വാര്‍ത്തകള്‍ വായിക്കുന്നത് കെ .കെ
കെ.കെ.എന്ന പേരില്‍ വാര്‍ത്തവായിക്കുന്ന ക്രിഷ്ണകുമാറിനെപറ്റി ഞാനെങ്കിലുംഎഴുതിയില്ലെങ്കില്‍ അയാള്‍ക്ക് വല്ലതും സംഭവിച്ചാല്‍ അത് ചരിത്രം രേഖപ്പെടുത്തതെ പോകും(രേഖപ്പെടുത്തിയിട്ടും വലിയ കാര്യമോന്നുമില്ലെന്നത് വേറെ കാര്യം).
സംഗതി കൊല്ലത്ത് കാരന്റെ ശ്രദ്ധയില്‍ പെടാതിരുന്നാല്‍ കെ.കെ. ഇനിയും വാര്‍ത്തകള്‍ വായിക്കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും ഒന്നുകിട്ടിയപ്പോള്‍ ആരാണെന്ന് നോക്കാതെ തിരിച്ചൊന്നുകൊടുക്കാന്‍
കൊല്ലത്ത് കാരനെ ആരെങ്കിലും പഠിപ്പിക്കണോ? പോരാത്തതിന് കൂട്ടിന് കേരളംകാണുവാനെത്തിയ ബ്രിട്ടീഷ് സീലടിച്ച ഈജിപ്റ്റുകാരനും.തല്ലിയത് സാദാ തൂപ്പുകാരനെയാണെന്നാണ്‍ മഠത്തില്‍ കാരണവര്‍ ധരിച്ചത്.
നമ്മുടെ പോലീസ്കാരന്റെയും സി.എം.എഫ് കാരന്റെയും തൂപ്പുകാരന്റേയും കുപ്പായം കണ്ടാല്‍ എങിനെ തിരിച്ചറിയും?
കാക്കി കണ്ടാല്‍ കൈതരിക്കുന്നവര്‍ക്ക്എല്ലാം കണക്കുതന്നെ.
കരണക്കുറ്റിതന്നെ പ്രമാണം
എല്ലാത്തിനുമപ്പുറം ഈ വര്‍ഷത്തെ മികച്ച നടന് മന്ത്രിപുത്രന് സര്‍വ്വ സന്നാഹങളുമായി
പുറത്ത് കാത്തുനില്ക്കുന്നുമുണ്ട്
ചുമ്മാ ഒന്ന് അറസ്റ്റ് ചെയ്ത് നോക്കട്ടെ പുഷ്പംപോലെപുറ്ത്തിറങിവരാനുള്ള വകുപ്പുമായി നമ്മുടെ സ്വന്തം പോലീസും തയ്യാര്‍
പറഞ്ഞു പറഞ്ഞു കാട് കയറി.
കെ.കെ.എന്ന എന്റെ സുഹ്രത്ത് ഇന്ന് അയാളുടെ റേഡിയോയില്‍ ഒരു കാച്ചു കാച്ചി.സംഗതി കൊല്ലത്ത് കാരുടെ കരണക്കുറ്റിക്കിട്ടാണ് കൊണ്ടത് എന്ന് മാത്രം.
കൊല്ലത്ത്കാര് ഇത്രമാത്രം അധപ്പതിച്ചോ?
ഇന്നത്തെ ദുബായി മല്ലുപത്രങളില്‍ എല്ലാംതന്നെ ഫൊട്ടോയടക്കം വന്നവാര്‍ത്ത അതീവരസകരമായിരുന്നു.
മഠത്തില്‍രഘുവിന് വേണ്ടീ ഞങള്‍ ചാകാന്‍തയ്യാറാണേ എന്ന് പറഞ്ഞു കൊല്ലം പ്രവാസിസംഘടന പത്രസമ്മേളനം നടത്തുന്നു.മരിച്ചുപോയ ബിസ്ക്കറ്റ് രാജാവ് രാജന്‍പിള്ളയോടാണ് രഘുവിനെ ഉപമിച്ചിരിക്കുന്നത്.
അത് മോശമായിപോയി.ബിസ്ക്കറ്റെവിടെ കള്ളെവിടെ?(സത്യത്തില്‍ ഞാന്‍ കള്ളിന്റെ കൂടെയാണെങ്കിലും).
എന്തായായാലും കൊല്ലം പ്രാവാസികള്‍ ഒന്നടങ്കം ഒളിവില്‍പോയ തങളുടെ മഠാധിപതിയെ വിശുദ്ധനായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇദ്ദേഹം അച്ചായനോ മറ്റോ ആയിരുന്നെങ്കില്‍ പോപ്പിന്റടുത്ത് നമ്മുടെ മാണിസാറിന്റെ കത്തുമായി പറഞ്ഞയച്ചിരുന്നെങ്കില്‍ വിശുദ്ധനായി വാഴ്ത്തപെട്ട്,കിട്ടിയേനേ !
കൊല്ലത്തുകാരുടെ സൊളിഡാരിറ്റി നാലുകോളം വാര്‍ത്തയാക്കി വിളംബിയ പത്രക്കാര്‍ക്കാണ്
ശരിക്കുംസല്യൂട്ട് കൊടുക്കേണ്ടത്,
ജീവകാരുണ്യകനും സര്‍വ്വതാകൊല്ലം പ്രവാസിയുമായ നമ്മുടെ നായകന് എവിടെ എന്ന് പത്രസമ്മേളനം നടത്തിയവര്‍ക്കറിയല്ലത്രെ,ബിനീഷ് കൊടിയേരിക്ക് പോലും അറിയാത്ത ആ സത്യം ഇവര്‍ക്കറിയില്ലല്ലോ ദൈവമെ,ഇവരോട് ക്ഷമിക്കെണമേ.
പക്ഷെ വാര്‍ത്ത വായിക്കുംബോള്‍ കെ,കെ.സൂക്ഷിക്കുക,താങ്കള്‍ നോവിച്ചത് നിരപരാധിയായ രഘുച്ചേട്ടനെയല്ല.പിന്നെയോ ഒരു പതമശ്രീ വരെ ഒപ്പിച്ചുകൊടുക്കാന്‍ പോന്ന ദുബായിലെ മഹാമാധ്യമപ്പടയെയാണ്. ഒടുക്കംകോടിയേരി പോയിട്ട് ഒരു കൊടിച്ചിപോലും താങ്കളെ ഇക്കാര്യത്തില്‍ സഹായിക്കാനുണ്ടാവില്ല. പറഞേക്കാം
Monday, February 16, 2009
Friday, February 13, 2009
വരവായി വാനരക്കാലം

ഇനി ശ്രീരാമസേനയുടെ വിളയാട്ടമായി.
സാക്ഷാല്‍ ശ്രീരാമചന്ദ്രന് പോലും തന്റെ വാനരസേനയോളം ഇത്ര മുരടനാകുമെന്ന് തോന്നുന്നില്ല.ബാഗളൂരിലെ പെണ്പിള്ളേര് ദാഹിച്ചുവലഞ്ഞ് ഒരു ബീറടിക്കാന്‍ പബ്ബില്‍ കയറിയതിനാണ്,പബ്ലിക്കായി അടിയും തൊഴിയും വാനരസേനയില്‍നിന്നും ഏറ്റുവാങേണ്ടി വന്നത്.
പ്രശ്നം ലൈവായി ടെലിവിഷനില്‍ കണ്ട്പ്പോള്‍ ഉള്ളിന്റെയുള്ളില്‍ നാം മലയാളികള്‍ എല്ലായ്പൊഴുമെന്നപോലെ നാം നമ്മുടെ സദാചാര ചിരിചിരിച്ചു,ആരും സഹതപിക്കാനോ ഒന്ന് മൂക്കത്ത് വിരല്‍ വെക്കാനോ മിനക്കെട്ടില്ല.അതാണ് നമ്മള്.!
ശ്രീരാമസേന അതോടെ പോപ്പുലറായി.സംഗതി ബാംഗ്ലൂരിലാണല്ലോ നമുക്ക് അതില്‍ കാര്യമെന്ത് എന്ന മട്ടിലിരിക്കുബോഴാണ്,മംഗലാപുരത്ത് കുഞ്ഞബു എം.എല്‍.എ യുടെ മകളെയും കൂടെ യാത്രചെയ്ത മുസ്ലിം യുവാവിനെയും ശ്രീരാമസേന വളഞ്ഞിട്ട് പിടിച്ചത്.കാര്യം പറയണമല്ലോബി.ജെ.പി.ആദ്യമേതന്നെ ഞങള്‍ക്കിതില്‍ പങ്കില്ലെന്ന് പറഞ്ഞു തടിരക്ഷപ്പെടുത്തി.എന്നാല്‍ രായ്ക്ക് രാമാനം ചാനല്‍തോറും തൊട്ടതിനും പിടിച്ചതിനും കുരക്കുന്ന ഒരു ചെന്നിത്തലയോ കുഞാലികുട്ടിയോ മദനിയോ മുനീറൊ പണിക്കരോ മാണിയോ സാക്ഷാല്‍ വെള്ളാപ്പള്ളിയോ ക-മ എന്ന് മിണ്ടാത്തിടത്ത്
അരയും തലയും മുറുക്കിയെത്തിയത് ഡി വൈ.എഫ്.ഐ കാര്‍. ഇക്കാര്യത്തില്‍ ഞാനും അവരോടൊപ്പം ചേരാന്‍ തന്നെയാണ് തീരുമാനം.
കാര്യം രാഷ്ട്രീയമായി അവരോട് വിയോജിക്കുബോള്‍തന്നെ ശരിയായ കാര്യംചെയ്യുബോള്‍ ശരിയെന്നുതന്നെ പറയണ്ടേ.(പക്ഷെ കുഞബ്വെട്ടന്റെ മകളുടെ കാര്യത്തിലെടുത്ത ശുഷകാന്തി മറ്റുള്ളവരുടെ കാര്യത്തിലും കാണിക്കണേ.)

ഒരാണും പെണ്ണും സംസാരിച്ചലോ ഒരുമിച്ചു യാത്രചെയ്താലോ ആകാശം ഇടിഞ്ഞുവീഴുമെന്നു കരുതുന്ന സദാചാര രോഗികളുടെയും അസഹിഷ്ണുക്കളുടെയും പ്രാക്രുതഭൂമിയായിമാറി നമ്മുടെ നാട്.
എന്നിട്ടും സംസ്കാരത്തിന്റെയും സഹിഷ്ണ്തയുടേയും പൊങച്ചം എഴുന്നള്ളിക്കുന്നതില്‍ യാതോരു കുറവുമില്ലതാനും. ജനസംഖ്യയേക്കാള്‍ നമുക്കധികമുള്ള സാംസ്കാരിക നായകന്മാരാണെങ്കില് മന്ദബുദ്ധികളിച്ച് മറ്റൊരു കരങുവേഷത്തില്‍ അരങുതകര്‍ക്കുന്നു
ഇത്തവണത്തെ വാലന്റ്റൈന് ആഘോഷങള് ബാഗളൂരിലെങ്കിലും കുളത്തിലാകുമെന്ന് തീര്‍ച്ചയായി.അല്ലെങ്കില്‍ത്തന്നെ എന്ത് വാലന്റ്റൈന് ? (വാല് എന്റയോ നിന്റേയോ എന്നതല്ല പ്രശ്നം)

പ്രണയത്തിന് അങിനെ ഒരു പ്രത്യേകദിവസം വേണോ?ഇത്തരം ആഘൊഷങളൊക്കെതന്നെ കച്ചവടക്കാരുടെ കചവടതന്ത്രമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാവും.ഇതിന്റെ പേരില്‍ മാര്‍ക്കറ്റിലെത്തുന്നആഭരണങള്‍.ആശംസാകാര്‍ഡുകള്‍,വസ്ത്രങള്‍,തൊപ്പികള്‍,തൂവാലകള്‍,മോബൈല്‍ സന്ദേശങള്,ഇ-മെയിലുകള്‍,സിനിമകള്‍,ആല്‍ബങള്‍, പത്ര-ചാനല്‍ സപ്ലിമെന്റുകള്‍ തുടങി മനുഷ്യനെ മൊയന്താക്കുന്ന എല്ലാ തരികിടകളും മാര്‍ക്കറ്റ് കീഴടക്കും.
വാലന്റ്റൈന് ദിവസം മാത്രമല്ല,
മദര്‍ ഡേ(പെറ്റമ്മയെ ഓര്‍ക്കാന്‍ ഒരു ദിനം)ഫാതേഴ്സ് ഡേ(ജനിപ്പിച്ച തന്തയെ ഓര്‍ക്കാന്‍)ചില്‍ഡ്രന്‍സ് ഡേ(ഉണ്ടാക്കിയ പിള്ളെരെ ഓര്‍ക്കാന്‍)..............മാന്യ വായനക്കാരന് ലിസ്റ്റ് പൂര്‍ണ്ണമാക്കാവുന്നതാണ്.
മേല്പറഞ്ഞ ലിസ്റ്റിനോടോപ്പം ചേര്‍ക്കേണ്ടതാണ്,നമ്മുടെ മറ്റ് ആഘോഷങളും-
നിത്യജീവിതത്തിന്റെ പൊറുതികേടുകളില്‍നിന്നും ആഘൊഷത്തിനായി ഒരു ദിവസം നല്ലത് തന്നെ.പക്ഷെ കച്ചോടക്കാരന്റെ ഇരയാവുക അഥവാ കീശ കാലിയാക്കുക അല്ലെങ്കില്‍ കടക്കാരനാകുക എന്നതാണ് ആത്യന്തികമായ സത്യം.
പറഞ്ഞുവന്നത്.,ആണ്-പെണ് സൌഹ്രദങള്‍ക്കിനി ശ്രീരാമ്സേനയുടെ സര്‍ട്ടിഫിക്കറ്റ് വേണം
എന്നിടത്ത് കാര്യങള് എത്തിയിരിക്കുന്നു എന്നതാണ്.

അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.പഴയ കാലത്തെതില്‍നിന്നുംഏറെ മുന്നിലാണ് പ്രായോഗമതികളായ
പുതിയ കാലത്തെ കുട്ടികള്‍
കാലം എത്രമാറി? മനുഷ്യന് കുരങനില്‍നിന്നും വളര്‍ച്ചനേടി മനുഷ്യനായി എന്ന് മതമേലദ്ധ്യക്ഷന്മാര് സമ്മതിച്ചുതരില്ലെങ്കിലും( സമ്മതിച്ചാല്‍ പിന്നെ അവരുടെ കഞ്ഞികുടി മുട്ടിയത് തന്നെ) പറയുന്നത് സത്യമാണെന്നാണ്,ശ്രീരാമസേനയുടെ കടന്നുവരവോടെ വ്യക്തമാകുന്നത്.
ശ്രീരാമന്റെ സേന കുരങന്‍മാരായിരുന്നല്ലോ.ശരിക്കും ശ്രീരാമസേനക്കാര്‍ ചെയ്യേണ്ടത് കാട്ടില്‍നിന്നും വിശപ്പടക്കാന്‍ ഒന്നുംകിട്ടാതെ റോഡരികില്‍ ഭിക്ഷയാചിച്ചിരിക്കുന്ന തങളുടെ പ്രിയ സഖാക്കള്‍ക്ക് വിശപ്പടക്കാന്‍ എന്തെങ്കിലും ചെയ്യുകയാണ്.(വയനാട് ഭാഗത്തേക്ക് ഒരു യാത്രനടത്തിയാല്‍ ഇത് ബോദ്ധ്യാകും) അല്ലാതെ ഒരുമിച്ചൊരു ആണും പെണ്ണും യാത്രചെയ്യുന്നിടത്ത് പൂമാലയുമായി പിന്തുടരുകയല്ല വേണ്ടത്.
ശ്രീരാമസേനയുടെ പുതിയ പരിപാടി ഏറെ രസകരമാണത്രെ.നടന്നുപോകുന്ന ഒരാണിനേയും പെണ്ണിനേയും കണ്ടാല്‍ അവരെ ഓടിച്ചിട്ട് പിടിക്കുകയും ബലമായി പിടിച്ച് തങളോടൊപ്പമുള്ള
പൂജാരിയെക്കൊണ്ട് പൂമാല അണിയിക്കുകയും ഇരുവരും വിവാഹിതരായെന്ന് വിളംബരം നടത്തുകയുമാണത്രെ.(ശ്രീരാമസേനയുടെ കയ്യിലെ പൂമാല ചെറിയോരു മാറ്റം വരുത്തിയാല്‍ പഴയ ഒരു ഉപമയെ ന്യായീകരിക്കലാകുമെന്നത് എത്ര രസകരം!)
പ്രേമിക്കുന്നവരും അല്ലാത്തവരുമായവരേ
മനോരോഗികളായ ഈ വാനരന്മാരെ നമ്മുടെ കേരളത്തില്‍നെന്നെങ്കിലും ആട്ടിയകറ്റാന്‍ തത്കാലത്തേക്കെങ്കിലും (ഇക്കാര്യത്തില്‍)ഡി.എഫ്.ഐ.ക്കാരോടൊപ്പം ചേരാം.
ഇക്കാര്യത്തില്‍ നിങള്‍ക്കെന്ത് പറയാനുണ്ട്?.

(വാനര)വാല്‍കഷണം:
സ്വന്തം സഹോദരിയുമായി നിരത്തിലിറങിനടക്കണമെങ്കില്‍ അത് തെളിയിക്കുന്നതിന്നുള്ള സര്‍ട്ടിഫിക്കറ്റുകൂടി കരുതേണ്ടിവരുമെന്നു സാരം(ശ്രീരാമസേനാ കമാണ്ടര്‍ അറ്റസ്റ്റ് ചെയ്തത്)
സ്വന്തം സഹോദരിയുമായി നിരത്തിലിറങിനടക്കണമെങ്കില്‍ അത് തെളിയിക്കുന്നതിന്നുള്ള സര്‍ട്ടിഫിക്കറ്റുകൂടി കരുതേണ്ടിവരുമെന്നു സാരം(ശ്രീരാമസേനാ കമാണ്ടര്‍ അറ്റസ്റ്റ് ചെയ്തത്)
Thursday, February 05, 2009
വി എസ്.ന്ന് ചെയ്യാവുന്നത് ...............

വി എസ്.ന്ന് ചെയ്യാവുന്നത് തിരുവന്തപുരത്ത് നിന്നും കാസറഗോട്ടേക്ക് ഒരു കേരളായാത്ര നടത്തുകയാൺ.
വെറുതെ ദില്ലിക്കും തിരിച്ചും പി ബി മീറ്റിംഗുകൾക്ക് പോയി വണ്ടിക്കൂലി കളയേണ്ടതില്ല.അത് ജവഹർ ലാൽ യൂനിവേഴ്സിറ്റിയിൽ നിന്നും വന്ന ചുള്ളന്മാർക്ക് കുടംബസമേതം ജോലിയും ഉല്ലാസവുമായി കഴിയാനുള്ള ഇടം.പേരിന്ന് ഒന്നോ രണ്ടോ രാമചന്ദ്രൻ പിള്ളമാരും കണ്ടേക്കാം(ഏതെങ്കിലും പത്രക്കാരനെ പിടിച്ച് എസ്.ആർ.പി എന്നോ മറ്റോ ഒരു ചുരുക്കപേരുമുണ്ടാക്കിയാൽ സംഗതി ഉഷാർ.പ്രത്യെകിച്ച് സമരപാരബര്യമോ ഒന്നും പിന്നെ ആരും അന്വേഷിക്കില്ല.)
പറയാൻ വന്നത് വി.എസ് .നടത്തേണ്ടുന്ന യാത്രയെപ്പറ്റിയാണല്ലോ.
പറയാൻ വന്നത് വി.എസ് .നടത്തേണ്ടുന്ന യാത്രയെപ്പറ്റിയാണല്ലോ.
അഴിമതിക്ക് കൂട്ട്നിൽകാത്തതിന്റെ പേരിൽ പടിയിറങ്ങേണ്ടിവരുന്ന ഒരു മുഖ്യമന്ത്രി നയിക്കുന്ന ഒരു പടയോട്ടം മനസ്സിൽ കാണുക.പലഘട്ടങ്ങളീലായി പാർട്ടിചവച്ചുതള്ളിയ ആയിരങ്ങൾ.
ഇനിയെങ്കിലും നമ്മുടെ നാട് ഗതിപിടിക്കണേ എന്നാഗ്രഹിക്കുന്ന രാഷ്ട്രീയത്തിനപ്പുറം മൂല്യങ്ങൾക്ക് സ്ഥാനം നൽകുന്ന സാധാരണക്കാർ.
അവർ കേരളത്തിലെ ഏത് രാഷ്ട്രീയപാർട്ടികളേക്കാളും അധികമേ വരൂ.
ധാർമ്മികതയോ മൂല്യങ്ങളൊ ഒട്ടുമില്ലെന്നറിഞ്ഞിട്ടും ഏതെങ്കിലുമൊക്കെ രാഷ്ട്രീയപാർട്ടിയിൽ അഭയം പ്രാപിച്ചവര്‍ . ഇവരെല്ലാം കാത്തിരിക്കുന്നത് നാടിന്നേറ്റമുറിവുകൾ തുന്നിക്കെട്ടുവാൻ കെല്‍പ്പുള്ള് ഒരു തയ്യല്‍ക്കാരനെത്തന്നെയാണ്‍.
പിണറായി നയിക്കുന്ന നവകേരളായാത്രയുടെ വർണ്ണപ്പൊലിമ
നോക്കുക.എ.കെ.ജി മുൻപ് നടത്തിയ പട്ടിണിജാഥയെക്കുറിച്ച് അന്വേഷിക്കുക(ഗാന്ധിജിയുടെ ദണ്ടിയാത്ര തൽക്കാലം ഒഴിവാക്കാം)സൂപ്പർ സ്റ്റാർ സിനിമകളെ വെല്ലുന്നബഹുവർണ്ണ പോസ്റ്ററുകൾ- കുട്ടികൾക്ക് തമാശിക്കാൻ പാകത്തില്‍ ചുകപ്പന്‍ പടയുടെ അകബടി( ടെലിവിഷൻ വന്നതോടെ സൈനികപരേഡുകൾ കണ്ട് കണ്ട് രാഷ്ട്രീയപാർട്ടികളുടെ ഇത്തരം കോപ്രായങ്ങൾ കാണുന്നവരിലുണ്ടാക്കുന്ന തമാശ പറഞ്ഞാൽ തീരില്ല)
അതിന്നകബടിയായി മരണ്‍ഘോഷയാത്രയിലെന്നപൊലെ ബാൻഡ് സംഗീതം.

അതിന്നകബടിയായി മരണ്‍ഘോഷയാത്രയിലെന്നപൊലെ ബാൻഡ് സംഗീതം.
പിറകെ വാഹനവ്യൂഹം....... അലങ്കരിച്ച സൊയബൻ കാറുകള്‍
കെട്ടിപ്പൊക്കിയ വേദിയും പ്രസംഗിക്കാൻ പാർട്ടി യിലെ വ്രദ്ധവിപ്ലവകാരികളും. കേള്‍ക്കാനോ പരശ്ശതം വിപ്ലവകാരികളും. പട്ടേലര് നയിക്കുന്ന തൊമ്മികളുടെ യാത്ര തലസ്ഥാനം പിടിച്ചെടുക്കാൻ വരികയായി.(സക്കറിയയോട് കടപ്പാട്)
അതുകൊണ്ടാൺ തലസ്ഥാനത്ത് നിന്നും കേരളജനതയുടെ ഹ്രദയത്തിലേക്ക് വി.എസ്. യാത്രചെയ്യേണ്ടസമയമായി എന്ന് പറയുന്നത്.
മുഖ്യമന്ത്രിയുടെ അധികാരം എന്താണെന്ന് കേരളജനതയെ ഒരു മൂന്നാർ വെടിപ്പാക്കൽ കൊണ്ട് തെളിയിച്ചുകൊടുത്ത വി.എസ്.

,മൂന്നാർ എന്ന പ്രതീകാത്മ യത്നത്തിലൂടെ സ്വന്തം പാർട്ടിക്കാരും മുന്നണിയിലെ സഹമന്ത്രിമാരും ഏത് ചേരിയിൽ നിൽക്കുന്നുവേന്നത് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുത്തു.അടിസ്ഥാന വർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന സുരേഷ്കുമാറിനേയും അഴിമതിയുടെ കറപുരളാത്ത മറ്റ് ഉദ്യോഗസ്ഥരേയുംഭൂമികയ്യേറ്റക്കാരും അതിനെ അനുകൂലിക്കുന്നസ്വന്തം പാർട്ടിക്കാരും എങ്ങനെയാൺ കൈകാര്യം ചെയ്തതെന്ന് പകൽപോലെ വ്യക്തം.അതുകൊണ്ടുകൂടിയാൺ വി.എസ്.നയിക്കേണ്ട പുതിയ യാത്ര പ്രസക്തമാകുന്നത്.ജീവിതത്തിൻ സിംഹഭാഗവും സമർപ്പിക്കപ്പെട്ട പാർട്ടിയോട് വിടപറയുക എളുപ്പമല്ലെങ്കിലും കേരളജനതയുടെ ഇപ്പോഴും അണയാത്ത നീതിബോധത്തിൽ കൊളുത്തിവെക്കാൻ പോന്ന ഒരു തരിവെളിച്ചം അവശേഷിപ്പിക്കാൻ തനിക്ക് കഴിഞ്ഞെന്ന് തിരിഞ്ഞ്നോക്കുബോൾ വി.എസ്.ന്ന് സമാധാനിക്കാം-
അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ കോൺഗ്രസ്സിൽ പോലും വി.എം.സുധീരനെപ്പോലെയുള്ളവർക്ക് പൊരുതിനിൽക്കുവാൻ ഇടം ലഭിക്കുന്നു എന്ന് മനസ്സിലാക്കുബോഴാൺ നമ്മുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണ്ണതയുടെ മുഖം വ്യക്തമാകൂ.
ഒറ്റക്കും തെറ്റക്കുമായി കേരളത്തിലും പുറത്തും നമ്മുടെ നാട് ഗതിപിടിക്കണേ എന്ന് ആത്മാർതമായി ആഗ്രഹിക്കുകയും അതിന്നായി പ്രബുദ്ധമായ് നിലകൊള്ളുകയും ചെയ്യുന്ന നിരവധി വുക്തികളും സംഘടനകളും കാത്തിരിക്കുന്നത് ഇത്തരമൊരു തിരിഞ്ഞുനടത്ത്ത്തെയാൺ.

അത് ചരിത്രത്തിലേക്കുള്ള മുൻ നടത്തമായി വരുംതലമുറയെങ്കിലും തിരിച്ചറിയും
Subscribe to:
Posts (Atom)