Sunday, April 05, 2009

മഹത് സഹിത്യമോ,.....ഖത്തറില്‍നിന്നും അവാര്‍ഡ് ലഭിക്കും






ആത്മകഥയെഴുതിയാല്‍ അത് ഒരു മഹത് സാഹിത്യമായിപോകുമെന്ന് ചങാതിമാര്‍ പറയുന്നു.
മഹത് സാഹിത്യമായാലോ അതിന് അവാര്‍ഡും കിട്ടും !

അവാര്‍ഡ് പണമായി കിട്ടുന്നത് നല്ല ഏര്‍പ്പാടുതന്നെ,അതും ഈ ആഗോള സാബത്തിക പ്രതിസന്ധിയുടെ കാലത്ത്.

പക്ഷെ ഖത്തറില്‍ നിന്നുള്ള ഒരു സംഘടനയുടെ അവാര്‍ഡാണ് കിട്ടുന്നതെങ്കില്‍
അടുത്തദിവസം അവാര്‍ഡ് ലഭിച്ച ആള്‍ മയ്യത്തായിപ്പോകുമെന്ന് ഒരു ചങാതി പറയുന്നു.

അതിന് ഉദാഹരണസഹിതം അവന്‍ ഒരു കഥയും പറഞ്ഞു.

മേല്‍പ്പറഞ്ഞ സംഘടന ആദ്യമായി അവാര്‍ഡ്നല്കി ബഹുമാനിച്ചത് സാക്ഷാല്‍ ബഷീറിനെയായിരുന്നു.താമസിച്ചില്ല അദ്ദേഹം മരണത്തിന്‍ കീഴടങ്ങി .

പിന്നിട് അവാര്‍ഡ് ലഭിച്ചത് സഖാവ് ഇ.എം.എസിനായിരുന്നു.
ദൈവങളിലോ നിമിത്തങ്ങളിലോ അശേഷം വിശ്വാസമില്ലാത്ത ഇ.എം.എസും താമസിയാതെ മരണത്തിന്‍ കീഴടങിയതായി ചരിത്രം പറയുന്നു.
അദ്ദേഹവും അവാര്‍ഡ് ലഭിച്ച് അധികകാലം ജീവിച്ചിരുന്നില്ല.
സോപാന സംഗീതാചാര്യന്‍ ഞരളത്ത് രാമപ്പൊതുവാളായിരുന്നു അടുത്ത വര്‍ഷത്തെ അവാര്‍ഡ് ജേതാവ്. കടുത്ത ദൈവവിശ്വാസിയായ രാമപ്പൊതുവാളും അവാര്‍ഡ് കൈപ്പറ്റിയ ഉടനെ തന്നെ അരങൊഴിഞ്ഞു.
പിന്നീട് ഊഴം വി.കെ. എന്നിന്‍റേതായിരുന്നു
കാലനെ പലതവണ കളിയാക്കിവിട്ട
വി.കെ.എന്നും ഇത്തവണ കാലന് കീഴടങേണ്ടിവന്നു.
ഇങിനെയൊക്കെ ആയപ്പോള്‍ തുക എത്ര വലുതായാലും ഖത്തറില്‍
നിന്നുള്ള അവാര്‍ഡ് എന്നുകേള്‍ക്കുബോള്‍ നമ്മുടെ ധീര-ശൂര പരാക്രമികളായ സാംസ്കാരിക
നായകന്മാര്‍ക്ക് മുട്ടടിക്കാന്‍ തുടങും.
പുരസ്കാരങള്‍ക്ക് വേണ്ടീ വിടുപണി നടത്തുന്നതില്‍ അശേഷം ഉളുപ്പില്ലാത്ത നമ്മുടെ എഴുത്തുകാരില്‍പ്പലരും ഖത്തറില്‍ നിന്നുള്ള അവാര്‍ഡ് മാത്രം എനിക്ക് തരല്ലേ ഭഗവാനേ എന്ന് പ്രാര്‍ഥിക്കുബോള്‍തന്നെ
‌തങളുടെ ശത്രുക്കളായ എഴുത്തുകാര്‍‌ക്ക് ഖത്തറില്‍നിന്നുമുള്ള ഈ അവാര്‍ഡ് ലഭിക്കണേ എന്നാണത്രെ പ്രാര്‍ഥിക്കുക.

ശത്രുസംഹാര അവാര്‍ഡ് എന്നും ഈ അവാര്‍ഡിന്‍ പേരുണ്ടത്രെ.
(പരസ്പരം തെറിവിളിച്ചുനടക്കുന്ന രണ്ട് സാഹിത്യകാരന്മാരില്‍ ഒരാള്‍ അവസാനം പ്രാകിയത്രെ, ഇവന് ഞാന്‍ ഖത്തര്‍‌ അവാര്‍ഡ് വാങിച്ചുകൊടുക്കുമെന്ന്)

ശത്രുക്കള്‍‌ ഏറെയില്ലാതിരുന്നിട്ടും‌ ഒടുവിലായി അവാര്‍ഡ് ലഭിച്ചത്,നമ്മുടെ കോവിലനായിരുന്നു.
തോറ്റങ്ങളുടെ കഥാകാരനെ പലരും ഉപദേശിച്ചു,അവാര്‍ഡ് വാങിയാലുള്ള വിപത്തിനെപ്പറ്റി.
കോവിലന്‍ കുലുങുമോ?

കാലനോട് വരാന്‍ പറ....എന്നായി കോവിലന്‍
കാലന് വാരാതിരിക്കാനാവുമോ ?
മൂപ്പര്‍ പോത്ത്,ആലപ്പുഴയില്‍നിന്നും വാങിച്ച മേത്തരം കയര്‍ എന്നീ വസ്തുവഹകളുമായി കുന്ദംകുളം വഴി കണ്ടാണശ്ശേരിയിലെത്തി,

നമ്മുടെ കഥാപുരുഷനായ കോവിലനെ തിരഞ്ഞു തെക്കു വടക്ക് നടന്നു.
റേഷന്‍ കട മുതല്‍ പന്‍ച്ചായത്താപ്പീസ് വരെ കയറിയിറങി;ഫലം നിഷ്ഫലം.
പോത്ത് തളര്‍ന്നു; കാലനും
കോവിലനോട് സ്നേഹമുള്ള ചങാതിമാര്‍ അന്യോന്യം
ചോദിച്ചു.അല്ല നമ്മുടെ കോവിലന്............
ആരോ ഒരാള്‍ കഥപുരുഷനോടും സംശയം ഉണര്‍ത്തിച്ചു
കോവിലന്‍ ആര്‍ത്തുചിരിച്ചു,എന്നിട്ട് പറഞ്ഞു “’കാലനും കണക്ക് പിഴക്കാം,കോവിലനോട് കളിച്ചാല്‍ ‘”
സംഗതിയുടെ ഗുട്ടന്‍സ് ഒരു രഹസ്യസംഭാഷണത്തില്‍ കോവിലന്‍ പറഞ്ഞത് ഇങിനെ :
എന്നെ കൊണ്ടുപോകാന്‍ വന്ന കാലന്‍റെ കൈയ്യില്‍ കോവിലന്‍ എന്ന പേരാണുണ്ടായിരുന്നത് ജനന രജിസ്ട്രാപ്പീസില്‍ അങിനെയോരു പേരില്‍ ആരുമില്ല,എന്‍റെ ശരിയായ പേര്‍ അയ്യപ്പന്‍ എന്നല്ലേ,അയ്യപ്പനെ കൊണ്ടുപോകാന്‍ ഒരു കാലനും കഴിയില്ല,കാരണം അയ്യപ്പന്‍ എന്ന പേരല്ല
കാലന്‍റെ കൈവശമുള്ള ശിട്ടിലുള്ളത്.
ആള്‍ കാലനാണെങ്കിലുംനെറികേട് കാണിക്കാത്ത കക്ഷിയുമാണ്.
അങിനെ തട്ടകത്തിന്‍റെ കഥാകാരനെ
തോല്‍പ്പിക്കാ‌‌ന്‍ സാക്ഷാല്‍ കാലനുമായില്ല.
അതിനാല്‍ കാലനെ പറ്റിക്കാന്‍ പോന്ന ഒരു തൂലികാനാമം കിട്ടുന്നത് വരെ ആത്മകഥപോലുള്ള മഹത് സാഹിത്യത്തിന് തല്‍ക്കാലം വിട.....ശത്രുക്കള്‍ ഏറെയുള്ളതിനാല്‍ അവാര്‍ഡ് തന്ന് നമ്മുടെ ശീട്ട് കീറാനുള്ള വഴി നമ്മളായിട്ട് ഉണ്ടാക്കരുതല്ലോ.

7 comments:

. said...

!

ashraf said...

ശത്രുസംഹാര അവാര്‍ഡ് ! കൊള്ളാം... ഈ അപരാധം ഇപ്പോള്‍ വാങ്ങാന്‍ ആളെക്കിട്ടാതെ നിന്നുപോയെന്നാണ് എന്‍റെ അറിവ്. ഈ അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഒരു മഹാ സാഹിത്യകാരന്‍ കൊലക്കുറ്റത്തിന് കേസെടുപ്പിക്കുമെന്നു സംഘാടകരെ ഭീഷണിപ്പെടുത്തി ജീവന്‍ രക്ഷപ്പെടുത്തിയ കഥ പറഞ്ഞുകേള്‍ക്കുന്നു. തലനാരിഴക്കല്ലേ കോവിലന്‍ കയിച്ചിലായത്!

cherukadu said...

Samskarika nayakanmarkkum, paarttikkum, saahithya lokathinum vendathaya kovilane Kaalanum vendathayo?

ദാസന്‍ കൂഴക്കോട് said...

എന്റെ ജോയ് ഏട്ടാ... നജ്ന്‍ ആകെ വിഷമിച്ച് ഇരിക്യയിരുന്നു. ഈ പോസ്റ്റ് ഇന്റെ ആദ്യ ഭാഗം വായിച്ചപ്പോള്‍. കാരണം ഗുരുവായൂരപ്പന്‍ കോളേജ് അലുമിനിക് ജോയ് ഏട്ടനെ നഷ്ടപെട്ടുകൂട (എനിക്ക് പേര്‍സണല്‍ ആയും) എന്ടയാലും തല്‍കാലം അത്മകഥ ഒക്കെ എഴുതാന്‍ വരട്ടെ. എന്ടയാലും തനതായ കോവിലന്‍ സ്റ്റൈല്‍. എനിക്ക് ഇഷ്ടായി. ഓള്‍ ദ ബെസ്റ്റ്!!

മരമൊണ്ണ said...

ബ്ലോഗ് വസ്തുതാപരമായി ശരിയല്ല; പ്രവാസി പുരസ്കാരമാണ് പരാമര്‍ശ വിഷയമെങ്കില്‍ . ബഷീറിന്റെ പേരിലാണെന്നേ ഉള്ളൂ, ബഷീറിനു കൊടുത്തിട്ടില്ല. ആദ്യത്തെ അവാര്‍ഡ് കോവിലനാണ് കിട്ടിയത്, അങ്ങേരത് വാങ്ങിക്കാണണം; തൊള്ളായിരത്തി തൊണ്ണൂറ്റഞ്ചില്‍ മുപ്പത്തയ്യായിരം ഉറുപ്പിക കുറഞ്ഞ മുതലൊന്നുമായിരുന്നില്ലല്ലോ! ഞെരളത്ത്, ഇ.എം.എസ്, ബാലന്‍ കെ നായര്‍ , എം ആര്‍ ബി, കെടി മുഹമ്മദ് തുടങ്ങിയവരും ലാറി ബേക്കറും കടമ്മനിട്ടയും വികെഎന്നും‍ മരിച്ചുപോയെങ്കിലും നമ്പൂതിരി, ഡോ. ലീലാവതി, നിലമ്പൂര്‍ ആയിഷ, ശരത്ചന്ദ്ര മാര്‍‌ത്തെ എന്നിവര്‍‍ ജീവിച്ചിരിപ്പുണ്ട്.
കഴിഞ്ഞകൊല്ലം ടി ജെ എസ് ജോര്‍ജ്ജിനാണ് സംഗതി കിട്ടിയത്.

ashraf said...
This comment has been removed by the author.
ashraf said...

ബഷീറിന്റെ പേരില്‍ തുടങ്ങിയ അവാര്‍ഡിന് 'ആളെക്കൊല്ലി' അവാര്‍ഡ് എന്ന പേര് വന്നത് കഷ്ടമായിപ്പോയി. അവാര്‍ഡ് കിട്ടിയവരില്‍ ചിലരെങ്കിലും ജീവിച്ചിരിക്കുന്നു എന്നത് ആശ്വാസകരം തന്നെ. ആര്‍ടിസ്റ്റ് നമ്പൂതിരിയും ലീലാവതി ടീച്ചറും നിലമ്പൂര്‍ ആയിഷയും ശരത്ചന്ദ്ര മാരാത്തെയും ടി ജെ എസും ഒക്കെ സാംസ്കാരിക കേരളത്തിന്‌ വളരെ വിലപ്പെട്ടവരാണ് എന്നത് കൊണ്ട് ഒരു ചങ്കിടിപ്പ്‌.
ബ്ലോഗിലെ വസ്തുതാപരമായ പിശകുകള്‍, സാഹിത്യനായകന്മാര്‍ക്കുള്ള മുന്നറിയപ്പ് എന്ന നല്ല കാര്യത്തെ മുന്‍നിര്‍ത്തി അവഗണിക്കാമെന്ന് തോന്നുന്നു.
നിന്ന നില്‍പ്പിലല്ലേ കടമ്മനിട്ടയെ കൊണ്ടുപോയത്!