Saturday, November 22, 2008

ഉണ്ണിക്രഷ്ണനെ പഠിക്കുന്ന രവി

പണ്ട് പണ്ട് കെ.പി.ഉണ്ണിക്രഷ്ണന്‍ എന്നൊരാള്‍ ഉണ്‍ടായിരുന്നുപോല്‍.
ഇപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍പോലും കിട്ടാത്ത അവസ്ഥയായി.
ഇതേ ഗതിതന്നെ വന്നുചേരാന്‍ യോഗമുള്ള മറ്റൊരാളെ ഇപ്പോള്‍ ദില്ലിയില്‍ കണാനുണ്ടത്രെ.

ആള്‍ മറ്റാരുമല്ല കമ്യൂണിസ്റ്റുകാര്‍ ഗര്‍ജ്ജിച്ചുണ്ടാക്കിയ വയലാര്‍ എന്ന പേരിനെ കമ്മ്യൂണിസ്റ്റ്കാരേക്കാള്‍നന്നായി മാര്‍ക്കറ്റ് ചെയ്ത രവിയുടെ കാര്യമാണ് പറഞുവരുന്നത്

മാത്രുഭൂമി ചീഫ് എഡിറ്ററായിരുന്ന കെ.പി.കേശവമേനോന്‍ വകയില്‍ ബന്ധുവായിരുന്ന,കാണാന്‍ സുന്ദരനും വടകരയിലെ പ്രമുഖ നായര്‍ തറവാട്ടുകാരനും വിശിഷ്യാ യൂത്ത് കോണ്‍ഗ്രസ്സുകാരനുമായിരുന്ന ഉണ്ണിക്രഷ്ണനെ ദില്ലിയിലേക്ക് പത്രത്തിന്‍റെ ലേഖകനായി അയക്കുന്നതോടെ വി.കെ.എന്‍ കഥകളിലെ പയ്യന്‍ കഥാപാത്രം പിറവികൊണ്‍ടത് സാഹിത്യചരിത്രം.

ഉണ്ണിയുടെ വളര്‍ച്ച പെട്ടന്നായിരുന്നു.

പ്രിയദര്‍ശിനിയുടെ വാത്സല്യവും കൂടിയായപ്പോള്‍ ഉണ്ണിയങ് പനപോലെ വളര്‍ന്നു.

ദില്ലിയിലെ അധികാരത്തിന്‍റെ ഇടനാഴികകളില്‍ പ്രധാന ദല്ലാളായി മാറിയ ഉണ്ണിയെയാണ് പിന്നീട് വടകരക്കാര്‍ കണ്ട്ത്.
ഉണ്ണിയോ പിന്നിട്സ്വന്തംമണ്ടലമായവടകരകണ്ടതേയില്ല.
ഏതൊരാള്‍ക്കും പറ്റുന്ന ഒരബദ്ധം പയ്യന്‍സിനും പറ്റി.കോണ്‍ഗ്രസ്സില്‍ ഒരു പിളര്‍പ്പുണ്‍ടായപ്പോള്‍ ഉണ്ണി അധികാരഭ്രമം മൂത്ത് മറുകണ്ടം ചാടി,ഇന്ദിരയെ മറന്നു.

ഇന്ദിരയല്ലെ മോള്‍ അവര്‍ ഉണ്ണിയെയും മറന്നു.താത്കലികമായ ഒരു വനവാസത്തിന് ശേഷം അധികാരത്തില്‍ ശക്തയായി തിരിച്ചുവന്ന ഇന്ദിര ഉണ്ണിയെ പിന്നെ നിലംതൊടീച്ചില്ല

ഉണ്ണിയേതാ മോന്‍.
കടത്തനാടന്‍ അഭ്യാസം പുറത്തെടുത്ത് പലവട്ടം പലകണ്ടം ചാടി ഒടുവില്‍ കാബിനറ്റ് മന്ത്രിവരെയെത്തി നമ്മുടെ ഉണ്ണി,പക്ഷെ ഒടുവിലത്തെ ചാട്ടത്തില്‍ പിഴച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ

.ലോകസഭാതിരഞെടുപ്പില്‍ വീണ്ടും വടകരക്കാര്‍ തന്നെ തുണക്കുമെന്ന് പ്രതീക്ഷിച്ച ഉണ്ണിക്രിഷ്ണനെ വടകരക്കാര്‍ കൈയ്യുംമെയ്യും മറന്ന് കെട്ടുകെട്ടിച്ചു.ഉണ്ണിക്ക് കെട്ടിവെച്ചകാശും പോയിക്കിട്ടി.

അന്ന് ദില്ലിയിലേക്ക് തിരിച്ചു വണ്ടികയറിയ ഉണ്ണി പിന്നെ ഇല്ലം (വടകര ) കണ്ടിട്ടില്ല.പിന്നീടാരും ഉണ്ണിയെയും കണ്ടിട്ടേയില്ല

ശിഷ്ടജീവിതത്തിനുള്ള കാശൊക്കെ ഉണ്ടാക്കികാണുമെങ്കിലും ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ത്തന്നെയായി മറ്റുപലരേയുംപോലെ ഉണ്ണിയും


ഉണ്ണിക്രിഷണന്‍റെ കഥ പറയുവാന്‍ കാരണം ഒരാള്‍കൂടി അതേ പാതയില്‍ സഞ്ചരിച്ചു തുടങിരിക്കുന്നു എന്നതിനാലാണ്,ആള്‍ മറ്റാരുമല്ല,നമ്മുടെ ഇപ്പോഴത്തെ പ്രവാസകാര്യമന്ത്രിതന്നെ.

ജനങള്‍ വോട്ടുനല്‍കിജയിപ്പിക്കാതെതന്നെ കേന്ദ്രമന്ത്രിയാകാം എന്നുള്ള സൌജന്യം അനുവദിക്കുന്ന നമ്മുടെ ഭരണഘടനയുടെ പിന്‍വാതില്‍ വഴിവന്നവരാണല്ലോ മന്‍മോഹന്‍ സിങും എ.കെ.ആന്‍റ്ണിയും അടക്കം ഒട്ടുമിക്കമഹാന്‍മാരും.വയലാറിന്‍റെ വരവും ഇങിനെത്തന്നെ.
വെറും പ്രവാസകാര്യത്തില്‍നിന്നും ഒരുപടികൂടി ചാടി അദ്ദേഹം കഴിഞ ആണവ അവിശ്വാസത്തില്‍ കേന്ദ്രത്തെ നിലനിറുത്താന്‍ നല്ല അഭ്യാസം കാഴ്ച്ചവെച്ചു,
ദില്ലി രാഷ്ട്രീയത്തില്‍ ആന്‍റണിയെക്കാള്‍ താനാണ്
കേമന്‍എന്നു ടെലിവിഷന്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തി.

എന്നാല്‍ താന്‍കൈകാര്യംചെയ്യുന്ന വകുപ്പ് കക്ഷത്തിലൊതുക്കി ഒരു സംവാദത്തിനായി ദുബായില്‍ എത്തിയത് കുട്ടിച്ചോറായി എന്നുവേണം പറയാന്‍.

മലബാര്‍ പ്രവാസി ദിവസ് ആണ്‍ വേദി
തങളുടെ പ്രശ്നങള്‍ പലതും അവതരിപ്പിച്ച് തങള്‍ തിരഞ്ഞെടുത്തതല്ലാത്ത(അടിച്ചേല്‍പ്പിച്ച എന്നതായിരിക്കും കൂടുതല്‍ ശരി)മന്ത്രിയില്‍ നിന്നും മറുപടി കേള്‍ക്കാനിരിക്കുന്ന പ്രവാസി സദസ്സിന്നു മുന്നില്‍ അലഷ്യനായിരുന്ന മന്ത്രിയടക്കമുള്ളവരോട് മുഖാമുഖം പരിപാടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങള്‍ ക്രോഡീകരിച്ചതു വിശദീകരിക്കുന്ന യുവ മാധ്യമപ്രവര്‍ത്തകന്‍ താങ്കള്‍ കൂടി കേള്‍ക്കുവാനാണ്,താന്‍ പറയുന്നതെന്നും അതിനാല്‍ശ്രദ്ധ വേണമെന്നും പറഞതോടെ
ജനം കയ്യടിക്കുകയും വയലാര്‍ ഗര്‍ജ്ജിക്കുകയും ചെയ്തത് ഒന്നാംഘട്ടം

പ്രവാസികള്‍ ഉയര്‍ത്തിയ പലപ്രശ്നങളോടും മറ്റേതൊരു മന്ത്രിയേയും പോലെ ഒഴിഞുമാറിയും തഴഞുമുന്നേറിയും രവി തടിരക്ഷിച്ചു.എന്നാല്‍ ചതിക്കുഴി മറ്റൊന്നായിരുന്നു.

മുപ്പതു വയസ്സ് കഴിഞ്ഞ സത്രീകള്‍ ഗള്‍ഫിലേക്ക് വരുന്നത് തടഞ്ഞുകൊണ്ട് താന്‍ ഉണ്‍ടാക്കിയ നിയമം മഹത്തരമാണെന്ന് പറത്തതിനെ സദസ്സിലിരുന്ന
രാജ്യസഭാംഗം പി.വി.അബ്ദുള്‍വഹാബ് എതിര്‍ത്തു. ഇന്‍ധ്യയില്‍നിന്നും വരുന്ന സത്രീകള്‍ എല്ലാവരും ലൈംഗികതൊഴിലിനാണ് വരുന്നതെന്ന
പ്രവാസി മന്ത്രിയുടെ കണ്‍ടെത്തല്‍ ശരിയല്ലെന്ന് വഹാബും സദസ്സും
ശബ്ദമുയര്‍ത്തി.തൊഴിലില്ലാത്ത ഇന്‍ധ്യയിലെ അഭ്യസ്തവിദ്യരായ സത്രീകള്‍ക്ക് തൊഴിലന്വേഷിച്ച് ഗള്‍ഫില്‍ വരുവാനോ ഇവിടെയുള്ളവര്‍ക്ക് തങളുടെ ബന്ധുമിത്രാദികളെ കൊണ്ടുവരുന്നതിനോ പുതിയ നിയമം തടസ്സമാവുന്നു എന്ന വാദമൊന്നും പ്രവാസകാര്യന്‍റെ ചെവില്‍കയറിയില്ല.ഇന്‍ധ്യയില്‍ നിന്നുംവരുന്ന സത്രീകള്‍ എല്ലാംതന്നെ ലൈംഗികതൊഴിലിന് വരുന്നുവെന്ന വകതിരിവില്ലായ്മയുടെ നിറവില്‍ മന്ത്രി വ്രുജ്ജിംഭിച്ചുനിന്നു.

സ്വന്തം മുന്നണിയിലെതന്നെ (തന്നെപ്പോലെ ജനങളാല്‍ തിരഞെടുക്കപ്പെടാതെ രാജ്യസഭയിലെത്തിയ-ഒരേ തൂവല്‍ പക്ഷിയായ)
വഹാബ് തനിക്കെതിരെ നിന്നതും സദസ്സ് അത് ഏറ്റുപിടിച്ചതും വയലാറിന്‍റെ ഗര്‍ജനത്തെ,തല്‍കാലത്തേക്കെങ്കിലും കടിഞ്ഞാണിടാന്‍ പോന്നതയിരുന്നു.

പ്രവാസികളുടെ പ്രശ്നങള്‍ മനസ്സിലാക്കുന്ന ഒരാളായിരിക്കരുത് പ്രവാസകാര്യമന്ത്രി എന്നു തീര്‍ച്ചയുള്ളത് കൊണ്‍ടാണ്,രവിയെത്തന്നെ
സോണിയ ഈ പണി ഏല്‍പ്പിച്ചത് എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?
കരഞ്ഞുകാലു പിടിച്ചപ്പോള്‍ ലീഗിന് കിട്ടിയ ഒരേയോരു മന്ത്രിപ്പണി പാര്‍ട്ടിയിലെ മൂത്താപ്പ കൈക്കലാക്കുകയും ചെയ്തു.ഹാജിമാരെ കഴിയുന്നത്ര കയറ്റിവിട്ടാലേ
വിദേശ വകുപ്പിലിരുന്നതിന്‍റെ പുണ്യം കിട്ടൂ എന്ന് മൂത്താപ്പയെ ആരും പഠിപ്പിക്കേണ്ടതില്ല.

തെരഞെടുപ്പിന്, ഇനി അധിക സമയം ഇല്ല.
ഇടത്പക്ഷം കൈവിട്ട കോണ്‍ഗ്രസ്സിന്‍റെ കര്യം കട്ടപ്പൊകയാകാനാണ് സാധ്യത.കേവലഭൂരിപക്ഷം ലഭിക്കാത്ത ഇരുമുന്നണികള്‍ക്കും ഇടയില്‍ ഇടനിലക്കാരനായി ഒന്നുരണ്ടു വര്‍ഷം
തള്ളിനീക്കാം,ചിലവും ഒത്തുപോവും അല്ലാതെ ഉണ്ണിക്രഷ്ണന്‍ ചെയ്തപോലെ സ്വന്തം മന്ധലത്തില്‍ പോയി മത്സരിക്കാന്‍ നിന്നാല്‍ ജനം ഗര്‍ജ്ജിക്കും.മാത്രവുമല്ല അവിടെ ഇടതുപക്ഷക്കാരനുപോലും സ്വീകാര്യനായ സുധീരനുമുണ്ട്,

വിവരമറിയും.പറഞ്ഞേക്കാം!

അതിനാല്‍ മുപ്പത് കഴിഞ പെണ്ണുങളുടെ കാര്യം അവിടെ നില്‍ക്കട്ടെ,റിക്രൂട്ടിങ് ഏജന്‍റന്‍മാര്‍ പടിക്കുപുറത്ത് പാത്തുംപതുങിയും നില്‍പ്പുണ്ട്,അവരെ രക്ഷിക്കാനുള്ള എന്തോ വകുപ്പ് താങ്കളുടെ പക്കലുണ്ടത്രെ,ഭാവിയില്‍ ഉണ്ണിക്രഷ്ണന്‍റെ ഗതി വരാതിരിക്കണമെങ്കില്‍
റിക്രൂട്ടിങ് ഏജന്‍റ്മാരെ അകത്തേക്ക് കയറ്റിവിടൂ സാര്‍



നമ്മുടെ രാജ്യം ഗതിപിടിക്കാത്ത കാലത്തോളം തൊഴിലന്വേഷകരായ
ആണും പെണ്ണും രാജ്യം വിട്ട് പോയ്കൊണ്ടേയിരിക്കും;റിക്രൂട്ടിങ് ഏജന്‍റമാര്‍ വഴി തന്നെ
അതിനാല്‍ ഞങളുടെ വായില്‍ കല്ലിട്ടാലും
അവരുടെ വായില്‍ മണ്ണിടരുതേ സാര്‍

3 comments:

ബീരാന്‍ said...

നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഒരു തകരാറാണ് ഈ പിന്‍ വാതില്‍ മന്ത്രിമാര്‍. ജനങ്ങള്‍ തെരെഞ്ഞെടുക്കാത്ത ജനപ്രധിനിതികള്‍ !! ഒരു തരം ജീപ്പിന്റെ ബസ്റ്റാന്റ് ...

ഹാജിമാരെ കയറ്റി അയച്ചതുകൊണ്ടേ കാര്യമൂള്ളൂ സാര്‍ അവര്‍ തിരിച്ച് വന്നാല്‍ വോട്ടുകിട്ടും. പ്രവാസിപരിഷകളേ സഹായിച്ചാല്‍ വോട്ട് കിട്ടില്ലലോ. നാട് അവര്‍ക്കൊരു വീക്ക് നെസ്സ് ആയത് കൊണ്ട് കാര്യങ്ങള്‍ എല്ലാം മുറക്ക് നടന്നോളും.

കാസിം തങ്ങള്‍ said...

പ്രവാസികളുടെ പേര് പറഞ്ഞ് വകുപ്പ് മന്ത്രിമാര്‍ക്ക് ഒരുപാട് വിദേശയാത്രകള്‍ക്കുള്ള അവസരം ലഭിക്കുന്നു. അതല്ലാതെ ‘കാര്യമായ‘ എന്തെങ്കിലും ഈ സമൂഹത്തിന് നേടിത്തരാന്‍ ഇവര്‍ക്കൊക്കെ സാധിച്ചുവോ?

Joy Mathew said...

ബീരാന്‍റെ പ്രയോഗം പെരുത്ത് ജോര്‍......ജീപ്പിന്‍റെ ബസ്സ്റ്റാന്‍റ്