കില്ല, അതാണ് നമ്മുടെ സാഹിത്യം എന്ന നിഷ്ഠൂരമായ സ്ഥാപനം. അതു ചിലരെ നിര്‍മ്മിക്കുന്നു. അവരെ താരമാക്കുന്നു. അവരില്‍ നിന്നും ചില പഞ്ചനക്ഷത്രതാരങ്ങളെയും. മഹാഭൂരിപക്ഷത്തിനെയും അത് ഒന്നുമല്ലാതാക്കുന്നു. അതിനു പൂജിക്കാന്‍ എന്നും വിഗ്രഹങ്ങള്‍ വേണം. അല്ലായിരുന്നെങ്കില്‍ എം.ടി .വാസുദേവന്‍ നായരും എം.വി ദേവനും തമ്മിലുള്ള പഴയ സാഹിത്യ തര്‍ക്കം കോടതിയിലെത്തിയപ്പോള്‍ എം.വി ദേവന്‍ കോഴിക്കോട് കോടതി മുമ്പാകെ സമര്‍പ്പിച്ച കാര്യവിവര പട്ടിക സാഹിത്യ ലോകം ചര്‍ച്ച ചെയ്യുമായിരുന്നു. മാധ്യമലോകം ചര്‍ച്ച ചെയ്യുമായിരുന്നു. എല്ലാവരും സൌകര്യപൂര്‍‌വ്വം അതു കണ്ടില്ലെന്നു നടിച്ചു. ആ ഫയല്‍ ആരും തുറന്നില്ല. അതാണ് സാഹിത്യം എന്ന നിഷ്ഠൂര സ്ഥാപനത്തിന്റെ വിജയം. പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരു അശ്ലീലമാണ്.

http://nattupacha.com/content.php?id=30

a'hirvaham said...

തിരുവിതാംകൂറുകാരെ അടച്ചാക്ഷേപിച്ചത് വിഷമമുണ്ടാക്കി. എന്തായാലും എം മുകുന്ദന്‍ തിരുവിതാമ്കൂറിലല്ല, നിങ്ങള്‍ കൊട്ടിഘോഷിക്കുന്ന മലബാറിലാണ്‌ പിറന്നത് എന്നതില്‍ ഞങ്ങള്‍ തിരുവിതാംകൂറുകാര്‍ക്ക് അഭിമാനമുണ്ട്.

കടവന്‍ said...

ഇത്തിരികമ്യൂണിസം ഉണ്ടായിരുന്നത് മയ്യഴിയില്‍ത്തന്നെ മയ്യത്താക്കീട്ടാണല്ലോ ശ്രീമാന്‍ ദില്ലിക്ക് വണ്ടികയറിയത്.
ha hahaahaah