Monday, February 16, 2009

വാര്‍ത്തകള്‍ വായിക്കുന്നത് കെ .കെ…between-the lines-HITfm96.7

വാര്‍ത്തകള്‍ വായിക്കുന്നത് കെ .കെ
കെ.കെ.എന്ന പേരില്‍ വാര്‍ത്തവായിക്കുന്ന ക്രിഷ്ണകുമാറിനെപറ്റി ഞാനെങ്കിലുംഎഴുതിയില്ലെങ്കില്‍ അയാള്‍ക്ക് വല്ലതും സംഭവിച്ചാല്‍ അത് ചരിത്രം രേഖപ്പെടുത്തതെ പോകും(രേഖപ്പെടുത്തിയിട്ടും വലിയ കാര്യമോന്നുമില്ലെന്നത് വേറെ കാര്യം).
സംഗതി കൊല്ലത്ത് കാരന്‍റെ ശ്രദ്ധയില്‍ പെടാതിരുന്നാല്‍ കെ.കെ. ഇനിയും വാര്‍ത്തകള്‍ വായിക്കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും ഒന്നുകിട്ടിയപ്പോള്‍ ആരാണെന്ന് നോക്കാതെ തിരിച്ചൊന്നുകൊടുക്കാന്‍
കൊല്ലത്ത് കാരനെ ആരെങ്കിലും പഠിപ്പിക്കണോ? പോരാത്തതിന് കൂട്ടിന് കേരളംകാണുവാനെത്തിയ ബ്രിട്ടീഷ് സീലടിച്ച ഈജിപ്റ്റുകാരനും.തല്ലിയത് സാദാ തൂപ്പുകാരനെയാണെന്നാണ്‍ മഠത്തില്‍ കാരണവര്‍ ധരിച്ചത്.
നമ്മുടെ പോലീസ്കാരന്‍റെയും സി.എം.എഫ് കാരന്‍റെയും തൂപ്പുകാരന്‍റേയും കുപ്പായം കണ്ടാല്‍ എങിനെ തിരിച്ചറിയും?
കാക്കി കണ്ടാല്‍ കൈതരിക്കുന്നവര്‍ക്ക്എല്ലാം കണക്കുതന്നെ.
കരണക്കുറ്റിതന്നെ പ്രമാണം
എല്ലാത്തിനുമപ്പുറം ഈ വര്‍ഷത്തെ മികച്ച നടന്‍ മന്ത്രിപുത്രന്‍ സര്‍വ്വ സന്നാഹങളുമായി
പുറത്ത് കാത്തുനില്‍ക്കുന്നുമുണ്ട്
ചുമ്മാ ഒന്ന് അറസ്റ്റ് ചെയ്ത് നോക്കട്ടെ പുഷ്പംപോലെപുറ്ത്തിറങിവരാനുള്ള വകുപ്പുമായി നമ്മുടെ സ്വന്തം പോലീസും‌ തയ്യാര്‍‌
പറഞ്ഞു പറഞ്ഞു കാട് കയറി.
കെ.കെ.എന്ന എന്‍റെ സുഹ്രത്ത് ഇന്ന് അയാളുടെ റേഡിയോയില്‍ ഒരു കാച്ചു കാച്ചി.സംഗതി കൊല്ലത്ത് കാരുടെ കരണക്കുറ്റിക്കിട്ടാണ് കൊണ്ടത് എന്ന് മാത്രം.
കൊല്ലത്ത്കാര്‍ ഇത്രമാത്രം അധപ്പതിച്ചോ?
ഇന്നത്തെ ദുബായി മല്ലുപത്രങളില്‍ എല്ലാംതന്നെ ഫൊട്ടോയടക്കം വന്നവാര്‍ത്ത അതീവരസകരമായിരുന്നു.
മഠത്തില്‍രഘുവിന് വേണ്ടീ ഞങള്‍ ചാകാന്‍തയ്യാറാണേ എന്ന് പറഞ്ഞു കൊല്ലം പ്രവാസിസംഘടന പത്രസമ്മേളനം നടത്തുന്നു.മരിച്ചുപോയ ബിസ്ക്കറ്റ് രാജാവ് രാജന്‍പിള്ളയോടാണ് രഘുവിനെ ഉപമിച്ചിരിക്കുന്നത്.
അത് മോശമായിപോയി.ബിസ്ക്കറ്റെവിടെ കള്ളെവിടെ?(സത്യത്തില്‍ ഞാന്‍ കള്ളിന്‍റെ കൂടെയാണെങ്കിലും).
എന്തായായാലും കൊല്ലം പ്രാവാസികള്‍ ഒന്നടങ്കം ഒളിവില്‍പോയ തങളുടെ മഠാധിപതിയെ വിശുദ്ധനായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇദ്ദേഹം അച്ചായനോ മറ്റോ ആയിരുന്നെങ്കില്‍ പോപ്പിന്‍റടുത്ത് നമ്മുടെ മാണിസാറിന്‍റെ കത്തുമായി പറഞ്ഞയച്ചിരുന്നെങ്കില്‍ വിശുദ്ധനായി വാഴ്ത്തപെട്ട്,കിട്ടിയേനേ !
കൊല്ലത്തുകാരുടെ സൊളിഡാരിറ്റി നാലുകോളം വാര്‍ത്തയാക്കി വിളംബിയ പത്രക്കാര്‍‌ക്കാണ്
ശരിക്കുംസല്യൂട്ട് കൊടുക്കേണ്‍ടത്,
ജീവകാരുണ്യകനും സര്‍വ്വതാകൊല്ലം പ്രവാസിയുമായ നമ്മുടെ നായകന്‍ എവിടെ എന്ന് പത്രസമ്മേളനം നടത്തിയവര്‍ക്കറിയല്ലത്രെ,ബിനീഷ് കൊടിയേരിക്ക് പോലും അറിയാത്ത ആ സത്യം ഇവര്‍ക്കറിയില്ലല്ലോ ദൈവമെ,ഇവരോട് ക്ഷമിക്കെണമേ.
പക്ഷെ വാര്‍ത്ത വായിക്കുംബോള്‍ കെ,കെ.സൂക്ഷിക്കുക,താങ്കള്‍ നോവിച്ചത് നിരപരാധിയായ രഘുച്ചേട്ടനെയല്ല.പിന്നെയോ ഒരു പതമശ്രീ വരെ ഒപ്പിച്ചുകൊടുക്കാന്‍ പോന്ന ദുബായിലെ മഹാമാധ്യമപ്പടയെയാണ്. ഒടുക്കംകോടിയേരി പോയിട്ട് ഒരു കൊടിച്ചിപോലും താങ്കളെ ഇക്കാര്യത്തില്‍ സഹായിക്കാനുണ്ടാവില്ല. പറഞേക്കാം

2 comments:

Team 1 Dubai said...

athu kaaryam thanne. pulivaalu pidichittu, alla simhathinte vaayil thalayittu koduthittu karanjittu kaaryam undo? nammal malayalikal ennum oru pole

Sapna Anu B.George said...

ഇവിടെയൊക്കെ ഉണ്ടായിരുന്നു അല്ലെ.....