Wednesday, March 25, 2009

അതിനാല്‍ ആത്മകഥയിലേക്ക് തിര്യാം-Ten days in Kozhikode

ഇതു വളരെ വ്യക്തിപരമായിപ്പോയോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.
പത്തുദിവസത്തേക്കായി അനുവദിച്ചുകിട്ടിയ അവധി.
കോഴിക്കോടന്‍ പുലരികളിലെക്ക് വിമാനമിറ്ങുബോള്‍ ഓര്‍മ്മകളുടെ അടിവസ്ത്രത്തില്‍തിരുപ്പിടിച്ചു.
രഹസ്യരോഗം പോലെ കോയിക്കോട്ടങാടീ പുലയാടിച്ചുകിടക്കുന്നു.
പത്തുദിവസത്തിലെ പത്തു സായാഹ്നങളില്‍ പലരും കയറിയിറങി.
മാനാന്‍ചിറയിലെ കെട്ടിനില്‍ക്കുന്ന വെള്ളംപോലെ പഴ്യ .സഖാക്കള്‍
അക്കാദമി ഗാലറിയുടെ പരിസരത്തെ കിണറ്റിന്‍ തിണ്ണയില്‍ വക്ക് പോട്ടിയ കലംപോലെമധുമാസ്റ്റര്‍
,മനസ്സില്‍ അണയാത്ത നാടകപ്രതീക്ഷകളുമായി സിവിക് ചന്ദ്രന്‍,
അരങിലെ അത്ഭുതമായിരുന്നഅഭിനയ സാമ്രാട്ട് സുധാകരന്‍,
നാടക രചനയുടെ പുതിയ പ്രതീക്ഷ- ശാന്തകുമാര്‍.
ടൌണ്‍ഹാളില്‍ അമ്മ അറിയാനില്‍ തന്നെ നിന്നുപോയ ഹരിയുടെ തബലയുടെ ധിം ധിം നാദത്തിന്‍റേ സ്തംഭിതാവസ്ഥ.
പത്തു ദിവസം നാളെ കഴിയും.
മദ്യപാനം പഴയ് സഖാവും കച്ചവട പങ്കാളിയുമായ യാക്കൂബുമായിഅവന്‍ പറഞ്ഞു.
നിറ്ത്തൂ നിന്‍റേ ബ്ലോഗും മണ്ണാങ്കട്ടയും, ആര്‍ക്ക് വേണം നിന്‍റേ പീറ രാഷ്ട്രീയം?
പകരം നിനക്കെന്ത് കൊടുക്കാനുണ്ട് ?പുതിയ എന്തു പ്രതീക്ഷയാണ്,നിനക്ക് നല്‍കാനുള്ളത്?

അതിനാല്‍ ആത്മകഥ യെഴുത്.
അതിന്‍റേ ടൈറ്റില്‍ ഇങിനെയായിക്കോട്ടേ
അഹങ്കാരിയുടെ ആത്മഭാഷണങള്‍
കണ്ണില്‍കണ്ട് സിനിമാകാരുടേ ആട്ടും തുപ്പും(സിനിമയിലാണേ) കേട്ടിട്ടും ഉളുപ്പില്ലാതെ സിനിമാഭിനയത്തിനായി കുപ്പായമിട്ടുനടക്കുന്ന ചുള്ളിക്കാടല്ലല്ലോ നീ...അതുകേട്ടപ്പോള്‍ എനിക്കും ഹരമായി,ഇനി രാക്ഷ്ട്രീയം നിര്‍ത്താം.
അതിനാല്‍ ആത്മകഥയിലേക്ക് തിര്യാം
പ്രിയ ചങാതിമാരെ നിങള്‍ എന്ത് പറയുന്നു?

13 comments:

മലബാറി said...

joyetta
ponathinu munponu vilikkamo?

Sunesh @ 98479 39908

Joy Mathew said...

ദാ വിളിച്ചു വിളികേട്ടില്ല,
നാളെയും വിളിച്ചുനോക്കാം.......വിളികേള്‍ക്കുമല്ലോ

തിക്കോടിയന്‍ said...

എഴുപതുകളിലെ ക്ഷുഭിത യൌവനത്തിനു വന്ന അതെ പരിണാമം - രാഷ്ട്രീയം വിടുക എന്ന അരാഷ്ട്രീയ വാദം. - സമൂഹത്തിലെ അരുതായ്മകളില്‍ നിന്നൊരു ഒളിച്ചോട്ടം. പ്രവര്‍ത്തിച്ചു കാണിക്കാന്‍ കഴിയാത്തവന് പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ കഴിയുമോ? ലക്ഷ്യ ബോധം നഷ്ടപ്പെട്ട വിപ്ലവകാരികള്‍ക്ക് പുതിയ പേര് സ്വീകരിക്കാം - (രാഷ്ട്രീയ നിരീക്ഷകന്‍) - കാലത്തിന്റെ ചിറകടിയൊച്ചകള്‍ താങ്കളെ ഭയ ചകിതനക്കിയോ ? അതോ .. എന്നെ തല്ലണ്ടമ്മാവാ എന്ന് പറയുന്ന കാലിക രാഷ്ട്രീയ പരിസരത്ത് കാര്‍ക്കിച്ചു തുപ്പി ഇറങ്ങിപ്പോകാലോ ? ആത്മ കഥകള്‍ ഭൂതം ആണ്. വര്‍ത്തമാനവും ഭാവിയും തനിക്കുല്ലതല്ലെന്നു സ്വയം സ്ഥാപിക്കുന്ന നാഴിക കുറ്റികള്‍ . രാജാവ് നഗ്നനെന്നു വിളിച്ചു പറയുന്നവന്റെ ആത്മ കഥ തലമുറകള്‍ എഴുതും. അങ്ങനെ വിളിച്ചു പറയാന്‍ പുറത്തു നട്ടെല്ല് ഊരി പോയവന്‍ സ്വയം എഴുതി ക്രിതാര്‍്ത്ഥനാവും.

Joy Mathew said...

യൌവ്വനം ക്ഷോഭിക്കാനും കലാപം ചെയ്യാനുമുള്ളതാണെന്ന് ഞാന്‍
ഇപ്പോഴും കരുതുന്നു.അതിന്നര്‍ഥം യൌവ്വനശേഷം
ക്ഷോഭവും കലാപവും അവസാനിപ്പിച്ചു എന്നല്ല.
രാക്ഷ്ട്രീയം വിടുക എന്നാല്‍ രാഷ്ട്രീയത്തില്‍ ഊന്നിക്കൊണ്ടുള്ള ബ്ലോഗ് എഴുത്തുകള്‍ നിര്‍ത്തുക എന്നതായിരുന്നു.രാഷ്ട്രീയം വിടുക എന്ന ഒന്ന് സദ്ധ്യമാണോ? രാഷ്ട്രീയം വീടുന്നു എന്ന് പല മണ്ടന്മാരും പറയാറുണ്ട്.അതിന്നര്‍ഥം നിലവിലുള്ള ജീര്‍ണ്ണിച്ചതും ജനവിരുദ്ധവുമായ രാഷ്ട്രീയത്തെ നിശ്ശബ്ദം അനുകൂലിക്കുന്ന എന്നാണ്.
അതിനാല്‍ അപ്പണിക്ക് നമ്മളില്ല.
കാലത്തിന്ടെ ചിറകടിയോ? അതോ കാലത്തിന്‍റെ കുളബടിയോച്ചയോ ? എതായാലും ഭയം എന്‍ടെ നിശാവസ്ത്രമല്ലതന്നെ.ആത്മകഥകള്‍ ഒരു ആത്മരതിയാണ്.ചിലപ്പോള്‍ ആത്മാഹുതിയും.
മഹാന്‍മാര്‍ പലരും നടന്നുതീര്‍ത്ത വഴികള്‍ മനസ്സിലാക്കാനും നമ്മുടെ വഴിതെട്ടാതിരിക്കാനും
അവരുടെ ആത്മകഥകള്‍ എനിക്ക് വഴികാട്ടിയായിട്ടുണ്ട്.(മലയാളത്തില്‍ പി.കുഞിരാമന്‍നായരുടെ കവിയുടെ കാല്‍പ്പാടുകള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാം തന്നെപൊക്കി കഥകളാണല്ലോ.)
ചാര്‍ലീ ചാപ്ലിനും,പാബ്ലോ നെറൂദയും,മഹാദ്മാഗാന്ധിയും,ഇസഡൊറ ഡങ്കനും.........അങിനെ സ്വന്തം ജീവിതം നമുക്ക് മുന്നില്‍ വലിച്ചുവാരിയിട്ടവര്‍ നിരവധി.
ആത്മാര്‍തമായ ആത്മകഥയേക്കാള്‍ ഒട്ടും കേമമല്ല നിവര്‍ന്ന് നടക്കാന്‍ മാത്രം ഉപയോഗിക്കുന്ന നട്ടെല്ലെന്ന
വടി.

ഏറനാടന്‍ said...

ജോയേട്ടാ ആള്‍ ദി ബെസ്റ്റ്. ആത്മകഥ വായിക്കുവാന്‍ ലക്ഷോപലക്ഷം പേരുടെ കൂടെ ഈ ഞാനും...

പണ്ടുകാലത്തെ നക്സലൈറ്റ് പ്രവര്‍ത്തനം വള്ളിപുള്ളി വിടാതെ അതില്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ? അതുപോലെ ബോധി ബുക്സ് കാലവും എല്ലാം ഒഴിവാക്കാതെ നോക്കുക.. ജോയേട്ടന്‍ ആത്മകഥയോട് നീതി പുലര്‍ത്തുമെന്ന് അറിയാം എങ്കിലും...

KAMALA CLUB said...

ആത്മകഥകളും കഥകള്‍ തന്നെ. പെര്‍‌സെപ്‌ഷന്‍ എന്നുള്ളത് വ്യക്തിയുടെ പ്രശ്നമാണ്. സംഭവങ്ങള്‍ , ഇടങ്ങള്‍ , ഇടപെടലുകള്‍ , കാലം എന്നിവ സ്ഥിരമായിരുന്നാലും അവനവന്റെ കഴിവുപോലെയാണ് അവയെ ഓരോരുത്തരും സ്വാംശീകരിക്കുക. ഒരേ ബസ്സില്‍ എത്ര തൊട്ടിരുന്നാലും, ഒരേയിടത്തേക്കു തന്നെ പോയാലും, രണ്ടു കണ്ണുകള്‍ മാത്രമാണ് ഒരേ കാഴ്ച കാണുക.

എന്റെ വീട്‌ said...
This comment has been removed by the author.
എന്റെ വീട്‌ said...
This comment has been removed by the author.
എന്റെ വീട്‌ said...
This comment has been removed by the author.
Joy Mathew said...

ആത്മകഥയുടെ അടുപ്പ് പുകഞ്ഞുതുടങ്ങുംമുന്‍പ് തന്നെ ആത്മസുഹ്രുത്തുക്കള്‍ പറഞ്ഞു,മനുഷ്യര്‍ വടിയാകുബോഴാണ്,ആത്മകഥയിലേക്ക് തിരിയുക.അതിനാല്‍ തത്കാലം ഇങിനെയങ്ങ് പോകട്ടെ,കഥാകഥനത്തിനിടക്ക് അത്മാവും ഉണ്ടായിക്കോട്ടെ.

ആയ്ക്കോട്ടെയെപ്പറ്റി പറഞ്ഞപ്പോളാണ്,കോയ്ക്കോട്ട് വെച്ച്
സുരാസു പണ്ടുപറഞ്ഞ ഒരു മറുമൊഴി ഓര്‍മ്മവന്നത്

" അല്ല,ആയ്ക്കോട്ടെക്കെത്ര ദൂരണ്ട്? "

ashraf said...

എന്‍റെ പൊന്നിന്‍ കുരിശു മുത്തപ്പാ.... ഇനിയിപ്പോ സ്മാരകശിലകള്‍ തൂക്കി വിറ്റതും പെണ്ണ് കാണാന്‍ പോയപ്പോ സോക്സിനുള്ളില്‍ നിന്ന് പെരുവിരല്‍ പെണ്ണിനെ നോക്കിയതും ഒക്കെ വായിക്കേണ്ടി വരൂല്ലോ....

Joy Mathew said...

രഹസ്യങള്‍ പാട്ടാക്കുന്നത് നന്നല്ല...അസറപ്പേ

ashraf said...

കോയ്ക്കോട് എല്ലാരും ഗുരുമുഖത്തു നിന്ന് തന്നെ അറിഞ്ഞത് ഞാനെന്തിനു രഹസ്യമാക്കണം! കെ. വേണുവിന്‍റെ(യു.ഡി.എഫ്) സത്യാന്വേഷണ പരൂക്ഷകളാണ് ആത്മകഥയിലെന്കില്‍ വായിക്കാന്‍ വേറെ ആളെ നോക്ക്.