Friday, February 13, 2009

വരവായി വാനരക്കാലം
ഇനി ശ്രീരാമസേനയുടെ വിളയാട്ടമായി.
സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ പോലും തന്‍റെ വാനരസേനയോളം ഇത്ര മുരടനാകുമെന്ന് തോന്നുന്നില്ല.ബാഗളൂരിലെ പെണ്‍പിള്ളേര്‍ ദാഹിച്ചുവലഞ്ഞ് ഒരു ബീറടിക്കാന്‍ പബ്ബില്‍ കയറിയതിനാണ്,പബ്ലിക്കായി അടിയും തൊഴിയും വാനരസേനയില്‍നിന്നും ഏറ്റുവാങേണ്ടി വന്നത്.
പ്രശ്നം ലൈവായി ടെലിവിഷനില്‍ കണ്ട്പ്പോള്‍ ഉള്ളിന്‍റെയുള്ളില്‍ നാം മലയാളികള്‍ എല്ലായ്പൊഴുമെന്നപോലെ നാം നമ്മുടെ സദാചാര ചിരിചിരിച്ചു,ആരും സഹതപിക്കാനോ ഒന്ന് മൂക്കത്ത് വിരല്‍ വെക്കാനോ മിനക്കെട്ടില്ല.അതാണ് നമ്മള്‍.!
ശ്രീരാമസേന അതോടെ പോപ്പുലറായി.സംഗതി ബാംഗ്ലൂരിലാണല്ലോ നമുക്ക് അതില്‍ കാര്യമെന്ത് എന്ന മട്ടിലിരിക്കുബോഴാണ്,മംഗലാപുരത്ത് കുഞ്ഞബു എം.എല്‍.എ യുടെ മകളെയും കൂടെ യാത്രചെയ്ത മുസ്ലിം യുവാവിനെയും ശ്രീരാമസേന വളഞ്ഞിട്ട് പിടിച്ചത്.കാര്യം പറയണമല്ലോബി.ജെ.പി.ആദ്യമേതന്നെ ഞങള്‍ക്കിതില്‍ പങ്കില്ലെന്ന് പറഞ്ഞു തടിരക്ഷപ്പെടുത്തി.എന്നാല്‍ രായ്ക്ക് രാമാനം ചാനല്‍തോറും തൊട്ടതിനും പിടിച്ചതിനും കുരക്കുന്ന ഒരു ചെന്നിത്തലയോ കുഞാലികുട്ടിയോ മദനിയോ മുനീറൊ പണിക്കരോ മാണിയോ സാക്ഷാല്‍ വെള്ളാപ്പള്ളിയോ ക-മ എന്ന് മിണ്ടാത്തിടത്ത്
അരയും തലയും മുറുക്കിയെത്തിയത് ഡി വൈ.എഫ്.ഐ കാര്‍. ഇക്കാര്യത്തില്‍ ഞാനും അവരോടൊപ്പം ചേരാന്‍ തന്നെയാണ് തീരുമാനം.
കാര്യം രാഷ്ട്രീയമായി അവരോട് വിയോജിക്കുബോള്‍തന്നെ ശരിയായ കാര്യംചെയ്യുബോള്‍ ശരിയെന്നുതന്നെ പറയണ്ടേ.(പക്ഷെ കുഞബ്വെട്ടന്‍റെ മകളുടെ കാര്യത്തിലെടുത്ത ശുഷകാന്തി മറ്റുള്ളവരുടെ കാര്യത്തിലും കാണിക്കണേ.)

ഒരാണും പെണ്ണും സംസാരിച്ചലോ ഒരുമിച്ചു യാത്രചെയ്താലോ ആകാശം ഇടിഞ്ഞുവീഴുമെന്നു കരുതുന്ന സദാചാര രോഗികളുടെയും അസഹിഷ്ണുക്കളുടെയും പ്രാക്രുതഭൂമിയായിമാറി നമ്മുടെ നാട്.
എന്നിട്ടും സംസ്കാരത്തിന്‍റെയും സഹിഷ്ണ്തയുടേയും പൊങച്ചം എഴുന്നള്ളിക്കുന്നതില്‍ യാതോരു കുറവുമില്ലതാനും. ജനസംഖ്യയേക്കാള്‍ നമുക്കധികമുള്ള സാംസ്കാരിക നായകന്‍മാരാണെങ്കില്‍ മന്ദബുദ്ധികളിച്ച് മറ്റൊരു കരങുവേഷത്തില്‍ അരങുതകര്‍ക്കുന്നു
ഇത്തവണത്തെ വാലന്‍റ്റൈന്‍ ആഘോഷങള്‍ ബാഗളൂരിലെങ്കിലും കുളത്തിലാകുമെന്ന് തീര്‍ച്ചയായി.അല്ലെങ്കില്‍ത്തന്നെ എന്ത് വാലന്‍റ്റൈന്‍ ? (വാല് എന്‍റയോ നിന്‍റേയോ എന്നതല്ല പ്രശ്നം)
പ്രണയത്തിന് അങിനെ ഒരു പ്രത്യേകദിവസം വേണോ?ഇത്തരം ആഘൊഷങളൊക്കെതന്നെ കച്ചവടക്കാരുടെ കചവടതന്ത്രമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാവും.ഇതിന്‍റെ പേരില്‍ മാര്‍ക്കറ്റിലെത്തുന്നആഭരണങള്‍.ആശംസാകാര്‍ഡുകള്‍,വസ്ത്രങള്‍,തൊപ്പികള്‍,തൂവാലകള്‍,മോബൈല്‍ സന്ദേശങള്‍,ഇ-മെയിലുകള്‍,സിനിമകള്‍,ആല്‍ബങള്‍, പത്ര-ചാനല്‍ സപ്ലിമെന്‍റുകള്‍ തുടങി മനുഷ്യനെ മൊയന്താക്കുന്ന എല്ലാ തരികിടകളും മാര്‍ക്കറ്റ് കീഴടക്കും.
വാലന്‍റ്റൈന്‍ ദിവസം മാത്രമല്ല,
മദര്‍ ഡേ(പെറ്റമ്മയെ ഓര്‍ക്കാന്‍ ഒരു ദിനം)ഫാതേഴ്സ് ഡേ(ജനിപ്പിച്ച തന്തയെ ഓര്‍ക്കാന്‍)ചില്‍ഡ്രന്‍സ് ഡേ(ഉണ്ടാക്കിയ പിള്ളെരെ ഓര്‍ക്കാന്‍)..............മാന്യ വായനക്കാരന് ലിസ്റ്റ് പൂര്‍ണ്ണമാക്കാവുന്നതാണ്.
മേല്‍പറഞ്ഞ ലിസ്റ്റിനോടോപ്പം ചേര്‍ക്കേണ്ടതാണ്,നമ്മുടെ മറ്റ് ആഘോഷങളും-

നിത്യജീവിതത്തിന്‍റെ പൊറുതികേടുകളില്‍നിന്നും ആഘൊഷത്തിനായി ഒരു ദിവസം നല്ലത് തന്നെ.പക്ഷെ കച്ചോടക്കാരന്‍റെ ഇരയാവുക അഥവാ കീശ കാലിയാക്കുക അല്ലെങ്കില്‍ കടക്കാരനാകുക എന്നതാണ് ആത്യന്തികമായ സത്യം.

പറഞ്ഞുവന്നത്.,ആണ്‍-പെണ്‍ സൌഹ്രദങള്‍ക്കിനി ശ്രീരാമ്സേനയുടെ സര്‍ട്ടിഫിക്കറ്റ് വേണം
എന്നിടത്ത് കാര്യങള്‍ എത്തിയിരിക്കുന്നു എന്നതാണ്.
പുതിയതലമുറയിലെ കുട്ടികള്‍ തമ്മില്‍ പുലര്‍ത്തിവരുന്ന സൌഹ്രദരീതികള്‍ എന്നെ പലപ്പോഴും
അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.പഴയ കാലത്തെതില്‍നിന്നുംഏറെ മുന്നിലാണ് പ്രായോഗമതികളായ
പുതിയ കാലത്തെ കുട്ടികള്‍
കാലം എത്രമാറി? മനുഷ്യന്‍ കുരങനില്‍നിന്നും വളര്‍ച്ചനേടി മനുഷ്യനായി എന്ന് മതമേലദ്ധ്യക്ഷന്‍മാര്‍ സമ്മതിച്ചുതരില്ലെങ്കിലും( സമ്മതിച്ചാല്‍ പിന്നെ അവരുടെ കഞ്ഞികുടി മുട്ടിയത് തന്നെ) പറയുന്നത് സത്യമാണെന്നാണ്,ശ്രീരാമസേനയുടെ കടന്നുവരവോടെ വ്യക്തമാകുന്നത്.
ശ്രീരാമന്‍റെ സേന കുരങന്‍മാരായിരുന്നല്ലോ.ശരിക്കും ശ്രീരാമസേനക്കാര്‍ ചെയ്യേണ്ടത് കാട്ടില്‍നിന്നും വിശപ്പടക്കാന്‍ ഒന്നുംകിട്ടാതെ റോഡരികില്‍ ഭിക്ഷയാചിച്ചിരിക്കുന്ന തങളുടെ പ്രിയ സഖാക്കള്‍ക്ക് വിശപ്പടക്കാന്‍ എന്തെങ്കിലും ചെയ്യുകയാണ്.(വയനാട് ഭാഗത്തേക്ക് ഒരു യാത്രനടത്തിയാല്‍ ഇത് ബോദ്ധ്യാകും) അല്ലാതെ ഒരുമിച്ചൊരു ആണും പെണ്ണും യാത്രചെയ്യുന്നിടത്ത് പൂമാലയുമായി പിന്തുടരുകയല്ല വേണ്ടത്.

ശ്രീരാമസേനയുടെ പുതിയ പരിപാടി ഏറെ രസകരമാണത്രെ.നടന്നുപോകുന്ന ഒരാണിനേയും പെണ്ണിനേയും കണ്ടാല്‍ അവരെ ഓടിച്ചിട്ട് പിടിക്കുകയും ബലമായി പിടിച്ച് തങളോടൊപ്പമുള്ള
പൂജാരിയെക്കൊണ്ട് പൂമാല അണിയിക്കുകയും ഇരുവരും വിവാഹിതരായെന്ന് വിളംബരം നടത്തുകയുമാണത്രെ.(ശ്രീരാമസേനയുടെ കയ്യിലെ പൂമാല ചെറിയോരു മാറ്റം വരുത്തിയാല്‍ പഴയ ഒരു ഉപമയെ ന്യായീകരിക്കലാകുമെന്നത് എത്ര രസകരം!)

പ്രേമിക്കുന്നവരും അല്ലാത്തവരുമായവരേ
മനോരോഗികളായ ഈ വാനരന്‍മാരെ നമ്മുടെ കേരളത്തില്‍നെന്നെങ്കിലും ആട്ടിയകറ്റാന്‍ തത്കാലത്തേക്കെങ്കിലും (ഇക്കാര്യത്തില്‍)ഡി.എഫ്.ഐ.ക്കാരോടൊപ്പം ചേരാം.
ഇക്കാര്യത്തില്‍ നിങള്‍ക്കെന്ത് പറയാനുണ്ട്?.


(വാനര)വാല്‍കഷണം:
സ്വന്തം സഹോദരിയുമായി നിരത്തിലിറങിനടക്കണമെങ്കില്‍ അത് തെളിയിക്കുന്നതിന്നുള്ള സര്‍ട്ടിഫിക്കറ്റുകൂടി കരുതേണ്ടിവരുമെന്നു സാരം(ശ്രീരാമസേനാ കമാണ്ടര്‍ അറ്റസ്റ്റ് ചെയ്തത്)

2 comments:

അനൂപ് ചന്ദ്രന്‍ said...

മലയാളിക്കു ,സ്വന്തം മക്കള്‍ക്കു വരാത്തകാലം വരെ ഒരു കുലുക്കവും ഉണ്ടാകാന്‍ വഴിയില്ല
അതുവരെ ‘പെണ്‍കുട്ടികളുടെ അഹമ്മതി‘
എന്നു ആരും കാണാതെ പുറത്തെവിശാല ഹൃദയര്‍
സന്തോഷിക്കും
അതാണു മലയാളം

Q4music said...

http://team1uae.blogspot.com/2009/02/world-recession-day-15-february.html

Valid thoughts