Thursday, November 13, 2008

ഗള്‍ഫ് വായനക്കാര്‍ മൊണ്ണകളാണെന്നൊരുധാരണ…….

എണ്‍പത്തിയഞ്ചിന്‍ടെ നിറവിലും വി.എസ്.താന്‍ വിശ്വസിക്കുന്ന
തത്വശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കാന്‍ തന്‍ടെടം കാണിക്കുന്നു .

അടുത്തൂണ്‍ സാഹിത്യകാരന്‍മാര്‍ക്കില്ലാത്തതും അതാണല്ലോഅടുത്ത ഊണ്‍ എവിടെനിന്ന് എന്നതാണ്‍ നമ്മുടെ സാഹിത്യകരന്‍മാരെ അലട്ടുന്ന പ്രശ്നം.അങിനെയായിരിക്കം അടുത്തൂണ്‍ എന്ന പ്രയോഗം പെന്‍ഷന്‍ എന്നതിന്ന് പകരമായി ഉപയോഗത്തില്‍ വന്നിരിക്കുക.
എത്ര പരമാര്‍ത്തം !

വി. എസിന്‍ടെ തത്വശാത്രം എന്തുമാകട്ടെ,പഴന്‍ചനോ പുതുമനോ ആകട്ടെ,അതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം അത് ചികഞാല്‍ മതിയാകും
ഒരാള്‍ക്ക് ഏത് തത്വശാസ്ത്രത്തിലും വിശ്വസിക്കുവാനും ജീവിക്കുവാനുമുള്ള
സ്വാതന്ത്ര്യം ഉണ്ടല്ലോ

ഞാന്‍ ഒരു വി എസ് പക്ഷക്കാരനല്ല പക്ഷെ കേരളം കണ്ട എറ്റവും
ധീരനായ ഭരണകര്‍ത്തവാണ്‍ വി. എസ് എന്നതിന്ന് രണ്ടുപക്ഷമില്ല

ഏറ്റവും കൂടുതല്‍ കാലം മുഖ്യനായിരിക്കുകയും ടെലിവിഷന്‍ ചാനല്‍
ഉള്ളതുകൊന്‍ടു മാത്രം തറ കോമഡിയിലൂടെ ജനഹ്രെദയം'"കവരുകയും""
(പിന്നിടണല്ലോ കലഭവന്‍ മണി,സലീം കുമാര്‍,തുടങിയവര്‍ വരുന്നത്)
മല്ല വി.എസ് ചെയ്യുന്നത്.

ഒരു ഭരണകര്‍ത്താവിനെ ചരിത്രം ഓര്‍ക്കുക അയാളുടെ ശത്രുക്കള്‍
നടത്തുന്ന നിരന്തര വിമര്‍ശനങളിലൂടെയാണ്,അങിനെ വിമര്‍ശനങള്‍ നേടണമെങ്കില്‍ ശത്രുക്കളെ സ്രഷ്ടീക്കുവാന്‍ പോന്ന
ജനോപകാരപ്രദമായ എന്തെങ്കിലും ചെയ്തിരിക്കണം.

വി എസ് ചെയ്യാന്‍ ശ്രമിച്ചകാര്യങള്‍ നടപ്പിലായോ എന്നത് രണ്ടാമത്തെ കാര്യമാണ്.
ശ്രമിക്കുക എന്നതാണു പ്രധാനം.
1957 കേരളചരിത്രത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതും ഇതുകൊണ്ടുത്തന്നെയാണ്

വി എസിന്‍ടെ ശ്രമങള്‍ പരജായപ്പെട്ടേക്കാം പക്ഷെ ഇനി വരുന്ന മുഖ്യനെ സംബന്ധിച്ചിടത്തോളം അതൊരു കീറാമുട്ടിയായിരിക്കും എന്നതില്‍ സംശയമില്ല.

ആധുനികയുടെ കാലത്ത് ""എന്താണ്‍ ആധുനികത"" എന്ന കൊച്ചുപുസ്തകം
എഴുതിയ മുകുന്ദന്‍ പിന്നീട് എന്താണ്‍ ആധുനികോത്തരത എന്നോ അതിനു ശേഷം എന്തെന്നോ നമ്മോട് പറയാന്‍ ധൈര്യപെട്ടിട്ടില്ല.
ഒരിക്കല്‍ ഗള്‍ഫില്‍ വന്നു ആധുനികതയുടെ പഴയ വീഞു പുറത്തെടുക്കാന്‍ തുനിഞെങ്കിലും ചില വായനക്കാരികള്‍ ചടുലമായി പ്രതികരിച്ചപ്പോള്‍ നിശബ്ദനായി സ്തലം കാലിയാക്കിയതും ഓര്‍ത്തുപോകുന്നു.(ഗള്‍ഫ് വായനക്കാര്‍ മൊണ്ണകളാണെന്നൊരു ധാരണ പൊതുവെ നാട്ടില്‍നിന്നും വിരുന്നു വരുന്ന മുകുന്ദന്‍മാര്‍ക്കുണട്,അതിന്‍ കാരണക്കാരായി ഗള്‍ഫില്‍ കുറേ ശിലായുഗ സാഹിത്യജീവികളുമുണ്ടല്ലോ)

ശത്രുക്കളെ സബാദിക്കാതെ കേരളം ഭരിച്ചവരെക്കാളും ജനം ഓര്‍ക്കുക സാധാരണക്കാരനുവേണ്ടി നല്ലത് ചെയ്യുവാന്‍ ശ്രമിച്ചു പരജയപ്പെട്ട
ഒരു മുഖ്യമന്ത്രിയെ ആയിരിക്കും

ഇനിവരുന്ന പിണറായി,കോടിയേരി,ഉമ്മന്‍,തൊമ്മന്‍,കുഞാലി,മാണിമാരില്‍ നിന്നും കേരളത്തിലെ ജനങള്‍ക്ക് ഏറെ പ്രതീക്ഷിക്കാമെന്നാണോ മുകുന്ദന്‍ ഉദ്ദെശിക്കുന്നത് ?

പ്രിയ സര്‍ഗ്ഗപ്രതിഭധനാ

മാര്ക്വസ് എന്നോരു വലിയ എഴുത്തുകാരനുണ്ട്.പിണറായിയുടെ അത്രത്തോളമില്ലെങ്കിലും കുറച്ചൊക്കെ കമ്മ്യൂണിസം സ്വന്തം രാജ്യത്ത് നടപ്പിലാക്കുന്ന ഫിദെല്‍ എന്നോരു ചങാതി അയായാള്‍ക്കുണ്ടത്രെ
എന്നിട്ടും അയളെപ്പറ്റി ഒരു കൊച്ചുപുസ്തകം പോലും എഴുതാതെ

ജനങള്‍ക്കുവേണ്ടി നിരന്തരം പൊരുതുകയും പരജയപ്പെടുകയും ചെയ്ത സീമോണ്‍ ബോളീവറെ കഥാപാത്രമാക്കി രചിച്ച The General in his Labyrinth
എന്ന പുസ്തകംവായിച്ചുകഴിഞ കുട്ടികള്‍ കേരളത്തിലുണ്ട് സാറേ.........
അവര്‍ക്കിഷ്ടം

ന്രുത്തം വെച്ച് ദളിതന്‍ടെ കഥപറഞു ദൈവത്തിന്‍ടെ വിക്രതിയായി മയ്യഴിപുഴയിലൂടെ പ്രവാസത്തിലെത്തുന്ന കേശവവിലാപങളല്ല


പഴന്‍ചനെങ്കിലും പോരുതിതോല്‍ക്കുന്ന ഈ എണ്‍പത്തിയന്‍ച്ചിന്‍ടെ ധീരതയാണ്

ത്യാഗം ചെയ്യുവാന്‍ രാജ്യമില്ലതെ പോയ ഈ സൈന്യാധിപനെയാണ്

5 comments:

a'hirvaham said...

മുകുന്ദന്‍റ്റെ സാഹിത്യം കാലഹരണപ്പെട്ടതു കൊണ്ടാണല്ലോ സാഹിത്യ അക്കാദമി പ്രസിഡേന്തി സ്ഥാനം ഇരന്നുവാങ്ങേണ്ടി വന്നത്. അക്കാദമിയിലെ ജീവനക്കാരും അവിടത്തെ നേരം പോക്കികളും വിളിക്കുന്ന അച്ചടിക്കാന്‍ കൊള്ളാത്ത വിളിപ്പേര് ഇയാളുടെ സ്വഭാവം മനസ്സിലാക്കാന്‍ മതി. സ്വന്തം തന്ത കാലഹരണപ്പെട്ടത് എന്നാണാവോ ഈ ആധുനികോത്തരന്‍ മനസ്സിലാക്കിയിട്ടുണ്ടാവുക. ജീവിതത്തിലെ നല്ല കാലം മുഴുവന്‍ സായിപ്പിന്‍റ്റെ ആസനം നക്കിക്കിട്ടിയതുകൊണ്ട് സുഖിച്ചുജീവിച്ച്, പെന്‍ഷനായപ്പോള്‍ ഫാരിസ് അബുബക്കര്‍മാര്‍ക്ക് കൂട്ടിക്കൊടുത്ത് ജീവിക്കുന്ന ഒരുത്തന്‍റ്റെ സര്‍ട്ടിഫിക്കറ്റ്; പതിനാലു വയസ്സുമുതലുള്ള പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ജനങ്ങള്‍ നെന്ചിലേറ്റിയ ചരിത്രമുള്ള വി. എസ്സിന്‌ ആവശ്യമില്ല.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മുകുന്ദന് വി.എസ്സ് കൊടുത്ത മറുപടി ധാരാളം.

അതിലധികം മുകുന്ദന്‍ അര്‍ഹിക്കുന്നില്ല.

നട്ടപിരാന്തന്‍ said...

കൊടു....കൈ...ഇത്ര മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക്

അക്ഷരതെറ്റുകള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക....

വിശാഖ് ശങ്കര്‍ said...

എക്സിസ്റ്റെന്‍ഷ്യല്‍ പൈങ്കിളി പടച്ച് കാലക്ഷേപം ചെയ്യുന്ന മുകുന്ദശ്രീമാന്‍ ഇത്രയെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കില്‍ പത്തിരുപത് വര്‍ഷം മുന്‍പേ മൂപര്‍ക്ക് മേല്‍പ്പറഞ്ഞ പട്ടം നല്‍കിയ മലയാളിക്ക് പുല്ലുവിലയെങ്കിലും കൊടുക്കുമോ സാഹിത്യ ലോകം...:)

joy mathew said...

ക്ഷമിക്കുക
മലയാളം റ്റൈപ്പ് പഠിച്ചു വരുന്നതെയുള്ളൂ
ഉടന്‍ തെറ്റുതിരുത്താം