Tuesday, January 27, 2009

ഞാനെങ്കിലും ഒന്ന് അണ്‍ഹാപ്പിയായിക്കൊള്ളട്ടെ..

റിപ്പബ്ലിക്ക് ദിനം...
ഓഫീസില്‍ പണിയൊന്നുമില്ലാത്ത മല്ലുക്കള്‍ക്ക്
പരസ്പരം ആശംസിച്ചുകളിക്കാന്‍ ഒരു ദിനം
ഏത് റിപ്പബ്ലിക്? ആരുടെ റിപ്പബ്ലിക് ?


പലചരക്ക് കടക്കാരന്‍ മുതല്‍ ചിട്ടിക്കബനിക്കാരനും
മസാല സിനിമാനായകനും നായികകയും
വീരമ്രത്യു വരിച്ച സൈനികനും ഒരേപോലെ പതക്കങ്ങള്‍
വാരിക്കോരി നല്കുന്ന ദിനത്തിന്
ഇന്‍ഡ്യന്‍ റിപ്പബ്ലിക്കെന്ന് പേര്‍.


മുത്തങ്ങയിലെ ആദിവാസികളെ വെടിവെച്ചുകോല്ലുവാന്‍ ഉത്തരവിട്ടവന്‍
ഒരു പട്ടാളക്കാരന്‍റെ സല്യൂട്ട് ശബ്ദം കേട്ട് മോഹാലസ്യപ്പെട്ട് വീണവന്‍

ഉളുപ്പില്ലാതെ ഒരു രാജ്യത്തിന്‍റെ മുഴുവന്‍ സൈന്യത്തിന്‍റെയും

സല്യൂട്ട് സ്വീകരിക്കാന്‍ മദാമ്മയുടെ വാലാട്ടിയായി നില്‍ക്കുന്ന
റിപ്പബ്ലിക്കോ

കൊലയും കൂട്ടിക്കൊടുപ്പും ജീവിതോപാധിയാക്കിയ
ഷിബു സോറന്‍മാരുടെ റിപ്പബ്ലിക്കോ

നോട്ടുകെട്ടുകള്‍ ലോകസഭയില്‍ വലിച്ചെറിഞ്ഞുരാഷ്ട്രീയം പയറ്റുന്ന
കൂട്ടിക്കൊടുപ്പുകാരുടെ റിപ്പബ്ലിക്കോ

ജാതിയുടെയും വംശത്തിന്‍റെയും പേരില്‍
വാള്‍ത്തല ചുകപ്പിക്കുന്ന
മോഡിയുടേയും താക്കറേമാരുടെയും
റിപ്പബ്ലിക്കാണിത്

അഹങ്കാരത്തിന്‍റെ ആള്‍രൂപങ്ങളായ
ലാവ് ലിന്‍ ദല്ലാളന്‍മാരുടെ റിപ്പബ്ലിക്കാണിത്

അഭയകള്‍ക്ക് നീതി ലഭിക്കാത്ത
മാണിമാരുടേയും കുഞ്ഞാലിമാരുടെയും കുര്യന്‍മാരുടേയും
റിപ്പബ്ലിക്

മോട്ടെന്ന് വിരിയാത്ത ചെക്കന്‍മാരെ പ്രധാനമന്ത്രിയാക്കുന്ന
എരണം കെട്ട നാടിന്‍റെ റിപ്പബ്ലിക്ക്

ജനിച്ചനാട്ടില്‍ പിഴക്കാനാവാതെ
മറുനാട്ടിലെ എച്ചില്‍പാത്രം കഴുകി
ജീവിതം തുലക്കാന്‍ വിധിക്കപ്പെട്ടവനെ പിഴിഞ്ഞ്
അറുപതാം വയസ്സിലും
വിദേശിക്ക് വ്യഭിചരിക്കാന്‍ കിടന്ന് കൊടുക്കുന്ന നാടേ

ഇതാണ്, നിന്‍റെ റിപ്പബ്ലിക്കെങ്കില്‍
എനിക്കീ റിപ്പബ്ലിക്ക് വേണ്ട് സ്നേഹിതാ

യജമാനന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി
ഹാപ്പി റിപ്പബ്ലിക്കെന്ന് ഇ മെയില്‍ ചെയ്ത്
എന്നെ ഉപദ്രവിക്കാതെ....
....................ഞാനെങ്കിലും ഒന്ന് അണ്‍ഹാപ്പിയായിക്കൊള്ളട്ടെ..

5 comments:

കാവിലന്‍ said...

'ദി കിംഗ്‌...' എത്ര പ്രാവശ്യം കണ്‍ടു ജോയേട്ടാ? ഹാങ്‌ ഓവര്‍ ഇതിനുമുണ്‍ടെന്ന്‌ ഇപ്പൊ മനസ്സിലായി.
ഏതായാലും ചിലവ വസ്‌തുതാപരം എന്ന്‌ പറയാതെ വയ്യ. ആക്‌ഷന്‍ കിംഗും സൗന്ദര്യറാണിയുമൊക്കെ നമ്മുടെ രാജ്യത്തെ മഹദ്‌ വ്യക്തികളാകുന്ന അവസ്ഥയുടെ പര്യവസാനമെന്തായിരിക്കും എന്ന്‌ ആലോചിക്കാന്‍ വയ്യ. ഈ മല്ലുവിനും റിപ്പബ്ലിക്‌ വേണ്‍ട, താങ്കള്‍ക്ക്‌ അനുഭാവം പ്രകടിപ്പിക്കുന്നു.

മനസറിയാതെ said...

ലവലിന്‍ ദല്ലാളന്‍മാര്‍ക്ക് പേരില്ലേ....?

വെള്ളെഴുത്ത് said...

അണ്‍ഹാപ്പിയാവാനുള്ള കാരണങ്ങള്‍ നിരത്തിയതിഷ്ടപ്പെട്ടു..മൊത്തത്തില്‍ രാഷ്ട്രീയം മാത്രമാണിവിടെ ശരിയാവാത്തതെന്ന ചിന്ത അല്പം കടന്നു പോയില്ലേ എന്നൊരു സംശയം..

Joy Mathew said...

തിടുക്കത്തിലായിപ്പോയി എല്ലാം.
പാതിരിമാരും മൊല്ലാക്കമാരും മേല്‍ശാന്തി
കീഴ്ശാന്തിമാരുമൊക്കെ ലൈനിലുണ്ടെങ്കിലും
കയറിവന്നത് രാഷ്ട്രീയക്കാരായിപ്പോയെന്നുമാത്രം

അലസ്സൻ said...

ഹാപ്പി ആകാന്‍ പറ്റുന്ന ഒരു കാര്യവും കണ്ടില്ലേ? റിപബ്ലിക് ആകുന്നതിനു മുന്‍പ്‌ ജനിക്കാഞ്ഞതിന്റെ കുഴപ്പമാണ്. സ്വര്‍ഗലോകം ആയിരിക്കനമെന്നുള്ളത് ഒരു ഉട്ടോപിയന്‍ ആഗ്രഹമല്ലേ ? കുഴപ്പങ്ങള്‍ അവിടവിടെ കാണും. എന്നാലും മൊത്തത്തില്‍ നിരാശനാകണോ?