
വി എസ്.ന്ന് ചെയ്യാവുന്നത് തിരുവന്തപുരത്ത് നിന്നും കാസറഗോട്ടേക്ക് ഒരു കേരളായാത്ര നടത്തുകയാൺ.
വെറുതെ ദില്ലിക്കും തിരിച്ചും പി ബി മീറ്റിംഗുകൾക്ക് പോയി വണ്ടിക്കൂലി കളയേണ്ടതില്ല.അത് ജവഹർ ലാൽ യൂനിവേഴ്സിറ്റിയിൽ നിന്നും വന്ന ചുള്ളന്മാർക്ക് കുടംബസമേതം ജോലിയും ഉല്ലാസവുമായി കഴിയാനുള്ള ഇടം.പേരിന്ന് ഒന്നോ രണ്ടോ രാമചന്ദ്രൻ പിള്ളമാരും കണ്ടേക്കാം(ഏതെങ്കിലും പത്രക്കാരനെ പിടിച്ച് എസ്.ആർ.പി എന്നോ മറ്റോ ഒരു ചുരുക്കപേരുമുണ്ടാക്കിയാൽ സംഗതി ഉഷാർ.പ്രത്യെകിച്ച് സമരപാരബര്യമോ ഒന്നും പിന്നെ ആരും അന്വേഷിക്കില്ല.)
പറയാൻ വന്നത് വി.എസ് .നടത്തേണ്ടുന്ന യാത്രയെപ്പറ്റിയാണല്ലോ.
പറയാൻ വന്നത് വി.എസ് .നടത്തേണ്ടുന്ന യാത്രയെപ്പറ്റിയാണല്ലോ.
അഴിമതിക്ക് കൂട്ട്നിൽകാത്തതിന്റെ പേരിൽ പടിയിറങ്ങേണ്ടിവരുന്ന ഒരു മുഖ്യമന്ത്രി നയിക്കുന്ന ഒരു പടയോട്ടം മനസ്സിൽ കാണുക.പലഘട്ടങ്ങളീലായി പാർട്ടിചവച്ചുതള്ളിയ ആയിരങ്ങൾ.
ഇനിയെങ്കിലും നമ്മുടെ നാട് ഗതിപിടിക്കണേ എന്നാഗ്രഹിക്കുന്ന രാഷ്ട്രീയത്തിനപ്പുറം മൂല്യങ്ങൾക്ക് സ്ഥാനം നൽകുന്ന സാധാരണക്കാർ.
അവർ കേരളത്തിലെ ഏത് രാഷ്ട്രീയപാർട്ടികളേക്കാളും അധികമേ വരൂ.
ധാർമ്മികതയോ മൂല്യങ്ങളൊ ഒട്ടുമില്ലെന്നറിഞ്ഞിട്ടും ഏതെങ്കിലുമൊക്കെ രാഷ്ട്രീയപാർട്ടിയിൽ അഭയം പ്രാപിച്ചവര്‍ . ഇവരെല്ലാം കാത്തിരിക്കുന്നത് നാടിന്നേറ്റമുറിവുകൾ തുന്നിക്കെട്ടുവാൻ കെല്‍പ്പുള്ള് ഒരു തയ്യല്‍ക്കാരനെത്തന്നെയാണ്‍.
പിണറായി നയിക്കുന്ന നവകേരളായാത്രയുടെ വർണ്ണപ്പൊലിമ
നോക്കുക.എ.കെ.ജി മുൻപ് നടത്തിയ പട്ടിണിജാഥയെക്കുറിച്ച് അന്വേഷിക്കുക(ഗാന്ധിജിയുടെ ദണ്ടിയാത്ര തൽക്കാലം ഒഴിവാക്കാം)സൂപ്പർ സ്റ്റാർ സിനിമകളെ വെല്ലുന്നബഹുവർണ്ണ പോസ്റ്ററുകൾ- കുട്ടികൾക്ക് തമാശിക്കാൻ പാകത്തില്‍ ചുകപ്പന്‍ പടയുടെ അകബടി( ടെലിവിഷൻ വന്നതോടെ സൈനികപരേഡുകൾ കണ്ട് കണ്ട് രാഷ്ട്രീയപാർട്ടികളുടെ ഇത്തരം കോപ്രായങ്ങൾ കാണുന്നവരിലുണ്ടാക്കുന്ന തമാശ പറഞ്ഞാൽ തീരില്ല)
അതിന്നകബടിയായി മരണ്‍ഘോഷയാത്രയിലെന്നപൊലെ ബാൻഡ് സംഗീതം.

അതിന്നകബടിയായി മരണ്‍ഘോഷയാത്രയിലെന്നപൊലെ ബാൻഡ് സംഗീതം.
പിറകെ വാഹനവ്യൂഹം....... അലങ്കരിച്ച സൊയബൻ കാറുകള്‍
കെട്ടിപ്പൊക്കിയ വേദിയും പ്രസംഗിക്കാൻ പാർട്ടി യിലെ വ്രദ്ധവിപ്ലവകാരികളും. കേള്‍ക്കാനോ പരശ്ശതം വിപ്ലവകാരികളും. പട്ടേലര് നയിക്കുന്ന തൊമ്മികളുടെ യാത്ര തലസ്ഥാനം പിടിച്ചെടുക്കാൻ വരികയായി.(സക്കറിയയോട് കടപ്പാട്)
അതുകൊണ്ടാൺ തലസ്ഥാനത്ത് നിന്നും കേരളജനതയുടെ ഹ്രദയത്തിലേക്ക് വി.എസ്. യാത്രചെയ്യേണ്ടസമയമായി എന്ന് പറയുന്നത്.
മുഖ്യമന്ത്രിയുടെ അധികാരം എന്താണെന്ന് കേരളജനതയെ ഒരു മൂന്നാർ വെടിപ്പാക്കൽ കൊണ്ട് തെളിയിച്ചുകൊടുത്ത വി.എസ്.
അതുകൊണ്ടാൺ തലസ്ഥാനത്ത് നിന്നും കേരളജനതയുടെ ഹ്രദയത്തിലേക്ക് വി.എസ്. യാത്രചെയ്യേണ്ടസമയമായി എന്ന് പറയുന്നത്.
മുഖ്യമന്ത്രിയുടെ അധികാരം എന്താണെന്ന് കേരളജനതയെ ഒരു മൂന്നാർ വെടിപ്പാക്കൽ കൊണ്ട് തെളിയിച്ചുകൊടുത്ത വി.എസ്.
,മൂന്നാർ എന്ന പ്രതീകാത്മ യത്നത്തിലൂടെ സ്വന്തം പാർട്ടിക്കാരും മുന്നണിയിലെ സഹമന്ത്രിമാരും ഏത് ചേരിയിൽ നിൽക്കുന്നുവേന്നത് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുത്തു.അടിസ്ഥാന വർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന സുരേഷ്കുമാറിനേയും അഴിമതിയുടെ കറപുരളാത്ത മറ്റ് ഉദ്യോഗസ്ഥരേയുംഭൂമികയ്യേറ്റക്കാരും അതിനെ അനുകൂലിക്കുന്നസ്വന്തം പാർട്ടിക്കാരും എങ്ങനെയാൺ കൈകാര്യം ചെയ്തതെന്ന് പകൽപോലെ വ്യക്തം.അതുകൊണ്ടുകൂടിയാൺ വി.എസ്.നയിക്കേണ്ട പുതിയ യാത്ര പ്രസക്തമാകുന്നത്.ജീവിതത്തിൻ സിംഹഭാഗവും സമർപ്പിക്കപ്പെട്ട പാർട്ടിയോട് വിടപറയുക എളുപ്പമല്ലെങ്കിലും കേരളജനതയുടെ ഇപ്പോഴും അണയാത്ത നീതിബോധത്തിൽ കൊളുത്തിവെക്കാൻ പോന്ന ഒരു തരിവെളിച്ചം അവശേഷിപ്പിക്കാൻ തനിക്ക് കഴിഞ്ഞെന്ന് തിരിഞ്ഞ്നോക്കുബോൾ വി.എസ്.ന്ന് സമാധാനിക്കാം-
അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ കോൺഗ്രസ്സിൽ പോലും വി.എം.സുധീരനെപ്പോലെയുള്ളവർക്ക് പൊരുതിനിൽക്കുവാൻ ഇടം ലഭിക്കുന്നു എന്ന് മനസ്സിലാക്കുബോഴാൺ നമ്മുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണ്ണതയുടെ മുഖം വ്യക്തമാകൂ.
ഒറ്റക്കും തെറ്റക്കുമായി കേരളത്തിലും പുറത്തും നമ്മുടെ നാട് ഗതിപിടിക്കണേ എന്ന് ആത്മാർതമായി ആഗ്രഹിക്കുകയും അതിന്നായി പ്രബുദ്ധമായ് നിലകൊള്ളുകയും ചെയ്യുന്ന നിരവധി വുക്തികളും സംഘടനകളും കാത്തിരിക്കുന്നത് ഇത്തരമൊരു തിരിഞ്ഞുനടത്ത്ത്തെയാൺ.
ഒറ്റക്കും തെറ്റക്കുമായി കേരളത്തിലും പുറത്തും നമ്മുടെ നാട് ഗതിപിടിക്കണേ എന്ന് ആത്മാർതമായി ആഗ്രഹിക്കുകയും അതിന്നായി പ്രബുദ്ധമായ് നിലകൊള്ളുകയും ചെയ്യുന്ന നിരവധി വുക്തികളും സംഘടനകളും കാത്തിരിക്കുന്നത് ഇത്തരമൊരു തിരിഞ്ഞുനടത്ത്ത്തെയാൺ.
അത് ചരിത്രത്തിലേക്കുള്ള മുൻ നടത്തമായി വരുംതലമുറയെങ്കിലും തിരിച്ചറിയും
9 comments:
ആരെന്തൊക്കെ ജാഥ നയിച്ചാലും നമുക്കറിയേണ്ടത്, പട്ടിണിപ്പാവങ്ങളുടെ ആ വലിയ തുക എന്തു ചെയ്തു എന്നാണ്.
സലാം
Very Good.......!
കൂട്ടുകാര ഒരു കാര്യം മനസിലാക്കണം ലാവലിന്‍ കരാര്‍ ഒപ്പിടുബോള്‍ ബാലാനന്ദന് കൊടുത്ത ഒരു പരാതി കേന്ദ്ര കമ്മറ്റിയും പി ബിയും ലാവലിന്‍ കരാര്‍ ചര്‍ച്ച ചെയ്യ്തിരുന്നു. അന്ന് തന്റെ എതിര് ഗ്രൂപ്പുകാരന് ആയിരുന്ന ബാലാനന്ദന് ഉയര്‍ത്തിയ വാദങ്ങള്‍ കാര്യാ കാരണങള്‍ നിരത്തി എതിര്‍ത്തതും പി ബിയുടെ സമ്മതം കരാറിന് മേടിച്ചതും വി യെസാനു. അന്ന് പിണറായി കേന്ദ്ര കമ്മട്ടിയിലോ പി ബിയിലോ ഇല്ല.പി ബി തീരുമാനം നടപ്പാക്കുക മാത്രമാണ് പിണറായി ചെയ്തത്.പിന്നീട് പിണറായിയെ സെക്രട്ടറി ആക്കിയതും വി യെസാനു.
കൂടുതല്‍ അറിയാന്‍ ഇത് കൂടി വായിക്കുക
http://kelkkaththavarththakal.blogspot.com
പൊതുവെ അഴിമതി എന്ന് കേട്ടാല്‍ വാളെടുക്കുന്നവരാണ സി പി എം കാര്‍ എന്നാണല്ലൊ വെപ്പ്.പക്ഷെ ഇക്കാര്യത്തില്‍ പാര്‍ട്ടി ഇത്രമാത്രം പ്രകോപിതരകേണ്ട കാര്യമുണ്ടോ ? ലാവ്ലിന് കേസില്‍ പിണറായിക്ക് കുലുങേണ്ട കാര്യമില്ല, അയാള്‍ വ്യക്തിപരമായി ഒന്നും കൈപറ്റാനിടയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല.എന്നാല്‍ അഭിലാഷ് എഴുതിയതില്‍ ഒരു പരമാര്തം ഒളിഞ്ഞുകിടക്കുന്നു.പോളിറ്റ് ബ്യൂറോ വിജയനെ സംരക്ഷിക്കുന്നതിന്ന് പിന്നിലാണ് കളി.അന്നത്തെ ജനറല്‍ സിക്രട്ടറിയായിരുന്ന് സുര്‍ജിത് സിംഗിനെ ബാധിക്കുന്നതാണ് പ്രശനം എന്ന് കേള്‍ക്കുന്നു.പാര്‍ട്ടി സിക്രട്ടറിയുടെ മാസപ്പടി മാത്രം ലഭിച്ചിരുന്ന ഒരാളുടെ മകന്ന് യൂറോപ്പിലെല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന പഞ്ചാബി ഡാബയെന്ന റസ്റ്റോറന് റ്റ് ശ്രംഖലയുടെ സാബ്ത്തികാടിത്തറയിലേക്കാണ് കാന്‍സര്‍ പണത്തിന്റ്റെ വേരുകള്‍ എത്തിനില്‍ക്കുന്നതെന്ന് എന്രെ ഒരു വിദേശ മാധ്യമ സുഹ്രുത്ത് പറയുന്നു.അതുകൊണ്ടാണ് പിണറായി കുലുങാത്തതും പി.ബി .കുലുങുന്നതും.
ഈ കേസില്‍ സി.ഏ.ജി. പറഞ്ഞതും പറയാത്തതും ഇവിടെ വായിക്കാം.
വിദേശ മാധ്യമ സുഹൃത്ത് പറഞ്ഞത് ശരിയെങ്കില്‍, എങ്കില്‍ മാത്രം, ഇതില്‍ ഏറ്റവും വലിയ കുറ്റക്കാര്‍ കൊണ്ഗ്രെസ്സ്കാരും ബി.ജെ.പി ക്കാരുമാണ്..
കാരണം ലാവലിന്‍ ഇതില്‍ പ്രതിയാണല്ലോ,ആ ലാവലിനുമായി ഒരു വട്ടം ആണവ റിയാക്ടര്‍ ഇടപാട് ചര്‍ച്ച നടത്തിക്കഴിഞ്ഞു,അവര്‍ ഈയടുത്തു ഡല്‍ഹിയില്‍ ഉണ്ടായിരുന്നു.എന്തെ,കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു സ.ബി.ഐ ആവട്ടെ, റോ ആവട്ടെ ഏതു എജെന്സിക്കും ലാവലിനെ ചോദ്യംചെയ്യുകയോ അല്ലെങ്കില്‍ വേണ്ട അന്വേഷണം നടത്തുകയോ ആവാമല്ലോ,റിയാക്ടര്‍ ഇടപാട് നടക്കണമെങ്കില്‍ ഈ വിവരം സത്യസന്ധമായി പറയാന്‍ ലാവളിനോടു പറയണം.(ഈ 'അന്താരാഷ്ട്ര ചോദ്യംചെയ്യലിനാണ്' വിജിലന്‍സ് പോരാ,സി.ബി.ഐ വേണം എന്ന് വാദിച്ചത്..എന്നിട്ടോ സി.ബി.ഐ ഇപ്പൊ,മണ്ഡലം കൊണ്ഗ്രെസ്സ് പ്രസിഡ ന്റ്റ് നെക്കാളും താഴ്ന്ന നിലവാരത്തില്‍ 'ഗൂഡാലോചന' നടത്തി എന്നാ പറയുന്നേ..) സത്യം തെളിഞ്ഞാല്‍ കമ്മികള്‍ക്ക് എതിരെ ഉന്നയിക്കാവുന്ന ഏറ്റവും നല്ല രാഷ്ട്രീയ ആയുധവും ആകും..ഇനി ബി.ജെ.പി യുടെ കാര്യവും സെയിം.അവരായിരുന്നു കേന്ദ്ര ഭരണത്തില്‍ 98 മുതല്‍ 7 വര്‍ഷക്കാലം.
അപ്പൊ ഒന്നുകില്‍ ഇതൊരു പുകമറ അല്ലെങ്കില്‍ കള്ളനു കഞ്ഞി വെക്കുകയും പുരപ്പുരത്തു കയറി, കള്ളന് കള്ളന് എന്ന് വിളിച്ചു കൂവി നടക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞ കൂട്ടരാണ്...ഏതു പോലെ?താഴെ പറയും പോലെ...
98 മുതല്‍ മദനി ജയിലിലാണ്,98 മുതല്‍ 7 വര്‍ഷം ബി.ജെ.പി ആയിരുന്നു കേന്ദ്ര ഭരണത്തില്‍.സി.ബി.ഐ,റോ,ഐ.ബി എല്ലാം കക്ഷത്തില്‍.എന്നിട്ടും മദനിക്കെതിരെ കൃത്യമായി, തെളിവ് നിരത്തി ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിഞ്ഞില്ല, (കുറ്റം ചെയ്തെന്കില്)...എന്നിട്ടോ ഇപ്പൊ പുരപ്പുരത്തു കയറി ഫീകരന്‍,ഫീകരന്‍ എന്ന് ഉവാചിക്കുന്നു..ഇതിലപ്പുറം കാപട്യം വേറെ ഉണ്ടോ..
Post a Comment