Sunday, March 15, 2009

വെളിയം വെളിക്കിരിക്കുബോള്‍--A Train to Ponnani

ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കുന്ന കാലം കഴിഞ്ഞു.
കഴിഞ ദിവസങളില്‍ റ്റെലിവിഷനിലൂടെ(പത്രത്തിന്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനം മാത്രം)കണ്ടും കേട്ടും രാഷ്ട്രീയകോള്‍മയിര്‍കൊള്ളും നമ്മള്‍ കേരളീയര്‍ക്ക് മനസ്സിലായ ഒരു കാര്യം ഈ ലോകസഭാതിരഞ്ഞെടുപ്പോടെ കുറേ പേര്‍ക്ക് വെളിക്കിരിക്കാനാവുംഎന്നതാണ്.
ഇത് വെളിയം ഭാര്‍ഗ്ഗവനെ ഉന്നംവെച്ചു പറഞ്ഞതല്ല കേട്ടോ.
പക്ഷെ ഭാഗ്യമുണ്ടെങ്കില്‍ അദ്ദേഹത്തിനും അതിന് യോഗമുണ്ടായേക്കാംപിണറായി വിജയന്‍റെ രാഷ്ട്രീയ വിശ്വാസങളോട് നമുക്ക് യോജിക്കാതിരിക്കാം,എന്നാല്‍ കേരളത്തിലെ മറ്റ് ഓട്ടമുക്കാലുകളായ രാക്ഷ്ട്രീയക്കാരുമായി തട്ടിച്ചുനോക്കുബോള്‍ വിജയന്‍റെ നിലപാടുകള്‍ പവന്‍മാര്‍ക്കാണെന്ന് പറയേണ്ടിവരും.( പ്രസ്ഥാവാനകള്‍ മാത്രം നടത്തിനടത്തി ചാനല്‍ഭ്രമം തലക്ക് പിടിച്ച
നേതക്കന്മാര്‍ മാത്രമുള്ള ഞ്ഞാഞ്ഞൂല്‍ പാര്‍ട്ടികളെ എത്ര സമര്‍ഥമായാണ് അദ്ദേഹ വെളിക്കിരുത്തിയത്.(വെളിയത്തിന്‍റെ ആക്രോശങള്‍ക്ക് എത്ര പക്വതയോടെയാണ്‍ വിജയന്‍ പ്രതികരിച്ചതെന്നൊര്‍ക്കുക്)ഈ ചങ്കൂറ്റം മത-വര്‍ഗ്ഗീയ കഷികളോടൂം കാട്ടുവാന്‍ കഴിഞ്ഞാല്‍ മാര്ക്സിസ്റ്റ് പാര്‍ട്ടി കേരളത്തിന്‍റെ ഗതിവിഗതികള്‍നിയന്ത്രിക്കാന്‍പോന്ന ഒരു ശക്തിയായി തീര്‍ന്നേനെ.

എന്നാല്‍ പാര്‍ലമെന്‍ററി വ്യാമോഹങള്‍ മുറുകെ പുണര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടിക്ക് മത്-വര്‍ഗ്ഗീയ- ജാതി കൂട്ടുകെട്ടിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ചിന്ത എന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു.!.
സമീപദിവസങളില്‍ നടന്നതായ ഇടതിലെ പോരുകള്‍ ചാനലുകാര്‍ക്കും കാഴ്ചക്കാര്‍ക്കും ചാകരയായി.ഇടതില്‍ എന്താണ്‍ സംഭവിച്ചത്? കുറ്റിപ്പുറം പാലവും വഴിമാറി ഓടിയ തീവണ്ടിയും പൊന്നാനിയെ കേരളത്തിന്‍റെ ഭ്ഭൂപടത്തില്‍നിന്നും മാറ്റിയെങ്കിലും ഒരു രണ്ടാം അത്താണി ഇതാ പൊന്നാനിയെ ഇന്‍ഡ്യയുടെ ഭൂപടത്തിലേക്ക് തിരിയെ കൊണ്ടുവന്നിരിക്കുന്നു.
ഇത് സി .പി.ഐ.ക്ക് അവകാശപ്പെട്ടതാണ്.ഇക്കാര്യത്തിലെങ്കിലും സി.പി.ഐ കാരോട് പൊന്നാനിക്കാര്‍ കടപ്പെട്ടിരിക്കുന്നു.
മലബാര്‍കലാപവും,കേളപ്പനും,മാധവന്‍ നായരും,ഇടശ്ശെരിയും
എം.ടി യും,ഉറൂബും,,അക്കിത്തവും,തുടങ്ങി, എം.ഗോവിന്ദന്‍കണ്‍ട
ഒരു പൊന്നാനിക്കാരന്‍റെ മനോരാജ്യം ഇതാ ഒരു രണ്ടത്താണിയിലൂടെ സി.പി.ഐ ക്കാര്‍ വീണ്ടും പാളത്തില്‍കയറ്റിയിരിക്കുന്നു.
എന്നാല്‍ നാന്നായി ഓടിയിരുന്ന വണ്ടിയുടെ പാളം വലിച്ച് വണ്ടിതാഴെയിട്ടത് പിണറായി വിജയനും കൂട്ടരുമാണെന്ന് ഇപ്പോള്‍ വെളിക്കിരുക്കുന്നവര്‍‌ പറയുന്നു. പച്ചക്കൊടിയുടെ നാടായ പൊന്നാനിയെ ചുകപ്പിന്‍കുപ്പായമിടീക്കുവാനായിട്ടാണല്ലോ രണ്ടത്താണിയെ ഇടത്പക്ഷം തെരഞ്ഞെടുത്തത്.പെട്ടന്നാണ് എല്ലാം തലകീഴായത്.ആയകാലത്ത് സി.പി.ഐക്കാര്‍ നിരന്തരം മല്‍സരിച്ച് തോറ്റുകോണ്ടിരുന്ന മന്ധലമാണ് പൊന്നാനി. ഒരിക്കല്‍-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നായിരുന്ന 1957 ലെ തിരഞ്ഞെടുപ്പില്‍ ഇ.കെ ഇമ്ബിച്ചി ബാവ പൊന്നാനിയില്‍ നിന്നും ജയിച്ചു പോയതാണ്‍ സി.പി.ഐ.ക്കാരുടെ ഇപ്പോഴത്തെ ആഗ്രഹചിന്തക്ക് കാരണം.അത് 57 ലെ കൊടുങ്കാറ്റില്‍ സംഭവിച്ചു പോയത്.പിന്നിട് പാര്‍ട്ടി പിളരുകയും സി.പി.ഐ ഒറ്റ്ക്ക് മല്‍സരിക്കുകയും ചെയ്തപ്പോഴൊക്കെ സ്ഥാനാര്‍ഥിയായ കൊളാടി ഗോവിന്ദന്‍കുട്ടി കുളത്തിലിറങിയതും ചരിത്രം
(ഓര്‍മിപിച്ച പൊന്നാനിക്കാരന്‍ഗിരീശന്‍ നന്ദി)

സി.പി.എമ്മിന്‍റെ ലൈന്‍ ഒന്നു വേറെയാണ്.സി.പി.എം ആരെയൊക്കെ എവിടെയൊക്കെ സ്വതന്ത്രനാക്കി മല്‍സരിപ്പിച്ചിട്ടുണ്ടോ അവരെയൊക്കെ ക്രമേണ സ്വന്തം വണ്‍‌ടിയിലേക്ക് കയറ്റുകയോ അല്ലെങ്കില്‍ തലവെപ്പിക്കുകയോ ചെയ്ത ചരിത്രമാണുള്ളതെന്ന് ഏവര്‍ക്കുമറിയാം.അതാണ് ഒരു സി.പി.എം തന്ത്രം
.റ്റി.കെ .ഹംസയായാലും,ചെറിയാന്‍ഫിലിപ്പായാലും,കെ.ടി.ജെലീലായാലും ഇതാണ് ഗതി.(ഉദാഹരണങള്‍ നിരവധി)
രണ്ടത്താണിയും ഒരു ഘട്ടംകഴിഞാല്‍ സി.പി.എമ്മിനെ അത്താണിയാക്കേണ്ടിവരും,അല്ലെങ്കില്‍ അവര്‍ ആക്കും.വെളിയം സംഘത്തിന്
ഇത്തരം ഒരു ടാക്ടിക്സ് പണ്ടേ ഇല്ല.പുതുതായി ആരും വന്നു ഞങളുടെ കഞ്ഞികുടി മുട്ടിക്കല്ലേ എന്നാണല്ലോ സി.പി.ഐ.ക്കാരുടെ പ്രാര്‍ഥന തന്നെ.
ഇപ്പൊള്‍ മദനി,സുന്നി വോട്ടുകളുമായി രണ്ടത്താണി ഇങോട്ടുപോന്നാല്‍ പിന്നെ പൊന്നാനി തൊപ്പി ഈ ജന്മം സി.പി.ഐ യുടെ തലയിലേക്കില്ലെന്നുറപ്പ്.

ഇത് അറിയാവുന്നത് കൊണ്ടാണ് വെളിയം പൊന്നാനിയിലേക്കുള്ള പാളം വലിച്ചത്.പക്ഷെ പാളംതെറ്റിയോടിയ സി..പി.ഐ വണ്ടി മറിഞ്ഞുതാഴെപ്പോയി എന്നതാണ് വാസതവം. ഭാഗ്യത്തിന് ഒരു കംപാര്‍ട്ടുമെന്‍ടില്‍ കൊള്ളാവുന്ന ജനമെ വണ്ടിയിലുണ്ടായിരുന്നുള്ളൂ.നേതാക്കന്മാര്‍ മാത്രമുള്ള കബാര്‍ട്ടുമെന്‍റുകള്‍
വേറെയും ഇനി മറിയാന്‍ കിടക്കുന്നു.ഒറ്റ്ക്ക് മല്‍സരിച്ചാല്‍ കെട്ടിവെച്ചകാശുപോലും കിട്ടാത്ത ജനതാദളും കടന്നപ്പള്ളികോന്‍ഗ്രസ്സും,കെ.കോണ്ഗ്രസ്സ് ജോസപ്പും,
കൊല്ലം ചിന്നക്കട ഭാഗത്തെ കുറച്ച് പെന്‍ഷന്‍കാരും ദില്ലിയിലെ ചന്നലുകാരും മാത്രമറിയുന്ന
ആര്‍.എസ്.പി യും ഒക്കെ ഇങിനെ തൊട്ടുപിറകെയുള്ളകംപാര്‍ട്ടുമെന്‍ടില്‍
പേടിച്ചിരുപ്പുണ്ട്.

അടിയന്തിരാവസ്ഥയില്‍കൊണ്‍ഗ്രസ്സിനോടോപ്പം കേരളം ഭരിച്ച സി.പി.ഐ ക്ക് ഇനിയും അതേ കിടക്ക പങ്കിടാന്‍ വലിയ ചമ്മല്‍ കാണുമെന്ന് തോന്നുന്നില്ല.കര്‍ണ്ണാടകയില്‍ അധികാരം പങ്കിടാന്‍ ബി.ജെ.പി.യെ കൂട്ടുപിടിച്ച വീരെന്ദ്രനും സംഘത്തിനും (സ്വന്തം നട്ടിലെ കുലപതിയായിട്ടും, വെദാന്തപ്പൊരുളറിയുന്നതിനാല്‍ ഹിമഭൂവിലേക്കായാലും
അയ്യോ വയനാട്ടിലേക്ക് ഞ്ഞമ്മളില്ലെയ് എന്നു പറയുന്ന,) കോഴിക്കോട് കിട്ടിയില്ലെങ്കില്‍ കര്‍ണ്ണാടക മോഡല്‍ ഒരു ബി.ജെ.പി ബാന്ധവം കേരളത്തിലും നോക്കാം,ജോസഫിന് എവിടുയും എപ്പോഴും പോകാം (കേസ് തീരുന്നത് വരെ കാത്ത് നില്‍ക്കണമെന്നില്ല)പാവം നമ്മുടെ കടന്നപ്പള്ളിയുടെ കാര്യമാണ് കഷടം,ആകെയുള്ള ബാഗുമെടുത്ത് കോണ്ഗ്രസ്സ് തറവാട്ടില്‍ ചെന്നാല്‍ അവിടെ കിടക്കാന്‍ ഒരു പായ കിട്ടിയാലായി.

ഇതിനിടയില്‍- പൊന്നാനി വഴി വയനാട് വണ്ടിപിടിക്കാന്‍ ഒരാള്‍ കാത്തുനില്‍പ്പുണ്ട്.അത് മറ്റാരുമല്ല.ആരൊരുമില്ലാതെ വഴിയാധാരമായിപ്പോയ നമ്മുടെ മുടിയന്‍പുത്രന്‍ മുരളി.

അങിനെ പൊന്നാനികളീച്ച് തുബില്ലാതായിപ്പൊയ സി.പി.ഐ ഒരുഭാഗത്ത് പാളംതെറ്റിയോടുബോള്‍ കള്ളവണ്ടികയറിയാണെങ്കിലും മുരളി വയനാട് വഴി ഇടത്പക്ഷത്തെത്തും,ഇതേ മുരളിക്കെതിരെ കൊടിപിടിച്ച് പോലീസിന്‍റെ അടിവാങിയ കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ കാരില്‍ ഒരാളോട് ഇപ്പോഴെന്തായി എന്നുചോദിച്ചപ്പോള്‍ മൂപ്പര്‍ പറഞ്ഞത്,ഓന്‍റെ അച്ചന്‍ കരുണകാരന്‍റെ കയ്യില്‍നിന്നും ലഡുവാങിതിന്നിട്ടാണ് സഖാവ് പന്ന്യന്‍ കഴിഞതവണ തിരോന്തരത്തുനിന്നും ദില്ലിക്ക് പോയത് എന്നാണ്.

ഇതാണ്,രാഷ്ട്രീയം,ഇവിടെ ഇതിലപ്പുറവും നടക്കും.നാളെ മുരളി,നമ്മുടെ ടി.കെ.ഹം സ സാഹിബ്ബിനെപ്പോലെ നമ്മുടെ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയില്‍തന്നെ ചേര്‍ന്നുകൂടെന്നില്ല.
രാഷ്ട്രീയമല്ലെ അതും സഭവിക്കാം.ഏന്തായാലും രണ്‍ടത്താണിയോ ബഷീറോ
അതുമല്ലെങ്കില്‍ ഒരു മൂന്നാമനോ അത്താണിയായി പൊന്നാനി മാറും എന്നതിനെക്കാള്‍
ഇന്‍ഡ്യന്‍ രാഷ്ട്രീയസമവാക്യങള്‍ മാറ്റിമറിക്കാന്‍ പോന്ന ഒന്നായി പൊന്നാനി മാറി.

അതിനാല്‍തന്നെ വെളിക്കിരിക്കുന്നവര്‍ക്കും വെളിവില്ലാത്തവര്‍ക്കും പൊന്നിനേക്കാള്‍ വിലയാണ് പൊന്നാനിക്ക്.
നിങള്‍ക്കെന്തു തോന്നുന്നു ?

11 comments:

അല്‍ഭുത കുട്ടി said...

എന്തൊ എനിക്ക് പിണറായി സഖാവിന് കുറ്റം പറയാന്‍ തോന്നുന്നില്ല. വെളിയത്തെ പോലുള്ള വെളിവില്ലാത്തവരെ കൂടെ നിര്‍ത്തുന്ന സി.പി.എം നെ ഓര്‍ക്കുമ്പോല്‍ സഹതാപം തോന്നുന്നു.

vishnu said...

താങ്കളുടെ ലേഖനം ഗംഭീരം. എന്നാലും ഒരു സംശയം. ഈ ലേഖനം ഇടതു പക്ഷത്തെ മാത്രം ഉന്നം വെച്ച് കൊണ്ടുള്ളതാണോ. ആണെകില്‍ ഈ അടുത്ത കാലത്ത് മറുകണ്ടം ചാടിയ ഒരു പഴയ സിമി നേതാവിനെ അങ്ങ് മറന്നു പോയതാവാം എന്ന് വിശ്വസികട്ടെ. എന്തായാലും കുറിക്ക് കൊള്ളുന്ന പ്രയോഗങ്ങള്‍ വളരെ നന്നായി.

കൂവില്‍ said...

ജോയി ചെട്ടാ‍....

സുപെര്‍.......


കൂവില്‍,

Joy Mathew said...

thank you Q vil...

albert said...

Amrutha M/East inu oru puthiya software aayi. Ithinidayil chila U A E visheshangalaum aakam

Joy Mathew said...

Alby

thanks,Gulf touch up also included without any flavour...pls click..

http://joymathew.blogspot.com/2009/02/between-lines-hitfm967.html

vishnu said...

Joy etta..
endanu puthiya vishayam? eagrly waiting

Joy Mathew said...

vishnu....thanks for the support...next item planning...

മരമൊണ്ണ said...

കേരളത്തില്‍ ദ്വിപാര്‍ട്ടി ജനാധിപത്യം എന്നേ വരേണ്ടതാണ് ! കടലാസുപുലികളായ എസ് ആര്‍ പി, ബ്ലുലോഹിതസ്ലേവ് റിബ്ബണ്‍ , വെളിച്ചപ്പാട് ഭാര്‍ഗവന്‍ , ജഗജില്ലി വീരപ്പന്‍ തുടങ്ങിയവര്‍ ഹൈജാക്ക് ചെയ്തുവച്ചിരിക്കുന്ന ഇടതുപക്ഷത്തെ ഇപ്പോഴെങ്കിലും നേരെയാക്കണമെന്നു തീരുമാനമെടുത്ത പിണറായിയുടേതെ ബോള്‍ഡായ സ്‌റ്റെപ്പ് തന്നെയാണ് ; അതിനു കേരളം അങ്ങേരോട് കടപ്പെടണം. പക്ഷേ, നേന്ത്രന്‍ നേരിട്ടിടപെട്ട് പുളവന്‍ രണ്ടത്താണിയെത്തന്നെ വാഴിച്ച് പരിപാലിക്കാനാണിട. ഒരാശ്വാസമുള്ളത്‌ അയമ്മദാപ്ല തന്നെ ജയിച്ചോളും എന്നുള്ളതാണ്.

വാഴ്ക വാഴ്ക മമ മംഗളഭൂമി!

ബൂലോക കവിതാ നിരൂപണം said...

ടൈറ്റിൽ"വെളിയം വെളിയ്ക്കിരിക്കുമ്പോൾ എന്നാണ്‌".
എന്നാൽ വായിച്ചുവന്നപ്പോൾ വെളിയത്തെ പിണറായി
വെളിക്കിരുത്തിയതാണെന്ന്‌ മനസ്സിലായി.
എന്താ പിണരായി ഇങ്ങനെ എല്ലരേം വെളിക്കിരുത്തുന്ന
പണിയിലാണോ? അപ്പോഴൊരുപാട്‌ കഴുകി ക്കൊടുക്കേണ്ടിയും
വരില്ലേ?വെളിയം മഹാനാണെന്ന അഭിപ്രായമൊന്നും
എനിയ്ക്കില്ല. എന്നാൽ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ
പഴുതടയ്ക്കുക. വെളിയം സ്വയം വെളിക്കിരുന്നവനാണ്‌.
അല്ലെങ്കിൽ ഇപ്പോൾ പലതവണ നിയമസഭയ്ക്കകത്തിരുന്നേനെ.അതുകോണ്ട്‌
ശീർഷകം തിരുത്തുക്കൊടുക്കുക.ഇങ്ങനെ."പിണറായി വെളിക്കിരുത്തുമ്പോൾ"

Joy Mathew said...

അങിനേയും വായിച്ചെടുക്കാവുന്നതാണ്.അതിനാണല്ലോ പഴുതുകള്‍ ഇട്ടിരിക്കുന്നത് സുഹ്രത്തേ